ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടിയില്‍ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി

സന്നിധാനം: ശബരിമലയില്‍ ആചാരലംഘനം നടത്തി സംഘപരിവാര്‍. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടിയില്‍ പുറംതിരിഞ്ഞ് നിന്ന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പ്രതിഷേധക്കാരോട് സംസാരിച്ചത് വിവാദമായി. വത്സന്‍ തില്ലങ്കേരിക്കൊപ്പം ഇരുമുടിക്കെട്ടില്ലാതെ നിരവധി പേരാണ് പതിനെട്ടാം പടിയില്‍ നിന്നത്. ശബരിമലയില്‍ ആചാരലംഘനം നടക്കില്ലെന്ന് നാമജപ പ്രതിഷേധക്കാരോട് വിളിച്ചുപറയാന്‍ വത്സന്‍ തില്ലങ്കേരി പൊലീസിന്റെ മൈക്ക് ഉപയോഗിച്ചതും വിവാദമായി.

അനാവശ്യമായി വികാരം കൊള്ളേണ്ട സാഹചര്യമില്ലെന്നും വത്സന്‍ തില്ലങ്കേരി പൊലീസ് മൈക്കിലൂടെ പറഞ്ഞു.സമൂഹമാധ്യമങ്ങളിലൂടെയാണ് ദൃശ്യം പുറത്ത് വന്നത്. ശബരിമലയില്‍ സമാധാനപരമായി ദര്‍ശനം നടത്താന്‍ എത്തിയവരെ സഹായിക്കണമെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു. പമ്പ മുതല്‍ നിലയ്ക്കല്‍ വരെ ആചാരലംഘനം തടയാന്‍ പൊലീസും വോളന്റിയേഴ്‌സും ഉണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രകോപനമുണ്ടാക്കി ശബരിമല കലാപഭൂമിയാക്കാനുള്ള ചിലരുടെ നീക്കത്തില്‍ വീണു പോകരുതെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു. നിലവില്‍ ഇരുമുടിക്കെട്ടില്ലാതെ പന്തളം രാജ കുടുംബാംഗങ്ങള്‍ക്കും തന്ത്രിക്കും മാത്രമാണ് പതിനെട്ടാം പടി കയറാനുള്ള അനുവാദമുള്ളത്. ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിച്ചപ്പോള്‍ ശബരിമലയുടെ നിയന്ത്രണം പൊലീസിന്റെ കയ്യിലാണെന്നും ശബരിമല ശാന്തമായി നില്‍ക്കേണ്ട സ്ഥലമാണ്. അവിടെ ക്രമസമാധാനം തകര്‍ന്നാലെ പൊലീസ് ഇടപെടൂവെന്നും വ്യക്തമാക്കി.

Top