ബ്രസീല്‍: ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി നില്‍ക്കുമ്പോഴും ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിനെ ട്രോളുകള്‍ വിട്ടൊഴിയുന്നില്ല. റഷ്യന്‍ ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ സംഭവിച്ച വീഴ്ചകളാണ് നെയ്മറിനുനെ ഇപ്പോള്‍ ട്രോളുകളില്‍ നിറയ്ക്കുന്നത്. നെയ്മറിന്റെ വീഴ്ചയില്‍ ഓഫര്‍ വച്ച ബാര്‍ ആണ് പുതിയ ട്രോള്‍.
നെയ്മര്‍ ഓരോ തവണ വീഴുമ്പോഴും മദ്യത്തിന്റെ ഓരോ പെഗ് ഷോട്ട് നല്‍കും എന്നാണ് ഒരു ബാര്‍ മുന്നോട്ട് വച്ച ഓഫര്‍. അര്‍ജന്റീനന്‍ ആരാധകരുടെതാണ് ബാര്‍ എന്ന് ധരിച്ചാല്‍ തെറ്റി. ബ്രസീലിന്റെ തലസ്ഥാനമായ റിയോ ഡി ജെനീരിയോയിലെ സര്‍ വാള്‍ട്ടര്‍ പബ് ആണ് മദ്യപാനികളെ ആകര്‍ഷിക്കുന്ന ഈ ഓഫര്‍ മുന്നോട്ടുവച്ചത്.
സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആയതോടെ സര്‍ വാള്‍ട്ടര്‍ പബ്ബിന്റെ ഈ ഓഫര്‍ ഇതിനോടകം തന്നെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. വരുന്ന കളികളില്‍ നെയ്മറിന്റെ വീഴ്ച കൂടണം എന്നായിരിക്കും ഓഫര്‍ കണ്ട് കണ്ണ് മഞ്ഞളിച്ച ഓരോ മദ്യപാനിയുടേയും സ്വപ്‌നം.