മുന്നില്‍ ഐശ്വര്യ റായി, ആസ്തി 800 കോടി; ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ 10 നടിമാര്‍ ഇവര്‍

ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ 10 നടിമാര്‍ ഇവരാണ്. 2023ലെ കണക്കുപ്രകാരം ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായ ഐശ്വര്യ റായി ബച്ചനാണ് ഏറ്റവും സമ്പന്നയായ നടി. ഏകദേശം 800 കോടിയാണ് നടിയുടെ ആസ്തി. 10 കോടി രൂപയാണ് ഒരു സിനിമക്കായി വാങ്ങുന്ന പ്രതിഫലം. ആറ്, ഏഴ് കോടിയാണ് എന്‍ഡോഴ്‌സ്‌മെന്റ് ഫീസ്.

 


രണ്ടാംസ്ഥാനത്ത് പ്രിയങ്ക ചോപ്രയാണ്. ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ സജീവമായ നടിയുടെ ആസ്തി 620 കോടിയാണ്. 15 മുതല്‍ 40 കോടി വരെയാണ് സിനിമക്കായി വാങ്ങുന്നത്. എന്‍ഡോഴ്‌സ്‌മെന്റ് ഫീസ് അഞ്ച് കോടി രൂപയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 


500 കോടിയാണ് ദീപിക പദുകോണിന്റെ ആസ്തി. ഒരു സിനിമക്കായി വാങ്ങുന്നത് 15 കോടി മുതല്‍ 30 വരെയാണ്. ഏഴ് മുതല്‍ 10 കോടിവരെയാണ് നടി എന്‍ഡോഴ്‌സ്മന്റെ് ഫീസായി വാങ്ങുന്നത്.

 


നടി കരീന കപൂറിന്റെ ആസ്തി 440 കോടിയാണ്. ഏട്ട് മുതല്‍ 18 കോടി വരെയാണ് ഒരു ചിത്രത്തിനായി വാങ്ങുന്നത്. മൂന്ന് മുതല്‍ നാല് കോടിവരെയാണ് എന്‍ഡോഴ്‌സ്മന്റെ് ഫീസ് ഇനത്തില്‍ ഈടാക്കുന്നത്.

 


2023 ലെ ലിസ്റ്റു പ്രകാരം 225 കോടിയാണ് അനുഷ്‌ക ശര്‍മയുട ആകെ ആസ്തി. 12 മുതല്‍ 15 കോടിവരെയാണ് ഒരു ചിത്രത്തിനായി വാങ്ങുന്നത്. എന്‍ഡോഴ്‌സ്മന്റെ് ഫീസ് എട്ട് മുതല്‍ പത്തുവരെയാണ് ഈടാക്കുന്നത്.


ആറാം സ്ഥാനം മാധുരി ദീക്ഷിത്തിനാണ്. 250 കോടിയാണ് നടിയുടെ ആസ്തി. നാല് മുതല്‍ അഞ്ച് കോടിവരെയാണ് ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം. എട്ട് കോടിയാണ് എന്‍ഡോഴ്‌സ്മന്റെ് ഫീസ്.

നടി കത്രീന കൈഫിന്റെ ആസ്തി 235 കോടിയാണ്. 10 മുതല്‍ 12 കോടിവരെയാണ് ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം. ആറ് മുതല്‍ ഏഴ് കോടിവരെയാണ് നടിയുടെ എന്‍ഡോഴ്‌സ്മന്റെ് ഫീസ്.


ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിമാരില്‍ ഒരാളാണ് ആലിയ ഭട്ട്. ഹോളിവുഡിലും ആലിയ ചുവടുവെച്ചിട്ടുണ്ട്. 229 കോടി രൂപയാണ് നടിയുടെ ആസ്തി. 10 മുതല്‍ 15 കോടിവരെയാണ് നടിയുടെ പ്രതിഫലം. 2 കോടിയാണ് എന്‍ഡോഴ്‌സ്മന്റെ് ഫീസ്.


123 കോടിയാണ് നടി ശ്രദ്ധ കപൂറിന്റെ ആസ്തി. ഏഴ് മുതല്‍ 15 കോടിയാണ് നടിയുടെ പ്രതിഫലം. 1.6 കോടി എന്‍ഡോഴ്‌സ്മന്റെ് ഫീസായി നടി വാങ്ങുന്നത്.


തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് നയന്‍താര .ഷാറൂഖ് ഖാന്‍ ചിത്രമായ ജവാനിലൂടെ നടി ബോളിവുഡില്‍ ചുവടുവെച്ചിട്ടുണ്ട്. 10 മുതല്‍ 11 കോടിവരെയാണ് സിനിമ പ്രതിഫലം. 5 കോടിയാണ് എന്‍ഡോഴ്‌സ്മന്റെ് ഫീസ്.

Top