കോട്ടയം ജില്ലയിൽ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നും നൂറിലധികം പ്രവർത്തകർ എൻസിപിയിൽചേർന്നു

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: ജില്ലയിൽ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ച നൂറിലധികം പ്രവർത്തകർ എൻസിപി യിൽ ചേർന്നു. ജില്ലാ പ്രസിഡന്റ് എസ്.ഡി സുരേഷ് ബാബു ഷാൾ അണിയിച്ചു പ്രവർത്തകരെ സ്വീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടതുപക്ഷ സർക്കാർ ഒട്ടനവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് അവ താഴെത്തട്ടിൽ കാര്യക്ഷമതയോടെ എത്തിക്കുന്നതിന് കർമ്മപദ്ധതികൾക്ക് രൂപം നൽകുമെന്നു എൻ.സി.പി കോട്ടയം ജില്ലാ പ്രസിഡന്റ് എസ്.ഡി.സുരേഷ് ബാബു പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നു എൻ.സി.പി യിൽ ചേർന്നവരെ ഷാളണിയിച്ച് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡൻറ് ലതിക സുഭാഷ്, ജനറൽ സെക്രട്ടറി സുബാഷ് പുഞ്ചക്കോട്ടിൽ, നിർവ്വാഹക സമിതിയംഗങ്ങളായ റ്റി വി. ബേബി, കാണക്കാരി അരവിന്ദാക്ഷൻ, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, ജോർജ് മരങ്ങോലി, പി വിജയൻ , മോഹനൻ പള്ളിത്താഴെ,പി. ചന്ദ്രകുമാർ , മുരളി തകടിയേൽ, നിബു ഏബ്രഹാം, ജയ്‌സൺ കൊല്ലപ്പള്ളി, മിൽട്ടൺ ഇടശേരി, ജിജോ ജോസഫ്, ഇന്ദു ഷാജി, ബിന്ദു ജെയ്‌മോൻ എന്നിവർ പ്രസംഗിച്ചു.

Top