ലിഗ ജീവിതം ഉഴിഞ്ഞുവച്ചത് കൊച്ചുകുട്ടികളുടെ സന്തോഷത്തിനായി; വ്യത്യസ്ഥമായ ചിന്താധാരയിലൂടെ സഞ്ചരിച്ച ലിഗയുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ഗുഡ് ഡീഡ്‌സിലെ സഹപ്രവര്‍ത്തകര്‍

തിരുവനന്തപുരം: അതിഥികളെ ആദരിക്കാനറിയാത്ത നാട്ടില്‍ നിന്ന് ലിഗ മടങ്ങുന്നത് ചിതാഭസ്മമായി. കാണാതായ വിദേശവനിത ലിഗയുടെ മൃതദേഹം കേരളത്തില്‍ തന്നെ സംസ്‌ക്കരിച്ച ശേഷം ചിതാഭസ്മം ലാത്വിനിയയിലേയ്ക്കു കൊണ്ടു പോകാനാണു ബന്ധുക്കളുടെ തീരുമാനം. ലിത്വാനിയയിലെ ആചാരമനുസരിച്ചു ചിതാഭസ്മം വീട്ടില്‍ സൂക്ഷിക്കുകയാണു പതിവ്. എന്നാല്‍ ലിഗയുടെ ആഗ്രഹപ്രകാരം വീടിനു മുന്നിലെ പൂന്തോട്ടത്തില്‍ പുതിയൊരു തണല്‍ മരത്തിനു വളമായി മാറും എന്ന് സഹോദരി ഇലീസ് പറയുന്നു. ലിഗ ആദ്യം ജോലി ചെയ്തത് ഗുഡ് ഡീഡ്‌സ് എന്നൊരു ജീവകാരുണ്യ സംഘടനയിലായിരുന്നു.

പാവങ്ങളായ ആളുകള്‍ക്ക് അവരുടെ ചെറിയ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായം നല്‍കുകയായിരുന്നു ദൗത്യം. ഒരിക്കല്‍ ഒരു കൊച്ചുകുട്ടി അവള്‍ക്കൊരു ഗിറ്റാര്‍ വേണമെന്ന് ആവശ്യപ്പെട്ടു. അപേക്ഷയില്‍ ലാത്വിയയിലെ ഒരു പ്രമുഖ സംഗീതജ്ഞനാണ് തന്റെ ഹീറോ എന്നും എഴുതിയിരുന്നു. ഇതുകണ്ട ലിഗ ഈ സംഗീതജ്ഞനെ ബന്ധപ്പെട്ടു. ഗിറ്റാര്‍ ഏറ്റുവാങ്ങാനായി കുട്ടിയെത്തി ഓഫിസിന്റെ കതകു തുറന്നപ്പോള്‍ കണ്ടത് അവളുടെ ഹീറോ ഇവള്‍ക്കായി ഗിറ്റാര്‍ വായിക്കുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആ കുട്ടി സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു. ലിഗയെ കാണാതായി എന്നറിഞ്ഞപ്പോള്‍ ആദ്യം വിളിച്ചതില്‍ ഒരാള്‍ ഈ കുട്ടിയുടെ അമ്മയായിരുന്നുവെന്ന് ഇലീസ് പറയുന്നു. മരണത്തെക്കുറിച്ചു പറയുമ്പോഴെക്ക ലിഗ പറഞ്ഞിരുന്നതായ ഒരു കാര്യം സഹോദരി ഇലീസ് ഓര്‍ത്തെടുക്കുന്നു. മരണശേഷം ദയവു ചെയ്ത് എന്നെ ഷെല്‍ഫില്‍ സൂക്ഷിക്കരുത്. ഞാന്‍ പ്രകൃതിയില്‍ അലിഞ്ഞു ചേരട്ടെ. അതിനാലാണ് ചിതാഭസ്മം വീട്ടുമുറ്റത്ത് തണല്‍മരത്തിന് വളമാക്കാന്‍ തീരുമാനിച്ചത്. ലാത്വിയയിലെ ലിംബാഷി എന്ന ചെറിയ പട്ടണത്തിലാണ് ലിഗയുടെ കുടുംബത്തിന്റെ താമസം.

മൃതദേഹം കേരളത്തില്‍ സംസ്‌കരിക്കുമെങ്കിലും ബന്ധുക്കളാരും നാട്ടില്‍നിന്നു കേരളത്തിലേക്കു വരാന്‍ സാധ്യതയില്ല. ലിഗയുടെ അമ്മ വെസ്മയ്ക്കു വിമാനയാത്ര ചെയ്യാന്‍ കഴിയാത്തതിനാല്‍ അച്ഛന്‍ ജാനിസും ഇവിടേക്കു വരില്ല. സഹോദരന്‍ ഇര്‍വിന്‍സിനും അസൗകര്യങ്ങള്‍ മൂലം എത്താന്‍ കഴിയില്ലെന്നറിയിച്ചിട്ടുണ്ട്. ലാത്വിയ യുഎസ്എസ്ആറിന്റെ ഭാഗമായിരുന്നപ്പോഴാണു ലിഗ അടക്കം മൂന്നു സഹോദരങ്ങളും ജനിച്ചത്. സാമ്പത്തികമായി പിന്നാക്കം നിന്ന അക്കാലത്തെ ലാത്വിയന്‍ കുടുംബങ്ങളുടെ ജീവിതനിലവാരം ഉയര്‍ന്നതു യുഎസ്എസ്ആറിന്റെ തകര്‍ച്ചയോടെയാണ്.

പുതിയ രാജ്യം ആകുവരെ ഒറ്റമുറി വീട്ടിലായിരുന്നു ലിഗയുടെ കുടുംബത്തിന്റെ താമസം. അച്ഛന്‍ മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്നെങ്കിലും ഉണ്ടായിരുന്നതു വളരെ ചെറിയ ജോലി. അമ്മ ജാനിസ് ഒരു കഫേയിലെ ജീവനക്കാരിയായിരുന്നു.കഷ്ടപ്പെട്ടു പഠിച്ചാണ് ഇരുവരും അയര്‍ലന്‍ഡിലേക്കു പറന്നത്.നാട്ടില്‍ ഹൈസ്‌കൂള്‍ കഴിഞ്ഞാല്‍ പഠിക്കണമെങ്കില്‍ ലാത്വിയയുടെ തലസ്ഥാന നഗരമായ റിഗയിലേക്കു പോകണം. പഠനത്തില്‍ ലിഗ ക്ലാസില്‍ ഒന്നാമതായിരുന്നു.

സ്‌കൂള്‍ കഴിഞ്ഞ ലിഗ പബ്ലിക് റിലേഷന്‍സ് പഠിക്കാന്‍ റിഗയിലേക്കു പോയി. സഹോദരി ഇലീസ് ആര്‍ക്കിടെക്ചര്‍ പഠിക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ പോയതു റിഗയിലായിരുന്നു. അവിടെ വച്ചാണ് അവള്‍ സുഹൃത്തുക്കളെയുണ്ടാക്കിയത്. ഞായറാഴ്ച ഞാന്‍ ലിഗയുടെ റൂമില്‍ പോയി താമസിക്കും. ഞങ്ങള്‍ ഏറെ അടുത്തത് ഇങ്ങനെയായിരുന്നു. സംസാരം പുലര്‍ച്ചെ വരെ നീളുമായിരുന്നു.ഇലീസ് പറയുന്നു.

അയര്‍ലന്‍ഡിലെ ഇലീസിന്റെ ബ്യൂട്ടി സലൂണിനു പേരിട്ടതു ലിഗയാണ്. ‘Beatuy Crimes’ എന്നായിരുന്നു പേര്. കൂടെ ഒരു അടിക്കുറിപ്പുമിട്ടു ആ ‘Commit Something beautiful’! അങ്ങനെ വ്യത്യസ്ഥമായ ചിന്താധാരയിലൂടെയായിരുന്നു ലിഗയുടെ സഞ്ചാരം. ഇത് ഇന്ത്യയിലേക്ക് ലിഗയുടെ ആദ്യയാത്രയായിരുന്നുവെന്നും എന്നാല്‍ താന്‍ ഇത് മൂന്നാം തവണയാണ് എത്തുന്നതെന്നും ഇലീസ് പറയുന്നു. 2010ല്‍ ആഗ്ര, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നാലാഴ്ച ചെലവഴിച്ചു. 2013ല്‍ ഒറ്റയ്‌ക്കൊരു ലോകയാത്ര നടത്തി, യാത്ര അവസാനിച്ചത് ഇന്ത്യയിലാണ്. ആലപ്പുഴയില്‍ കുറച്ചുദിവസം തങ്ങിയിരുന്നു ഇലീസ് പറയുന്നു. ഒരു കുടുംബത്തിന്റ പ്രതീക്ഷയാണ് ലിഗയുടെ മരണത്തോടെ അവശേഷിച്ചത്.

Top