ലീഗക്ക് നേരെ ബലാല്‍സംഗം നടന്നിരുന്നോ എന്ന് കണ്ടെത്താന്‍ യാതൊരു മാര്‍ഗവുമില്ല.കൊന്നത് ഒന്നിലധികം ആളുകള്‍ ചേര്‍ന്ന് ! കഴുത്ത് ഞെരിച്ചതിനെത്തുടര്‍ന്ന് തരുണാസ്ഥികള്‍ പൊട്ടി

കൊച്ചി:കോവളത്ത് നിന്നും കാണാതായ വിദേശ വനിത ലീഗക്ക് നേരെ ബലാല്‍സംഗം നടന്നിരുന്നോ എന്ന് കണ്ടെത്താന്‍ യാതൊരു മാര്‍ഗവുമില്ല.മൃതദേഹം അത്രമാത്രം ജീർണിച്ചതിനാൽ കഴിയില്ല .എന്നാൽ ലിഗയുടെ മരണം കൊലപാതകം തന്നെയെന്ന് സ്ഥിരീകരണം. കൊലപാതകം നടന്നതു ശ്വാസമുട്ടിച്ചാണ് എന്നാണു പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. നടത്തിയത് ഒന്നിലധികം ആളുകള്‍ ചേര്‍ന്നാകാം കൊലപാതകം നടത്തിയത് എന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കാല്‍മുട്ടു വച്ചോ ഇരുമ്പുദണ്ഡു കൊണ്ടു കഴുത്തു ഞെരിച്ചോ ആകാം കൊന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൂങ്ങി മരിച്ചാല്‍ ഉണ്ടാകുന്ന തരത്തിലുള്ള പരിക്കല്ല കഴുത്തിലുള്ളത് എന്നു പോസ്റ്റമോര്‍ട്ടത്തില്‍ വ്യക്തമായി.

ലിഗയുടെ കഴുത്തിലെ തരുണാസ്ഥികള്‍ പൊട്ടിട്ടുണ്ട്. കഴുത്തു ഞെരിക്കുമ്പോള്‍ മാത്രമാണു തരുണാസ്ഥികള്‍ പൊട്ടുന്നത്. ശരീരത്തില്‍ പത്തിലേറെ മുറിവുകള്‍ ഉണ്ട്. സംഘം ചേര്‍ന്ന് ആക്രമിച്ചതിനു തെളിവുണ്ട് എന്നും പറയുന്നു. തലയിലേക്ക് പോകുന്ന ഞരമ്പുകളും മുറിഞ്ഞിട്ടുണ്ട്. കാലില്‍ ചെറിയ മുറിവുകള്‍ കണ്ടെത്തി എങ്കിലും അതൊന്നും മരണകാരണമാകില്ലെന്നു പറയുന്നു. തള്ളിയിട്ട രീതിയിലാണു മൃതദേഹം വള്ളികളില്‍ കുടുങ്ങി കിടന്നിരുന്നത്. ഇരുകാലുകള്‍ക്കും ഒരേ രീതിയിലാണ് മുറിവേറ്റിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ലിഗയെ ബലാത്സംഗം ചെയ്തിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മൃദേഹം ജീര്‍ണ്ണിച്ചതിനാല്‍ ഇനി അതു കണ്ടെത്തുക ഏറെക്കുറെ അസാധ്യവുമാണ്. കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്പ് അമിതമായ അളവില്‍ ലഹരി വസ്തു ഇവരുടെ ശരീരത്തില്‍ എത്തിട്ടുണ്ട് എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിരുന്നു. എന്നാല്‍ രാസപരിശോധന ഫലം വന്നാല്‍ മാത്രമെ ഇത് എന്തു വസ്തു ആണ് എന്നു പറയാന്‍ കഴിയു.

Top