
നീണ്ട നാളുകളായി വേദന സംഹാരികള്‍ കഴിക്കുന്നവര്‍ക്കും അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ എന്ന രോഗാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.ഗര്‍ഭാവസ്ഥയില്‍ പാരസെറ്റാമോള്‍ ഗുളികകള്‍ കഴിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് പുതിയ പഠനം. ഭാവിയില്‍ കുഞ്ഞുങ്ങള്‍ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ എന്ന രോഗാവസ്ഥയ്ക്ക് അടിമപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നും ഗവേഷണം പറയുന്നു. സൗത്താംപ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഡെവലപ്പ്‌മെന്റല്‍ സൈക്കോപാത്തോളജി പ്രൊഫസറായ ജിം സ്റ്റീവന്‍സണും സംഘവും ചേര്‍ന്ന് നടത്തിയ ഗവേഷണമാണ് പുതിയ കണ്ടെത്തലിനു വഴിത്തിരിവായത്.
തലച്ചോറിന്റെ വളര്‍ച്ചാ കാലഘട്ടത്തില്‍ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് ഗര്‍ഭപാത്രത്തിലെ ഹോര്‍മോണുകളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കും. എന്നാല്‍, ഭൂരിപക്ഷം പേരും ഗര്‍ഭകാലത്ത് വേദനസംഹാരികള്‍ ഉപയോഗിക്കുന്നവരാണെന്ന് കണക്കുകള്‍ പറയുന്നു.
കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടിലെ്‌ളങ്കിലും ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ ബാധിച്ച സംഭവങ്ങള്‍ ഉണ്ടായത് ഇതിന്റെ ഭാഗമാണെന്ന നിഗമനത്തില്‍ തന്നെയാണ് ഗവേഷകര്‍. മാനസികവും ശാരീരികവുമായ നിരവധി പ്രശ്‌നങ്ങളെ പൊതുവില്‍ പറയുന്ന പേരാണ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍. ബ്രിട്ടണില്‍ നാല് ലക്ഷം കുട്ടികളാണ് രോഗത്തിനടിമകളായിട്ടുള്ളത്. 1996- 2002 കാലഘട്ടത്തില്‍ 64,000 കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കും സ്വഭാവ വൈചിത്ര്യങ്ങള്‍ ഉള്ളതായി റിപേ്പാര്‍ട്ടുകള്‍ പറയുന്നു.