രാമനോ രാവണനോ ? 2019 ലോകസഭ തെരഞ്ഞെടുപ്പിന് അമേത്തി ഒരുങ്ങുന്നു

ശാലിനി (Herald Special )

അമേത്തി: ആസന്നമായ 2019 ലെ ലോകസഭ തെരഞ്ഞെടുപ്പിന് അമേത്തി ഒരുങ്ങുന്നു. നാടെങ്ങും പോസ്റ്റര്‍ യുദ്ധമാണ്. രാഹുല്‍ ഗാന്ധിയെ രാമനായും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാവണനായും ചിത്രീകരിച്ചിരിക്കുന്നു. രാഹുലിന്റെ രൂപത്തില്‍ ഭഗവാന്‍ രാമന്‍ ജനിച്ചിരിക്കുന്നു എന്നാണു ഒരു പോസ്റ്ററില്‍. അടുത്ത തെരഞ്ഞെടുപ്പില്‍ രാഹുല്‍ രാജ് ആയിരിക്കുമെന്നും പോസ്റ്ററില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ പര്യടനം നടത്തുന്നുണ്ട് അതിനോടനുബന്ധിച്ചാണ് പോസ്റ്ററുകള്‍ ഒരുക്കിയിരിക്കുന്നത്.

പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്ത ശേഷം രാഹുല്‍ ഗാന്ധി ആദ്യമായാണ്‌ അമേത്തി സന്ദര്‍ശിക്കുന്നത് .അമേത്തിയിലെ എഴിടങ്ങളില്‍ ഇന്ന് അദ്ദേഹം റോഡ്‌ ഷോകള്‍ സംഘടിപ്പിക്കും.ഉച്ചയോടെ രേ ബരെലിയില്‍ എത്തും .

ഗുജറാത്തിലെ വിജയകരമായ റാലിക്ക് ശേഷം ആവേശത്തിലാണ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും ചൂണ്ടിക്കാട്ടി അദ്ദേഹം നടത്തുന്ന പ്രസംഗങ്ങള്‍ ജനങ്ങളില്‍ ആവേശം നിറയ്ക്കുന്നുണ്ട്. ഇരു പാര്‍ട്ടികളും ആസന്നമായ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് പലവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും ആണ് വിഭാവനം ചെയ്യുന്നത്. എന്നും ഇരു വിഭാഗങ്ങളുടെയും അഭിമാന പ്രശ്നമാണ് അമേത്തിയും റായ്ബരെലിയും. കഴിഞ്ഞ തവണ അമേത്തിയില്‍ തീ പാറുന്ന പോരാട്ടമാണ് നടന്നത്. രാഹുല്‍ ഗാന്ധി വിജയിച്ചെങ്കിലും ബിജെപിയുടെ സ്മൃതി ഇറാനി അന്ന് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. വര്‍ഷങ്ങളായി കൊണ്ഗ്രെസ്സിന്റെ കൃത്യമായി പറഞ്ഞാല്‍ നെഹ്‌റു കുടുംബത്തിന്റെ കുത്തകയാണ് അമേത്തി. ഇതുവരെ നടന്ന 15 തെരഞ്ഞെടുപ്പുകള്‍ നോക്കിയാല്‍ രാജിവ് ഗാന്ധി , സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരാണ് മണ്ഡലം അടക്കി വാണിരുന്നത് എന്ന് കാണാം. കൊണ്ഗ്രെസ്സില്‍ നിന്ന് മണ്ഡലം പിടിക്കുക എന്നത് ബിജെപിയുടെയും വിട്ടുകൊടുക്കാതിരിക്കുക എന്നത് കൊണ്ഗ്രെസ്സിന്റെയും അഭിമാന പ്രശ്നമാണ്. രാഹുല്‍ ഗാന്ധി കൊണ്ഗ്രെസ് അധ്യക്ഷനായ ശേഷം അറിഞ്ഞും അളന്നും ലക്‌ഷ്യം കൃത്യമായി നിറവേറ്റാനുള്ള യാത്രയിലാണ്. എന്തായാലും പോസ്റ്റര്‍ യുദ്ധം ഇനിയും തുടരും . എല്ലാം കാത്തിരുന്നു കാണാം.

Top