മലയാളികളുടെ മനംകവര്‍ന്ന നടിയായിരുന്നു ലിസി. മലയാളം കൂടാതെ തമിഴ് തെലുങ്ക് സിനിമകളില്‍ താരമായിരുന്നു ലിസി. പിന്നീട് പ്രമുഖ സംവിധായകന് പ്രിയദര്‍ശനുമായുള്ള വിവാഹത്തോടെ സിനിമ വിട്ട അവര്‍ പിന്നീട് വാര്‍ത്തകളില്‍ നിറയുന്നത് അച്ഛനെന്ന് അവകാശപ്പെട്ടു വന്ന വര്‍ക്കിയുമായുള്ള കോടതി വ്യവഹാരങ്ങളിലൂടെയാണ്. തുടര്‍ന്ന് പ്രിയദര്‍ശനുമായുള്ള ബന്ധവും വേര്‍പെടുത്തി.
എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ലിസി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. മറ്റൊന്നുംകൊണ്ടല്ല, ലിസി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൂടെയാണ് ചര്‍ച്ചയായത്. അന്‍പതോളം വയസ്സ് പ്രായമുള്ള ലിസി ഒരു ജിംനാഷ്യത്തില് ബോളില്‍ ചാരി തലകീഴായി നില്ക്കുന്ന ലിസിയുടെ ചിത്രം ഏവരെയും ആകര്‍ഷിച്ചിരിക്കുകയാണ്. കൂടാതെ ശരീരം പിന്നിലേയ്ക്ക് വളച്ച് കൈകള്‍ തറയില്‍ കുത്തി നില്ക്കുന്ന മറ്റൊരു ചിത്രവുമുണ്ട്. നിങ്ങളെന്ത് ചിന്തിക്കുന്നുവോ അതായിരിക്കും നിങ്ങള്‍ എന്നൊരു ക്യാപ്ഷനും നല്‍കിയിട്ടുണ്ട്.