കൊച്ചി:സരിതയുടെ കയ്യിലുള്ളത് സര്‍ക്കാരിനേയും കോണ്‍ഗ്രസ്സ് നേതാക്കളേയും എന്നന്നേക്കുമായി അവസാനിപ്പിക്കാനുള്ള വന്‍തെളിവുകള്‍.ഇപ്പോള്‍ പുറത്ത് വരുന്നതൊക്കെ മഞ്ഞുമലയുടെ ഒരഗ്രം മാത്രമാണെന്നാണ് പറയപ്പെടുന്നത്.കേരളത്തിലെ പ്രമുഖമായ രണ്ട് ചാനല്‍ മേധാവികളാണ് തെളിവുകള്‍ കൈകാര്യം ചെയ്യുന്നതെന്നും സൂചനയുണ്ട്.
ഇവരുടെ പക്കല്‍ ഇനിയും സര്‍ക്കാരിനും മന്ത്രിമാര്‍ക്കും എതിരായ തെളിവുകള്‍ ഉണ്ട്.ഓരോന്നായി പതിയെ സമയാസമയങ്ങളില്‍ അടിക്കുക എന്ന തന്ത്രമാണ് ഈ രണ്ട് മാധ്യമങ്ങളും ഇപ്പോള്‍ നിര്‍വ്വഹിക്കുന്നത്.സരിത വക തെളിവുകളെല്ലാം പുറത്ത് വരുന്നത് ഈ ചാനലുകളിലൂടെയാണെന്നതും ശ്രദ്ധേയമാണ്.അതത് സമയങ്ങളില്‍ തെളിവുകള്‍ ഇവരുടെ പക്കല്‍ തന്നെ കൃത്യമായി എത്തിച്ചേരുകയും ചെയ്യും.
കൊച്ചി,തിരുവനന്തപുരം ബ്യുറോകളാണ് സരിത വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നത്.ചാനലിന്റെ എക്‌സിക്യുട്ടീവ് എഡിറ്റര്‍മാരുടെ നിയന്ത്രണത്തിലാണ് വാര്‍ത്തകള്‍ കൊടുക്കുന്നത്.മുഖ്യമന്ത്രിക്കെതിരായ ശാസ്ത്രീയ തെളിവുകള്‍ വിസ്താരത്തിനിടെ നല്‍കുമെന്നാണ് സരിത എസ് നായര്‍ ഇന്ന് കണ്ണൂരില്‍ പറഞ്ഞത്.മുഖ്യമന്ത്രിയെ മാത്രമല്ല കേരള രാഷ്ട്രീയത്തിലെ 13 വിഐപികളെ വീഴ്ത്താന്‍ ആവശ്യമായ ബോംബ് അവരുടെ പക്കലുണ്ടെന്നാണ് സരിതയെ അടുത്തറിയുന്നവരുടെ പക്ഷം.ഇന്ന് പുറത്ത് വന്ന ശബ്ദരേഖയില്‍ തമ്പാനൂര്‍ രവി ഭാഗീഗമായാണെങ്കിലും ഇത് ശരി വെയ്ക്കുന്നുമുണ്ട്.സിഡി എടുക്കാന്‍ കോയമ്പത്തൂരേക്ക് ബിജു പോയ ദിവസമാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ തമ്പാനൂര്‍ രവി സരിതയെ വിളിച്ചിരിക്കുന്നത്.സംഭാഷണത്തില്‍ രവി സരിതയുടെ പക്കല്‍ വലിയ തെളിവുണ്ടെന്ന് ശരി വെക്കുന്ന തരത്തില്‍ തന്നെയാണ് സംസാരിക്കുന്നത്.ഇത് ബിജു രാധാകൃഷ്ണന്‍ പറഞ്ഞ സിഡി ആണോ എന്ന കാര്യത്തില്‍ മാത്രമാണ് ഇനി വ്യക്തത വരേണ്ടത്.
സാധാരണ സരിത നടത്താറുള്ള വിലപേശലായി ഇപ്പോഴത്തെ മുഖ്യമന്ത്രിക്കെതിരായ നീക്കത്തെ കാണാനാകില്ല എന്നാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ പക്ഷം.ഞെട്ടിക്കുന്ന തെളിവുകള്‍ സരിതയുടെ കൈവശമുണ്ടെന്നും ഇത് ഉടന്‍ പുറത്തുവരുമെന്നുമാണ് അവരെ അടുത്തറിയാവുന്ന പ്രമുഖനായ ഒരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത്.സരിതയെ ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും എതിരാക്കാന്‍ ചില ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് തന്നെയാണ് ഇതില്‍ നിന്നെല്ലാം വിലയിരുത്തപ്പെടുന്നത്.എന്നാല്‍ എന്താണ് ഡീല്‍ എന്നത് ഇനിയും വ്യക്തമാകേണ്ടിയിരിക്കുന്നു.ഒരു കാര്യം മാത്രം പലരുമുറപ്പിച്ച് പറയുന്നു.ഇത്രയും പുറത്തുവിട്ട സ്ഥിതിക്ക് ഇനിയും സര്‍ക്കാരിനെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്ത് വരും.അത് രാഷ്ട്രീയ കേരളത്തിന് താങ്ങാവുന്നതിലും അപ്പുറമായിരിക്കും.കേരളം മുഴുവന്‍ കാത്തിരിക്കുന്നതും ഇനി ആ തെളിവുകള്‍ക്കായാണ്.