കണ്ണൂരില്‍ വിമത പിന്തുണ സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്‌ണന്‍

തിരുവനന്തപുരം: കണ്ണൂര്‍ കോര്‍പ്പറേഷന്റെ പ്രഥമ ഭരണം പിടിക്കാനായി സി.പി.എമ്മിന്റെ നീക്കം. ഭരണം നേടാന്‍ കോണ്‍ഗ്രസ്‌ വിമതനായി മത്സരിപ്പിച്ച്‌ വിജയിച്ച പി.കെ രാഗേഷിന്റെ പിന്തുണ സ്വീകരിക്കുമെന്ന്‌ സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചു. അതേസമയം കെ.പി.സി.സി പ്രസിഡന്റ്‌ നിര്‍ദേശിച്ചാല്‍ യു.ഡി.എഫിനെ പിന്തുണയ്‌ക്കാമെന്ന നിലപാടിലാണ്‌ രാഗേഷ്‌.
ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം എത്തിയതോടെയാണ്‌ കോണ്‍ഗ്രസ്‌ വിമതന്റെ പിന്തുണ നിര്‍ണായകമായത്‌. ആകെയുള്ള 55 ഡിവിഷനുകളില്‍ 27 എണ്ണം വീതം ഇടത്‌-വലത്‌ മുന്നണികള്‍ നേടി. ബിജെപിക്ക്‌ ഒരു ഡിവിഷനില്‍ പോലും വിജയിക്കാനായില്ല.

Top