പ്രേമിച്ച് മതം മാറ്റാന്‍ പ്രത്യേക സംഘങ്ങള്‍; ലൗ ജിഹാദുണ്ടെന്നുറപ്പിച്ച് ഡിജിപി ലോക്നാഥ് ബ്ഹറ

കൊച്ചി:കേരളത്തില്‍ലൗ ജിഹാദുണ്ടെന്ന് കേരള പോലീസ്‌മേധാവി ലോക്‌നാഥ് ബെഹറ. ദി ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് ബഹറയുടെ പേരില്‍ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഹിന്ദു യുവതികളെ ലക്ഷ്യമിട്ടാണ് ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നതെന്നാണ് ലോക്‌നാഥ് ബഹറയുടെ ആരോപണം.ഇസ്ലാം മതത്തിനുള്ളിലെ തീവ്രചിന്താഗതിക്കാരാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.ഇത്തരക്കാരെ കണ്ടെത്താനും തുരത്താനും പൊലീസില്‍ പ്രത്യേക വിഭാഗം തന്നെയുണ്ടെന്ന് ഡിജിപി പറയുന്നു. ലൗ ജിഹാദ് കള്ളക്കഥയാണെന്ന് വിവാദങ്ങള്‍ക്കിടയിലാണ് പോലീസ് കേരളത്തിലെ പോലീസ് മേധാവിയുടെ തുറന്ന് പറച്ചില്‍ വാര്‍ത്തയാകുന്നത്. ആഴ്ച്ചകള്‍ക്ക് മുമ്പ് മുന്‍ ഡി ജി പി സെന്‍കുമാറും ഇത്തരത്തിലുള്ള പ്രസ്താവന നടത്തി വിവാദത്തിലായിരുന്നു. ഇതിന്റെ ചൂടാറും മുമ്പേയാണ് പോലീസ് അധികാരിയുടെ വെളിപ്പെടുത്തല്‍ പുറത്ത് വരുന്നത്.അതേ സമയം 2009ല്‍ പൊലീസ് ഹൈക്കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടിന് വിരുദ്ധമാണ് ബെഹറയുടെ വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്.

കേരളത്തില്‍ ദവാ സ്‌ക്വാഡെന്ന പേരില്‍ ലൗജിഹാദ് ശക്തമാണ്. ഏറെ വര്‍ഷങ്ങളായി ഇതുണ്ട്. ഈഴവ യുവതികളെയാണ് ഇതിനായി തെരഞ്ഞെടുത്ത് ചതിക്കുഴിയില്‍ വീഴുന്നതെന്നാണ് കേരളാ പൊലീസിന്റെ അതീവ രഹസ്യ റിപ്പോര്‍ട്ടിലുള്ളതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. തൃശൂരില്‍ 23 പ്രൊഫഷണലുകളെ മതംമാറ്റി. പാലക്കാട് 139ഉം. കോഴിക്കോടും കണ്ണൂരും മലപ്പുറത്തും പാലക്കാടും ഇത്തരം ലൗജിഹാദ് ഇടപെടലുകള്‍ സജീവമാണ്. വിദ്യാഭ്യാസമുള്ള യുവതികളെയാണ് ഇതിനായി കണ്ടെത്തി ചതിക്കുഴിയില്‍ വീഴ്ത്തുന്നത്. ദവാ എന്നാല്‍ മതംമാറ്റമെന്നാണ് അര്‍ത്ഥം. ഇത്തരം സ്‌ക്വാഡുകളുടെ പ്രധാന ലക്ഷ്യം സി.പി.എം അനുഭാവമുള്ള യുവതികളാണ്. പ്രൊഫഷണലുകളേയും നോട്ടമിടുന്നു. തീവ്ര ഇസ്ലാം മത ചിന്താഗതിക്കാരാണ് ഈ സ്‌ക്വാഡിലെ അംഗങ്ങളെന്നും പൊലീസ് തിരിച്ചറിയുന്നു.TP SENKUMAR -MUSLIM CHILDREN

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉയര്‍ന്ന വിദ്യാഭ്യാസമുള്ള യുവാക്കളാണ് ദവാ സ്‌ക്വാഡിന്റെ പ്രത്യേക. ഇവര്‍ ജോലിസ്ഥലത്തു നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും അനുയോജ്യരെ കണ്ടെത്തി ചതിക്കുഴിയില്‍ വീഴ്ത്തുന്നു. സോഷ്യല്‍ മീഡിയയിലൂടെയും ഇരകളെ കണ്ടെത്തുന്നു. സൗഹൃദത്തില്‍ തുടങ്ങി യുവതികളുടെ വിശ്വാസം നേടിയെടുക്കും. അതിന് ശേഷം പ്രണയം. വിവാഹത്തിന് മതം മാറണമെന്ന ആവശ്യവും. ഇത്തരക്കാരെ സഹായിക്കാന്‍ ദവാ ഗ്രൂപ്പില്‍ പ്രത്യേക സംവിധാനങ്ങളുമുണ്ട്. ഇതെല്ലാം ഏകോപിപ്പിക്കാന്‍ നേതൃത്വവും ഉണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക ടീമിനെ കേരളാ പൊലീസ് നിയോഗിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലും ഇത് ചര്‍ച്ചയായി. നേരത്തെ ഇത്തരമൊരു കൂട്ടര്‍ ഇല്ലെന്നായിരുന്നു പൊലീസിന്റെ ഔദ്യോഗിക ഭാഷ്യം.

ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തിയില്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ക്കൊപ്പം ബെഹ്റയുടെ സ്ഥിരീകരണവും ഉണ്ട്. നേരത്തെ വിരമിച്ച ഡിജിപി സെന്‍ കുമാറും ലൗജിഹാദ് യാഥാര്‍ത്ഥ്യമെന്ന വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതിനെ സി.പി.എം ശക്തമായി എതിര്‍ക്കുകയും രാഷ്ട്രീയ ലക്ഷ്യമാണ് സെന്‍കുമാറിനുള്ളതെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഡിജിപി തന്നെ ലൗജിഹാദില്‍ സ്ഥിരീകരണം നടത്തുന്നത്. ഇതോടെ സെന്‍കുമാറിന്റെ വാക്കുകള്‍ ശരിയാവുകയും ചെയ്തുവെന്നാണ് വിലയിരുത്തല്‍. 2009ല്‍ ലൗജിഹാദ് ശരിവയ്ക്കുന്ന തെളിവുകളൊന്നും പൊലീസിന് കിട്ടിയിട്ടില്ലെന്നായിരുന്നു കേരളത്തിന്റെ നിലപാട്. എട്ട് കൊല്ലത്തിന് ശേഷം കേരളത്തിലെ സാഹചര്യം മാറിയെന്നാണ് പുതിയ റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. ലൗജിഹാദില്‍ ഐസിസ് ഇപടെലുകള്‍ പൊലീസ് കാണുന്നു.ലൗ ജിഹാദിനെ പ്രതിരോധിക്കാന്‍ ഹിന്ദുസംഘടനകള്‍ ഹെല്‍പ്പ് ലൈന്‍സഹായുമായി രംഗത്തെത്തിയതോടെയാണ് ലൗ ജിഹാദ് ദേശിയ തലത്തിലും വിവാദങ്ങള്‍ സൃഷ്ടിച്ചത്.

Top