ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി പ്രതിയായ യാക്കൂബ് വധക്കേസ് വിധി നാളെ; 12 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്

സജീവന്‍ വടക്കുമ്പാട്

തലശ്ശേരി: ഇരിട്ടി കീഴൂരിലെ സി.പി.എം പ്രവര്‍ത്തകന്‍ കോട്ടത്തിക്കുന്ന് കാണിക്കല്‍ വളപ്പില്‍ യാക്കൂബിനെ (24) ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിധി തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് ആര്‍.എല്‍ ബൈജു ബുധനാഴ്ച പ്രഖ്യാപിക്കും. കേസിലെ പ്രൊസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം നേരത്തെ പൂര്‍ത്തിയായിയിരുന്നു. ്രപതികളെ കോടതി മുമ്പാകെ ചോദ്യം ചെയ്യുകയും പ്രതിഭാഗത്തെ അഞ്ച് സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിക്കുകയും ചെയ്തിരുന്നു. 24 സാക്ഷികളെ പ്രൊസിക്യൂഷന്‍ വിസ്തരിച്ചു്. 12 വര്‍ഷത്തിന് ശേഷമാണ് കേസിലെ വിധി പ്രഖ്യാപിക്കുന്നത.് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി കേസിലെ 12-ാം പ്രതിയാണ്. ഗുഢാലോചന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത.് ഈ മാസം 18ന് കേസിന്റെ വിധി പ്രഖ്യാപനത്തിന് വെച്ചെങ്കിലും അന്ന് കേസ് പരിഗണിച്ച് മാറ്റി വെക്കുകയായിരുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെ 16 പേരാണ് കേസിലെ പ്രതികള്‍. 2006 ജൂണ്‍ 13ന് രാത്രി 9.15നാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം പുതിയ പുരയില്‍ ജമീലയുടെ വീട്ടു വരാന്തയില്‍ ഇരിക്കുന്ന സമയത്താണ് പ്രതികള്‍ ആയുധങ്ങളുമായെത്തി അക്രമം നടത്തിയത.് ഇരുമ്പുവടി, വടിവാള്‍ തുടങ്ങിയ ആയുധങ്ങളംു ബോംബുമായെത്തിയ അക്രമി സംഘം നടത്തിയ അക്രമത്തില്‍ കല്ലിക്കണ്ടി ബാബുവിനും സഹോദരന്‍ കല്ലിക്കണ്ടി സുഭാഷിനും പരിക്കേറ്റിരുന്നു. അക്രമി സംഘം എറിഞ്ഞ ബോംബ് യാക്കൂബിന്റെ തലയില്‍ പതിക്കുകയും യാക്കൂബ് തലശ്ശേരി ജനറലാശുപത്രിയിലേക്കുള്ള വഴി മധ്യേ മരിക്കുകയുമായിരുന്നു. സംഭവത്തിനിടെ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.

ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ഇരിട്ടി മീത്തലെ പുന്നാട് ദീപം ഹസില്‍ വിലങ്ങേരി ശങ്കരന്‍ മാസ്റ്റര്‍(49) അനുജന്‍ വിലങ്ങേരി മനോഹരന്‍ എന്ന മനോജ്(43) തില്ലങ്കേരി ഊര്‍പ്പഴശ്ശിയിലെ തെക്കന്‍ വീട്ടില്‍ വിജേഷ് എന്ന പുതിയ വീട്ടില്‍ വിജേഷ(38) ഇരിട്ടി കീഴൂര്‍ കോട്ടത്തെകുന്നിലെ കൊട്ടേരി പ്രകാശന്‍ എന്ന ജോക്കര്‍ പ്രകാശന്‍(48) കീഴൂര്‍ പുന്നാട് കാറാട്ട് ഹൗസില്‍പി.കാവ്യേഷ്(40) മീത്തലെ പുന്നാടെ മായ നിവാസില്‍ പന്നിയോടന്‍ ജയകൃഷ്ണന്‍(39), പുന്നാട് ,കുറ്റിയാടന്‍ ഹൗസില്‍ ദിവാകരന്‍(59) കോട്ടത്തെകുന്നില്‍ സിന്ധു നിലയത്തില്‍ എസ്.ടി സുരേഷ് (48)്,അനുജന്‍ എസ്.ടി സജീഷ്(37) കീഴൂര്‍ പാറേങ്ങാട്ടെ പള്ളി ആശാരി വീട്ടില്‍ പി.കെ പവിത്രന്‍ എന്ന ആശാരി പവി(48) തില്ലങ്കേരി കാരക്കുന്നുമ്മല്‍ വീട്ടില്‍ കെ.കെ പപ്പന്‍ എന്ന പത്മനാഭന്‍(പത്മജന്‍-36) ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയെന്ന പടയന്‍കുടി വത്സന്‍(52) കീഴൂര്‍ ഇല്ലത്ത്മൂലയിലെ പുത്തന്‍ വീട്ടില്‍ മാവില ഹരീന്ദ്രന്‍(56) കല്ലങ്ങോട്ടെ ചാത്തോത്ത് വീട്ടില്‍ കൊഴുക്കുന്നോന്‍ സജീഷ്( 36) പാറങ്ങാട്ടെ അജിഷ നിവാസില്‍ വള്ളി കുഞ്ഞിരാമന്‍(57) കീഴൂരിലെ കിഴക്കെ വീട്ടില്‍ ബാബു എന്ന തുഫാന്‍ ബാബു (കെ.വി ബാബു-38) എന്നിവരാണ് കേസിലെ പ്രതികള്‍.

പ്രൊസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ.പ്ലീഡര്‍ കെ.പി ബിനീഷയാണ് ഹാജരാവുന്നത.് പ്രതിഭാഗത്തിന് വേണ്ടി അഡ്വ.എന്‍.ഭാസക്കരന്‍ നായര്‍, അഡ്വ.ജോസഫ് തോമസ്, അഡ്വ.ടി.സുനില്‍കുമാര്‍, അഡ്വ.പി പ്രേമരാജന്‍ എന്നിവരാണ് ഹാജാരാവുന്നത.്

യാക്കൂബ് കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം തില്ലങ്കേരി കാര്‍ക്കോട്ടെ അമ്മു അമ്മ സ്മാരക മന്ദിരത്തില്‍ വെച്ച് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ഗുഢാലോചന നടത്തിയെന്നായിരുന്നു പരാതി. യാക്കൂബിനെ കൊലപ്പെടുത്താനുള്ള ഗുഢാലോചന അവിടെ വെച്ച് നടന്നെന്ന പരാതിയെ തുടര്‍ന്നാണ് വത്സന്‍ തില്ലങ്കേരിയെ പ്രതി ചേര്‍ത്തിരുന്നത.് കേസിന്റെ വിധി പ്രഖ്യാപനത്തെ തുടര്‍ന്ന് കോടതിയില്‍ കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തും.

Top