ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള വാഹനം.ബെഹ്‌റയ്ക്കു പിന്നാലെ ചീഫ് സെക്രട്ടറി ടോം ജോസിലേക്ക് സംശയത്തിന്റെ വിരലുകള്‍ നീളുന്നു

കൊച്ചി:പൊലീസ് വകുപ്പിനും ഡിജിപിക്കുമെതിരെ സിഎജി റിപ്പോര്‍ട്ടിലെ രൂക്ഷവിമര്‍ശനങ്ങള്‍ക്ക് പിന്നാലെ കൂടുതല്‍ ക്രമക്കേടുകള്‍ പറത്ത്. ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള ആഡംബര വാഹനം. പൊലീസ് ഫണ്ട് ഉപയോഗിച്ചാണ് ഈ വാഹനം വാങ്ങിയതെന്നും ആരോപണമുണ്ട്.

സിഎജി റിപ്പോര്‍ട്ടില്‍ കേരള പോലീസിലെ അഴിമതികള്‍ ഒന്നിനു പിറകെ ഒന്നായി പുറത്തുവന്നതിന്റെ ഗൗരവമേറുന്നു. പോലീസില്‍ നിന്ന് സര്‍ക്കാര്‍ തലത്തിലേക്ക് അഴിമതിയുടെ വ്യാപ്തി വര്‍ധിക്കുകയാണ്. പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കു പിന്നാലെ ചീഫ് സെക്രട്ടറി ടോം ജോസിലേക്ക് സംശയത്തിന്റെ വിരലുകള്‍ നീളുകയാണ്. ചീഫ് സെക്രട്ടറി ഇപ്പോള്‍ ഉപയോഗിക്കുന്ന ആഡംബരവാഹനം ഡിജിപിയുടെ പേരിലുള്ളതാണെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. പോലീസ് നവീകരണഫണ്ട് ഉപയോഗിച്ചാണ് ആഡംബര കാര്‍ ടോം ജോസ് സ്വന്തമാക്കിയത്. ചട്ടപ്രകാരം സാധാരണ ടൂറിസം വകുപ്പില്‍ നിന്നാണ് മന്ത്രിമാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും കാറുകള്‍ അനുവദിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചീഫ് സെക്രട്ടറി ഉപയോഗിക്കുന്ന കെ എല്‍ 1 സിഎല്‍ 9663 എന്ന വാഹനം ഡിജിപിയുടെ പേരിലാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ രേഖകളില്‍ നിന്ന് വ്യക്തമാണ് എന്നാണു 24 റിപ്പോർട്ട് ചെയ്യുന്നത് . 2019-ലാണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡിജിപിയും ഇതേ മോഡല്‍ വാഹനമാണ് ഉപയോഗിക്കുന്നത്. രണ്ട് വാഹനങ്ങളും ഒരേ ഷോറൂമില്‍ നിന്ന് ഒരേ കാലയളവിലാണ് പുറത്തിറങ്ങിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

നിയമപ്രകാരം പൊതുഭരണ വകുപ്പോ ടൂറിസം വകുപ്പോ ആണ് ചീഫ് സെക്രട്ടറിക്ക് വാഹനം നല്‍കുന്നത്. എന്നാല്‍, പൊലീസ് വകുപ്പിന്റെ വാഹനം ചീഫ് സെക്രട്ടറിക്ക് കൈമാറുകയും അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുകയും ചെയ്യുന്നതാണ് ആരോപണങ്ങള്‍ക്ക് കാരണം.

എന്നാല്‍, സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി എന്തിനാണ് പോലീസ് ഫണ്ട് ഉപയോഗിച്ചുള്ള വാഹനം സ്വന്തമാക്കിയതെന്നാണ് ഉയരുന്ന ചോദ്യം. ഇതിനു പിന്നില്‍ പൊതുഖജനാവിന്റെ കണ്ണില്‍ പൊടിയിടാനുള്ള ചില നീക്കങ്ങള്‍ നടന്നുവെന്നാണ് ലഭിക്കുന്ന വിവരം. 2019ല്‍ പ്രളയത്തെ തുടര്‍ന്ന് കേരളം മുണ്ടുമുറുക്കി പ്രതിസന്ധി തരണം ചെയ്യുന്ന സമയത്താണ് ചീഫ് സെക്രട്ടറിക്ക് ഉപയോഗിക്കാനുള്ള വാഹനം പോലീസ് വകുപ്പ് വാങ്ങിയത് എന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു

സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറച്ച സമയമായതിനാല്‍ ആഡംബരം വാഹനം സ്വന്തമാക്കുന്നത് വിവാദമാകുമെന്നതിനാല്‍ പോലീസിന്റെ നവീകരണ ഫണ്ട് ഉപയോഗിച്ച് ചീഫ് സെക്രട്ടറിക്ക് ആഡംബര കാര്‍ വാങ്ങി നല്‍കാന്‍ ഡിജിപി തീരുമാനിക്കുകയായിരുന്നു. ജീപ്പ് കോംപസ് മോഡല്‍ കാറാണ് ചീഫ് സെക്രട്ടറിക്ക് വാങ്ങിയത്. ഇതേ മോഡല്‍ തന്നെയാണ് ലോക്‌നാഥ് ബെഹ്‌റയ്ക്കുമുള്ളത്. 15 ലക്ഷം മുതല്‍ 26 ലക്ഷം വരെ വിവിധ മോഡലുകള്‍ക്ക് വിലയുള്ളതാണ് ജീപ്പ് കോംപസ് മോഡല്‍. വാഹനത്തിന്റെ ഉടമ പോലീസ് മേധാവിയാണെന്ന് രേഖകള്‍ വ്യക്കമാക്കുന്നുണ്ട്. പോലീസിന്റെ ആവശ്യങ്ങള്‍ക്കല്ലാതെ ഡിജിപിയുടെ പേരില്‍ വാഹനങ്ങള്‍ സാധാരണഗതിയില്‍ രജിസ്റ്റര്‍ ചെയ്യാറില്ല. വിവാദത്തോട് ചീഫ് സെക്രട്ടറി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Top