ലിഗയുടെ മൃതദേഹത്തില്‍ അടിവസ്ത്രങ്ങളില്ല! ആത്മഹത്യയെന്ന് വരുത്താന്‍ ആറടി പൊക്കത്തില്‍ കെട്ടിത്തൂക്കി..ലിഗയെ കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയത്‌ രണ്ടു യുവാക്കള്‍

കൊച്ചി:കോവളത്ത് നിന്നും കാണാതായ വിദേശ വനിത ലിഗയുടെ മരണത്തിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.വിദേശവനിത ലിഗയെ മല്‍പിടിത്തത്തിനിടെ കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നെന്നു പ്രത്യേകാന്വേഷണസംഘം. ലിഗയുടേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകം തന്നെയാണെന്നും ഫോറന്‍സിക് സംഘം പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.അതേസമയം കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത പനത്തുറ സ്വദേശിയായ ലൈംഗിക തൊഴിലാളിയല്ല ലിഗയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്.

അടിവസ്ത്രങ്ങളില്ല
ലിഗയുടെ മൃതദേഹത്തില്‍ അടിവസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. ലെഗിന്‍സും ടീഷര്‍ട്ടുമായിരുന്നു മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്ത വസ്ത്രം. മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്ത ഓവര്‍കോട്ടിന്‍റെ ഉടമയെ കണ്ടെത്താന്‍ ആകാത്തതും പോലീസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് ലിഗയെ കൊന്നതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നെങ്കിലും ലിഗ ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. നേരത്തേ ലിഗയുടെ കഴുത്തിലെ ഞരമ്പുകള്‍ പൊട്ടിയതായും കഴുത്തില്‍ പാടുള്ളതായും ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. മല്‍പ്പിടിത്തത്തിനിടയിലാകാം ഇത് സംഭവിച്ചതെന്നാണ് പോലീസ് കണക്കാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫോറന്‍സിക് പരിശോധനയില്‍ ഇന്നലെ ത്വക്കിന്‍റെ ഭാഗങ്ങളും തലമുടികളും കണ്ടല്‍ക്കാടുകള്‍ക്കുള്ളിലെ വള്ളിപ്പടര്‍പ്പില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ലിഗയുടേതാണോ അതോ ലിഗയെ കൊലപ്പെടുത്തിയ ആളുടേതാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം വരേണ്ടതുണ്ട്.ഫോറന്‍സിക് പരിശോധനയില്‍ ചുറ്റിപ്പിണഞ്ഞ കാട്ടുവള്ളികള്‍ കണ്ടെത്തിയിരുന്നു. ലിഗയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് ഇവിടെ കൂട്ടികൊണ്ട് വന്ന ശേഷം ഇവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ മൂന്ന് പേരും കൂടി മല്‍പ്പിടിത്തം ഉണ്ടായതാകാമെന്നും അതിനിടെ വള്ളിപ്പടര്‍പ്പ് കൊണ്ട് കുരുക്കിട്ട് ലിഗയെ കൊലപ്പെടുത്തിയെന്നുമാണ് പോലീസിന്‍റെ നിഗമനം. എന്നാല്‍ ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ആറടി പൊക്കത്തില്‍ വള്ളികൊണ്ട് കെട്ടി തൂക്കിയതാകാം എന്നും പോലീസ് സംശയിക്കുന്നു.LIGA -40 ARRESTED

ലിഗയുടെ മൃതദേഹത്തിന്‍റെ തല അറ്റ നിലയിലായിരുന്നു കണ്ടെത്തിയത്. ദിവസങ്ങളോളം വള്ളിയില്‍ കെട്ടിതൂങ്ങി കിടന്നതിനാല്‍ മൃതദേഹം ജീര്‍ണിച്ചതോടെ തല അറ്റ് പോയതാകാം എന്നാണ് പോലീസ് സംശയിക്കുന്നത്. പോത്തന്‍കാട് റിസോര്‍ട്ടില്‍ നിന്നും ഇറങ്ങിയ ലിഗ കോവളം ബീച്ചിലേക്കാണ് ആദ്യം എത്തിയതെന്നും പിന്നീട് ബീച്ചില്‍ വെച്ച് നാല് യുവാക്കള്‍ ലിഗയുമായി സൗഹൃദത്തിലാവുകയും ഇവരെ ഫൈബര്‍ ബോട്ടില്‍ കണ്ടല്‍ക്കാട്ടില്‍ എത്തിക്കുകയായിരുന്നെന്നും ചിലര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ശരീരത്തില്‍ ആഴമേറിയ മൂന്ന് മുറിവുകള്‍ ഉണ്ടെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. കഴുത്തിലും കാലിലും മുറിവുകളുണ്ട്. ഇത് ആക്രമണത്തം പ്രതിരോധിക്കുമ്പോള്‍ സംഭവിച്ചതാകാം എന്നാണ് നിഗമനം. ഫോറന്‍സിക് പരിശോധനയുടെ ഫലങ്ങള്‍ അനുസരിച്ചാണ് ഇപ്പോള്‍ പരിശോധന പുരോഗമിക്കുന്നത്. മൃതദേഹം കണ്ടെടുത്ത് നിന്ന് തന്നെയാണോ അതോ മറ്റെവിടെങ്കിലും വെച്ചാണോ കൊലനടത്തിയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

കണ്ടല്‍ക്കാടുകള്‍ക്കുള്ളില്‍ നാലിടങ്ങളിലായി നിലം കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നോ ഇതെന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. മയക്ക് മരുന്ന് സംഘങ്ങളുടേയും മദ്യപാനികളുടേയും സ്ഥിരം കേന്ദ്രമായ ഇവിടെ പല സ്ഥലങ്ങളില്‍ നിന്നായി മെഴുകുതിരിയും ചീട്ടും കണ്ടെത്തിയിട്ടുണ്ട്. ദിവസവുമെന്നോണം ചീട്ടുകളി സംഘങ്ങള്‍ ഇവിടെ എത്താറുണ്ടെങ്കിലും എന്തുകൊണ്ടാണ് ലിഗയുടെ മൃതദേഹം കണ്ടെത്താന്‍ ഇത്രയും വൈകിയതെന്ന കാര്യമാണ് പോലീസ് അന്വേഷിക്കുന്നത്. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചന തന്നെ നടന്ന് കാണാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

കൊലപാതകവുമായി ബന്ധപ്പെട്ട് ഇതിനോടകം ഒന്‍പത് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ലിഗയെ കൂട്ടിക്കൊണ്ട് പോയി എന്ന് കരുതുന്ന അനധികൃത ഗൈഡും ബീച്ചില്‍ സ്ഥിരമായി കറങ്ങി നടക്കുന്ന ലൈംഗികതൊഴിലാളിയും പോലീസ് കസ്റ്റഡിയില്‍ ആണ്. ലിഗയ്ക്ക് ബീച്ചില്‍ വെച്ച് ലഹരി സിഗരറ്റ് നല്‍കിയെന്നും പിന്നീട് അവരെ കണ്ടിട്ടില്ലെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇയാള്‍ക്ക് മരണത്തില്‍ പങ്കില്ലെന്ന് തന്നെയാണ് പോലീസ് കണക്കാക്കുന്നത്. അതേസമയം ഗൈഡിനെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തി തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

രണ്ട് യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മരണം സംബന്ധിച്ച കാര്യത്തില്‍ വ്യക്തത കൈവരും. അതേസമയം പ്രദേശവാസികള്‍ ലിഗയുടെ മൃതദേഹം രണ്ടാഴ്ച മുന്‍പ് തന്നെ കണ്ടിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യും. ഇവരില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചാല്‍ കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിക്കും.

ലിഗയെ കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയത്‌ രണ്ടു യുവാക്കള്‍

വിദേശവനിത ലിഗയെ മല്‍പിടിത്തത്തിനിടെ കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നെന്നു പ്രത്യേകാന്വേഷണസംഘം. കോവളം വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടില്‍ രണ്ടു യുവാക്കളും ലിഗയും തമ്മില്‍ മല്‍പിടിത്തമുണ്ടായതായും കൊലപാതകശേഷം വള്ളികൊണ്ടു കുരുക്കിട്ട്‌ ആറടിപൊക്കമുള്ള മരത്തില്‍ കെട്ടിത്തൂക്കിയെന്നുമാണു നിഗമനം.

വള്ളിക്കുരുക്കില്‍നിന്നു മുടിനാര്‌ കണ്ടെത്തി. മൃതദേഹത്തില്‍ അടിവസ്‌ത്രങ്ങളില്ലായിരുന്നു. ലെഗിന്‍സും ടീഷര്‍ട്ടുമായിരുന്നു വേഷം. ആത്മഹത്യയെന്നു വരുത്തിത്തീര്‍ക്കാനാണു മരത്തില്‍ കെട്ടിത്തൂക്കിയത്‌. പിന്നീടു മൃതദേഹം ജീര്‍ണിച്ച്‌, തലയറ്റു താഴെവീഴുകയായിരുന്നു. ലിഗയും മറ്റു രണ്ടുപേരും സഞ്ചരിച്ചതെന്നു സംശയിക്കുന്ന ഫൈബര്‍ ബോട്ട്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഇതില്‍നിന്നു വിരലടയാളവിദഗ്‌ധര്‍ തെളിവുകള്‍ ശേഖരിച്ചു.

വിഷാദരോഗത്തിനു ചികിത്സയിലിരിക്കേ തിരുവനന്തപുരം പോത്തന്‍കോട്‌ ആശുപത്രിയില്‍നിന്ന്‌ ഇറങ്ങിയ ലിഗ, നേരേ കോവളത്തേക്കാണു പോയത്‌. അവിടെ ലിഗയുമായി സൗഹൃദം സ്‌ഥാപിച്ച യുവാക്കള്‍ ബോട്ട്‌ യാത്രയ്‌ക്കു പ്രേരിപ്പിച്ചു കൂട്ടിക്കൊണ്ടുപോയതാകാമെന്നു പോലീസ്‌ സംശയിക്കുന്നു. വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിനുള്ളില്‍ ഉപദ്രവിക്കാന്‍ നടത്തിയ ശ്രമം ലിഗ ചെറുത്തതാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണു സൂചന. ഫോറന്‍സിക്‌ പരിശോധനയുടെ സൂചനപ്രകാരം അന്വേഷണം പുരോഗമിക്കുകയാണെന്നു സിറ്റി പോലീസ്‌ കമ്മിഷണര്‍ പി. പ്രകാശ്‌ പറഞ്ഞു ലിഗയെ ആളൊഴിഞ്ഞ തുരുത്തില്‍ എത്തിച്ചതായി സംശയിക്കുന്ന രണ്ടുപേരെ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം. എന്നാല്‍, പുരുഷ ലൈംഗികത്തൊഴിലാളിയല്ല കൊലനടത്തിയതെന്നും അന്വേഷണസംഘം വ്യക്‌തമാക്കി. ഇന്ന്‌ പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിക്കുന്നതോടെ അന്വേഷണം നിര്‍ണായകഘട്ടത്തിലെത്തും. .>ലിഗയുടെ കൊലപാതകത്തില്‍ ലഹരിമരുന്ന്‌ സംഘങ്ങള്‍ക്കു പങ്കുണ്ടെന്നു പോലീസ്‌ സംശയിക്കുന്നു. മൃതദേഹം കണ്ടെത്തിയ സ്‌ഥലം ലഹരിസംഘങ്ങളുടെ താവളമായിരുന്നെന്നു പ്രദേശവാസിയായ തോണിക്കാരന്‍ വെളിപ്പെടുത്തി. മൃതദേഹം കണ്ടെത്തിയതിന്റെ അടുത്തദിവസം മുതല്‍ പലരും ഒളിവില്‍പോയിട്ടുണ്ട്‌.

Top