ചിത്തോര്‍ഘണ്ഡ്: നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അമേരിക്കന്‍ യുവതിയും ഇന്ത്യന്‍ യുവാവും ഒന്നിച്ചു. രാജസ്ഥാനിലെ ചിത്തോര്‍ഘണ്ഡാണ് കഴിഞ്ഞ തിങ്കളാഴ്ച ഈ അപൂര്‍വ വിവാഹത്തിന് വേദിയായത്. ചിത്തോര്‍ഘണ്ഡ് സ്വദേശിയായ ഗൗരവ് അമേരിക്കന്‍ സ്വദേശിനിയായ തന്റെ കാമുകി ക്രിസ്സിന്റെ കഴുത്തില്‍ വരണമാല്യം അണിയിച്ചു. ഹിന്ദു ആചാര പ്രകാരം അഗ്നിയെ സാക്ഷിയാക്കിയായിരുന്നു വിവാഹ ചടങ്ങുകള്‍. മുംബൈ ഐഐടിയിലെ പഠനത്തിന് ശേഷം തുടര്‍ പഠനത്തിനായി അമേരിക്കയില്‍ ചെന്നപ്പോഴാണ് ഗൗരവ് ക്രിസ്സിനെ പരിചയപ്പെടുന്നത്. ഒരുമിച്ചുള്ള പഠനത്തിന് ശേഷം പിന്നീട് നാല് വര്‍ഷത്തോളം അമേരിക്കയില്‍ ഇരുവരും ഒരുമിച്ച് ഒരേ കമ്പനിയില്‍ ജോലി ചെയ്തു. ഇതിനിടയിലാണ് ഇരുവരും പരസ്പരം അടുക്കുന്നത്. അങ്ങനെ വിവാഹം കഴിക്കുക എന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തിചേരുകയായിരുന്നു. ഇരു വീട്ടുകാര്‍ക്കും പൂര്‍ണ്ണ സമ്മതം. പക്ഷെ ഇന്ത്യയില്‍ വെച്ച് കല്യാണം നടത്തണമെന്ന് ഗൗരവിന്റെ വീട്ടുകാര്‍ നിര്‍ബന്ധം പിടിച്ചു. ഇതിനെ തുടര്‍ന്നാണ് ആ വ്യത്യസ്ഥമായ വിവാഹത്തിന് ചിത്തോര്‍ഘണ്ഡ് ഒരുങ്ങിയത്.
ദേശവും ഭാഷയും മാറി നിന്നു; നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇന്ത്യന്‍ യുവാവ് അമേരിക്കന്‍ യുവതിയെ താലി കെട്ടി
Tags: love marriage