മാവോയിസ്റ്റ്- ഭീകര സംഘടനകള്‍ക്കാണോ തോക്കും വെടിയുണ്ടകളും നൽകിയത് ?അന്വോഷിക്കണം.മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും വിഷയം ലഘൂകരിക്കുന്നെന്നും എം.ടി. രമേശ്

കൊച്ചി: കേരള പോലീസില്‍ നിന്ന് കാണാതായ തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം അതീവ ഗൗരവകരമാണ്. മാവോയിസ്റ്റ്- ഭീകര സംഘടനകള്‍ക്കാണോ ഈ വെടിയുണ്ടകളും മറ്റും കൈമാറിയതെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം ആഭ്യന്തരസുരക്ഷയെ തന്നെ ചോദ്യമുനയില്‍ നിര്‍ത്തുന്നതാണ്. അതിനാല്‍ വിഷയം കേന്ദ്ര ഏജന്‍സിയായ എന്‍ഐഎയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് എം.ടി. രമേശ് പറഞ്ഞു. അതീവ ഗൗരവപൂര്‍വ്വം കാണേണ്ടതായിട്ടും മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും പ്രശ്‌നത്തെ ലഘൂകരിച്ചാണ് കാണുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പുലര്‍ത്തുന്നത് ദുരൂഹമാണ്. ഒരു സംസ്ഥാനത്തും കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭീകരവാദികളുമായി പോലീസിലെ ചിലര്‍ ബന്ധം സ്ഥാപിച്ച വിവരം നേരത്തെ പുറത്തു വന്നിട്ടുള്ളതാണ്. അപ്പോള്‍, ആ വഴിക്കാണോ ഇനി തോക്കും വെടിയുണ്ടകളും അപ്രത്യക്ഷമായത്. പോലീസ് വകുപ്പ് ഇപ്പോള്‍ അധോലേക മാഫിയ സംഘങ്ങളുടെ കൂടാരമായി മാറിയിരിക്കുന്നു. പോലീസിന്റെ കൈയ്യില്‍ അതീവ സുരക്ഷിതമായി അവര്‍ സൂക്ഷിക്കുന്ന അത്യാധുനിക തോക്കകളും വെടിയുണ്ടകളുമാണ് നഷ്ടമായിരിക്കുന്നത്. ഇത് ആകസ്മികമായി സംഭവിച്ചതാണെന്ന് കരുതാനാവില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതുമായി ബന്ധപ്പെട്ട് സിഎജി പലതവണ ആഭ്യന്തര വകുപ്പിനോട് വിശദീകരണം ആരാഞ്ഞിട്ടുള്ളതാണെങ്കിലും മറുപടി നല്‍കാന്‍ തയാറായിട്ടില്ല. അപ്പോള്‍ മുഖ്യമന്ത്രിയും ഡിജിപിയും അറിഞ്ഞുകൊണ്ടാണ് ഇത് സംഭവിച്ചിരിക്കുതെന്നും എം.ടി. രമേശ് ആരോപിച്ചു. വിഷയത്തില്‍ ഡിജിപിയെ തല്‍സ്ഥാനത്ത് മാറ്റി അന്വേഷണം നടത്തണം. ആരോപണവിധേയമായതിനാല്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിഞ്ഞുനിന്നും അേന്വഷണത്തെ നേരിടാന്‍ തയ്യാറാകേണ്ടതുണ്ട്.

അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിജിലന്‍സിനും എന്‍ഐഎക്കും കത്ത് നല്‍കാന്‍ ബിജെപി തീരുമാനിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയ ശേഷം ബിജെപി തുടര്‍ നടപടികള്‍ സ്വീകരിക്കും.

അതേസമയം എസ് എ പി ക്യാമ്പിൽ നിന്ന് കാണാതായെന്ന് സിഎജി ചൂണ്ടിക്കാണിച്ച 25 തോക്കുകളും കണ്ടെത്തിയതായി പൊലീസ്. ക്രൈംബ്രാഞ്ച് ഒരിക്കൽ കൂടി ആയുധങ്ങൾ പരിശോധിക്കുമെന്നും പൊലീസ് ആസ്ഥാനത്തും നിന്നും ഇറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി. നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മുന്നിലും ആയുധങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകാനാണ് പൊലീസിന്റെ ശ്രമം.

എസ്എപി ക്യാമ്പിൽ നിന്നും 25 തോക്കുകളും 12061 വെടിയുണ്ടകളും കാണാതായി എന്നായിരുന്നു സിഎജി റിപ്പോർട്ട്. എന്നാൽ ഇവ ക്യാമ്പിൽ തന്നെയുണ്ടെന്നാണ് ഇപ്പോള്‍ പൊലീസിന്റെ വിശദീകരണം. എന്നാൽ തോക്കുകൾ കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.

മറ്റു ക്യാമ്പുകളിലേക്ക് പോയ തോക്കുകള്‍ എസ്എപി ക്യാമ്പിൽ തന്നെ ശേഖരിച്ചുവച്ചിട്ടുണ്ട്. ഇത് സിഎജി അന്തിമ റിപ്പോർട്ട് തയാറാക്കുന്നതിന് മുൻപ് സിഎദിയെ അറിയിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ആയുധങ്ങൾ കാണാതായതിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. ഇതുവരെ ഒന്നുമായില്ല. പുതിയ സാഹചര്യത്തിൽ അന്വേഷണം ഊർജ്ജിതമാക്കി രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ക്രൈംബ്രാഞ്ച് മേധാവി നിർദ്ദേശം നൽകി.

Top