ഞാന്‍ പ്രേമിച്ചത് ഇവളുടെ ജാതിയോ മതമോ നോക്കി അല്ല: തന്നെ മറ്റൊരു കെവിനാക്കരുത്, എസ്ഡിപിഐയില്‍ നിന്ന് വധഭീഷണിയെന്ന് ചെറുപ്പക്കാരന്‍

ജാതി മാറി വിവാഹം ചെയ്ത ചെറുപ്പക്കാരന് എസ്ഡിപിഐയുടെ വധഭീഷണി. തനിക്കെതിരെ വന്ന ഭീഷണി ഫേസ്ബുക്ക് വീഡിയോയിലൂടെ ഇരുവരും തുറന്നുപറയുകയാണ്. തന്നെ മറ്റൊരു കെവിനാക്കരുതെന്ന് ചെറുപ്പക്കാരന്‍ പറയുന്നു. ഞാന്‍ പ്രേമിച്ചതു ഇവളുടെ മതമോ ജാതിയോ നോക്കി അല്ല. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇവന്റെ കൂടെ ഇറങ്ങി വന്നതെന്ന് പെണ്‍കുട്ടിയും പറയുന്നു.ആറ്റിങ്ങല്‍ സ്വദേശി ഹാരിസണും ഷഹാനയുമാണ് തുറന്നുപറച്ചില്‍ നടത്തിയത്. ഫേസ്ബുക്ക് വീഡിയോ വൈറലായിരിക്കുകയാണ്. ഞാന്‍ ഏതു നിമിഷം വേണം എങ്കിലും കൊല്ലപ്പെട്ടേക്കാം. എസ്ഡിപിഐയും അവളുടെ വിട്ടുകാരില്‍ ചിലരും തന്നെ കൊല്ലാന്‍ പരക്കം പായുകയാണ്. പ്രേമിച്ച പെണ്ണിനെ കെട്ടി പോയതിനു നാളെ കെവിനെ പോലെ ഞാനും ഒരു പോസ്റ്ററില്‍ ഒതുങ്ങാന്‍ താല്‍പര്യമില്ലെന്നും ഹാരിസണ്‍ എന്ന ചെറുപ്പക്കാരന്‍ പറയുന്നു.പെണ്‍കുട്ടി മുസ്ലീമും ആണ്‍കുട്ടി ക്രിസ്ത്യാനിയുമാണ്.

ഇരുവരും മതമാറാനും ആഗ്രഹിക്കുന്നില്ല. സ്വന്തം മതത്തില്‍ തന്നെ തുടരാനാണ് താല്‍പര്യമെന്നും ഇരുവരും പറയുന്നു. തനിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും ജാതിയും മതവും നോക്കിയല്ല പ്രണയിച്ചതെന്നും മതം മാറാന്‍ തങ്ങള്‍ പരസ്പരം നിര്‍ബന്ധിക്കുന്നില്ലെന്നും പെണ്‍കുട്ടിയും വീഡിയോയിലൂടെ പറയുന്നു. തന്റെ വീട്ടില്‍ വിളിച്ച് അച്ഛനെയും അമ്മയെയും കൊല്ലുമെന്നുള്ള ഭീഷണിയും നടത്തിയെന്ന് ഹാരിസണ്‍ പറയുന്നു. വീട്ടില്‍ വിളിക്കാന്‍ പോലും സാധിക്കുന്നില്ല. തങ്ങളെ കൊല്ലാന്‍ അവര്‍ ക്വട്ടേഷന്‍ കൊടുത്തിട്ടുണ്ട്. വീഡിയോ വൈറലായതോടെ പോലീസ് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Latest
Widgets Magazine