വിവാഹ ചടങ്ങുകള്‍ വ്യത്യസ്ത രീതിയില്‍; വിവാഹ കത്ത് ടിക്കറ്റിന്റെ രൂപത്തില്‍

letter

വിവാഹ ചടങ്ങുകളില്‍ വ്യത്യസ്തത വരുത്താനാണ് എല്ലാവരും ഇന്ന് ശ്രമിക്കുന്നത്. ഇതിനായി ഇവന്റ് മാനേജ്‌മെന്റ് വരെ നിലവിലുണ്ട്. ഇത്തവണ പ്രതീക്ഷിക്കാത്ത രസകരമായ ക്ഷണക്കത്താണ് എത്തിയത്.

പഴയകാല കല്ല്യാണക്കുറികളെല്ലാം ഓള്‍ഡ് ഫാഷനായി. ഇന്ന് ചിലര്‍ക്ക് ആഡംബര വിവാഹ കത്തുകളോടാണ് പ്രിയം, മറ്റ് ചിലര്‍ക്ക് വളരെ സിപംപിളായ കത്തുകളോടായിരിക്കും ഇഷ്ടം. വ്യത്യസ്തത ഇഷ്ടപ്പെടുന്നവര്‍ക്കായി വ്യത്യസ്ത രീതിയില്‍ ഒരു വിവാഹ ക്ഷണക്കത്ത് ഒരുക്കിയിരിക്കുകയാണ് എറണാകുളം കോട്ടുവള്ളിയില്‍ അംബരീഷ്, ശരണ്യ എന്നീ പ്രതിശ്രുത ദമ്പതികള്‍. വളരെ വ്യത്യസ്തമായാണ് ക്ഷണക്കത്ത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ലോട്ടറി ടിക്കറ്റിന്റെ രൂപത്തിലാണ് കല്ല്യാണക്കുറി അച്ചടിച്ചിരിക്കുന്നത്. വലിപ്പത്തലും ഘടനയിലും ലോട്ടറി ടിക്കറ്റ് തന്നെ. കയ്യില്‍ കിട്ടിയാല്‍ എല്ലാവരും വിചാരിക്കും ലോട്ടറി ടിക്കറ്റാണെന്ന്. എന്നാല്‍ അതില്‍ എഴുതിയത് വായിച്ചു കഴിഞ്ഞാല്‍ മനസ്സിലാകും ഒരു കല്ല്യാണക്കുറിയാണെന്ന്. അടുത്ത മാസം 21 ആം തീയതി നടക്കുന്ന വിവാഹത്തിന്റെ കുറിയാണ് ഇത്. സോഷ്യല്‍മീഡിയകളില്‍ ഈ കല്ല്യാണക്കുറി ഹിറ്റായിരിക്കുകയാണ്.

നിങ്ങളുടെ സ്നേഹ സാന്നിധ്യം ഞങ്ങള്‍ക്ക് മൂന്ന് കോടി അനുഗ്രഹാശിസ്സുകള്‍ ലഭിച്ചപോലെ എന്ന് കത്തില്‍ എഴുതിയിരിക്കുന്നു. വിവാഹ വേദിയും, മുഹൂര്‍ത്തവും, സ്ഥലവും എല്ലാം കത്തില്‍ കൊടുത്തിട്ടുണ്ട്. എല്ലാം ലോട്ടറി ടിക്കറ്റില്‍ കൊടുക്കുന്നതിനു സമാനമാണ്. വിവാഹത്തിലേക്ക് എല്ലാവരെയും ക്ഷണിച്ചുകൊണ്ടുള്ള കല്ല്യാണക്കുറിയില്‍ അടിഭാഗത്തായി മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്നും ആയതിനാല്‍ തലേദിവസം ഇവയൊന്നും പ്രതീക്ഷിക്കരുതെന്നും നിര്‍ദ്ദേശം നല്‍കുന്നുണ്ട്. എന്തായാലും പുതുതലമുറയുടെ ആശയം ഏവരിലും കൗതുകമുണര്‍ത്തിയിരിക്കുകയാണ്.

Top