രാംവിലാസ് പാസ്വാന്റെ സംസ്ഥാന നേതാവ് തട്ടിപ്പുകേസില്‍ അറസ്റ്റില്‍; തട്ടിപ്പും വെട്ടിപ്പുമായി ലോക്ജനശക്തി നേതാക്കള്‍

മലപ്പുറം: ബിജെപി മുന്നണിയിലെ ഘടകകക്ഷിയായ രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയുടെ നേതാക്കള്‍ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. ജൂവലറികളില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പരിശോധന നടത്തി കൈക്കൂലി വാങ്ങുന്ന വന്‍ സംഘമാണ് പിടിയിലായത്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയും എഫ് സി ഐ മെമ്പറുമായ പൊന്നാനി മാറഞ്ചേരി പുറങ്ങില്‍ സാദിഖിനെയാണ് കഴിഞ്ഞ ദിവസം ചങ്ങരം കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.

പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിന്റെ നോമിനിയായാണ് ഇയാള്‍ എസ് സി ഐ അംഗമാകുന്നത്. ഈ വകുപ്പിലുള്ള കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ ഉപയോഗിച്ച് വന്‍ തട്ടിപ്പാണ് ഈ നേതാക്കള്‍ നടത്തുന്നതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൂവലറികളില്‍ ബി ഐ എസ് ഹോള്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തിയാണ് ഈ സംഘം പണം തട്ടിയെടുത്തിരുന്നത്. എറണാകുളത്ത് നിന്നുളള ഉദ്യോഗസ്ഥനും ലോക്ജനശക്തി നേതാക്കളുമാണ് തട്ടിപ്പിന്റെ സൂത്രധാരന്‍മാര്‍.

കേരളത്തിലേയും തമിഴ്‌നാട്ടിലേയും ബി ഐ എസ് ഹോള്‍മാര്‍ക്ക് പരിശോധന നടത്തുന്ന എറണാകുളം ഓഫിസിലെ ക്ലറിക്കന്‍ ജീവനക്കാരനാണ് കേസിലെ മുഖ്യപ്രതി. ഇയാള്‍ ജൂവലറികളിലെത്തി പരിശോധന നടത്തി ക്രമക്കേടുകള്‍ കണ്ടെത്തും പിന്നീട് പ്രശനങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടനിലക്കാരായി ഈ നേതാക്കള്‍ എത്തുകയുമാണ് പതിവ്. ജൂവലറികളില്‍ നിന്ന് ഇത്തരത്തില്‍ ലക്ഷങ്ങളാണ് ഇവര്‍ കൈപ്പറ്റുന്നത്. തട്ടിപ്പ് വ്യാപകമായതോടെ ജൂവലറി അസോസിയേഷന്‍ നല്‍കിയ പരാതിയിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ചില ജൂവലറികളില്‍ നിന്ന് പരിശോധനയ്ക്കായി ആഭരണങ്ങളും ഈ സംഘം കൈപ്പറ്റും. കേരളത്തില്‍ കാര്യമായ വേരോട്ടമില്ലാത്ത ലോക്ജനശക്തി പാര്‍ട്ടിയുടെ നേതാക്കള്‍ പലര്‍ക്കും പണം വാങ്ങി എഫ് സി ഐ അംഗമാക്കുകയും പിന്നീട് ഇവരെ തട്ടിപ്പിന് ഒപ്പം കൂട്ടുകയുമാണ്. കോഴിക്കോടുള്ള സംസ്ഥാന നേതാവിനെതിരെ നിരവധി തട്ടിപ്പ് പരാതികളാണ് ഇപ്പോള്‍ പോലീസിന് ലഭിക്കുന്നത്. എന്‍ഡിഎ മുന്നണിയിലെ ഘടകകക്ഷിയായ ഇവര്‍ കേരളത്തിലെ ബിജെപിയുടെ സ്വധീനമുപയോഗിച്ചാണ് തട്ടിപ്പുകള്‍ നടത്തുന്നത്.

Top