കണ്ണൂർ :കൊലപാതക കേസു കളില്‍ പ്രതിയല്ലേ എന്ന ചോദ്യത്തിന് ന്യായീകരണവുമായി വത്സന്‍ തില്ലങ്കേരി രംഗത്ത് . അയ്യപ്പന്‍ നിരവധി പേരെ കൊന്നിട്ടുണ്ടെന്ന് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ജനം ടി.വിയുടെ ജനസഭ എന്ന പരിപാടിയ്ക്കിടെയായിരുന്നു വത്സന്‍ തില്ലങ്കേരിയുടെ പരാമര്‍ശം.
ചിത്തിര ആട്ടവിശേഷത്തിനോട് അനുബന്ധിച്ച് ശബരിമലയില്‍ വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ആളുകള്‍ എത്തിയിരുന്നു. അക്രമാസക്തരായ ആളുകളെ അനുനയിപ്പിക്കാന്‍ വത്സന്‍ തില്ലങ്കേരി പതിനെട്ടാംപടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറിയതും വിവാദമായിരുന്നു.
ഇതിന് പിന്നാലെ നടന്ന പരിപാടിയിലാണ് തന്റെ പേരിലുള്ള കൊലപാതകക്കേസുകളെ ന്യായീകരിക്കാന്‍ അയ്യപ്പനും ഒരുപാട് പേരെ കൊന്നിട്ടുണ്ടെന്ന് അദ്ദേഹം വാദിച്ചത്. പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് വന്ന ചോദ്യത്തിനാണ് വത്സന്‍ തില്ലങ്കേരി ഇത്തരത്തില്‍ പ്രതികരിച്ചത്.
ദൈവത്തെ സംരക്ഷിക്കാന്‍ മനുഷ്യന്‍ മതിയോ. ഇത് ദൈവത്തെ അപമാനിക്കലല്ലേ, ശബരിമല വിധി നിങ്ങള്‍ക്ക് അനുകൂലമായില്ല എങ്കില്‍ നിങ്ങള്‍ എത്ര നാള്‍ അവിടെ സ്ത്രീകളെ കയറ്റാതിരിക്കും?,
ശബരിമലയില്‍ പോവാന്‍ നിങ്ങള്‍ക്ക് എന്ത് അര്‍ഹതയുണ്ട്. പല കൊലപാതകക്കേസിലും പ്രതിയാണ് നിങ്ങള്‍. അങ്ങനെയുള്ളഒരാള്‍ക്ക് എന്ത് അര്‍ഹതയാണുള്ളത്.? എന്നിങ്ങനെയായിരുന്നു ഒരു പ്രേക്ഷകന്റെ ചോദ്യം.
ഇതിലെ ചോദ്യത്തിനായിരുന്നു വത്സന്‍ തില്ലങ്കേരിയുടെ മറുപടി.
‘അയ്യപ്പന്‍ ഒരുപാട് ആളുകളെ കൊന്നിട്ടുള്ളയാളാണെന്ന് അറിയോ, ചരിത്രം അറിയോ അയ്യപ്പന്‍ ഉദയനന്‍ എന്ന കാട്ടുകള്ളനുള്‍പ്പടെ നിരവധി ആളുകളെ കൊല ചെയ്തിട്ടുണ്ടെന്നുള്ള ചരിത്രം അറിയോ’
തന്റെ പേരിലുള്ളത് കള്ളക്കേസാണെന്നും എന്നാല്‍ അയ്യപ്പന്റെ പേരിലുള്ളത് ഒറിജിനല്‍ കേസാണെന്നും വത്സന്‍ തില്ലങ്കേരി വാദിച്ചു.
താങ്കള്‍ കൊലപാതകത്തെ ന്യായീകരിക്കുകയല്ലേ ചെയ്തത് എന്ന ചോദ്യത്തിന് ദുഷ്ടലാക്കോടെയുള്ള ചോദ്യത്തിന് ഇങ്ങനെയെ മറുപടി പറയാനാകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കൊലപാതകക്കേസുകള്‍ തന്റെ പേരിലുണ്ടെന്നും ചിലതില്‍ ഹൈക്കോടതി വിട്ടയച്ചുവെന്നും മറ്റൊന്നില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണെന്നും തില്ലങ്കേരി സമ്മതിക്കുന്നുണ്ട്. എന്നാല്‍ വത്സന്‍ തില്ലങ്കേരിയുടെ ന്യായീകരണത്തെ ആഘോഷമാക്കി പരിപാടിയുടെ വീഡിയോ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനമനുവദിച്ചുള്ള സുപ്രീംകോടതി വിധി വന്നതിനുശേഷം സംഘപരിവാര്‍ നേതൃത്വത്തില്‍ വലിയ സംഘര്‍ഷമാണ് ഉടലെടുത്തിരിക്കുന്നത്. തുലമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ പൊലീസിനെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും വലിയ തോതിലുള്ള അക്രമസംഭവങ്ങളാണ് അരങ്ങേറിയത്.ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നപ്പോഴും ഭക്തരടക്കമുള്ളവരെ ഒരു സംഘമാളുകള്‍ ആക്രമിച്ചിരുന്നു.
അതേ സമയം ബിജെപി പ്രസിഡണ്ട് നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയുടെ കണ്ണൂരിലെ പര്യടനം വിജയകരമായി പൂർത്തിയാക്കി. ജില്ലയിലെങ്ങും ഓരോ സ്വീകരണച്ചടങ്ങിലും ആയിരക്കണക്കിന് ഭക്തരാണ് പങ്കെടുത്തത്. രഥയാത്രയുടെ വിജയകരമായ മുന്നേറ്റത്തിൽ ഭയന്ന് സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള കണ്ണൂരിൽ പറഞ്ഞു.
ശരണ മന്ത്രങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു കണ്ണൂരിൽ ശബരിമല സംരക്ഷണ രഥയാത്ര കടന്നു പോയത്. സ്വീകരണ സ്ഥലത്തേക്ക് രഥയാത്രയെ അനുഗമിച്ച് ആയിരക്കണക്കിന് ഭക്തരുമുണ്ടായിരുന്നു. രഥയാത്രയെ തകർക്കാനുള്ള ഇടത് സർക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ വിമർശനമാണ് യാത്രയിലുയർന്നത്.
ഓരോ പ്രദേശത്തും രഥയാത്ര എത്തിച്ചേരുമ്പോൾ ഭക്തരുടെ എണ്ണം വർധിച്ചു വരുന്ന കാഴ്ചയാണ് കണ്ണൂരിൽ കണ്ടത്. യാത്ര അവസാനിക്കുമ്പോഴേക്കും രഷ്ട്രീയ മാറ്റങ്ങളുണ്ടാകുമെന്ന സൂചന തന്നെയാണ് യാത്രയിലെ ജനപങ്കാളിത്തം നൽകുന്നത്. കണ്ണൂരിലെ പര്യടനം പൂർത്തിയാക്കി വൈകിട്ടോടെ വയനാട്ടിലേക്ക് പ്രവേശിച്ചു.