തന്നെ ഉപേക്ഷിച്ച് പ്രവാസിയെ വിവാഹം ചെയ്ത കാമുകിക്ക് യുവാവ് പണികൊടുത്തു പക്ഷെ ഇതല്‍പ്പം കൂടിപ്പോയെന്നു മാത്രം. മുന്‍ കാമുകിയുടെ നഗ്ന വീഡിയോ സോഷ്യല്‍ മീഡിയയിലും ഇന്റര്‍നെറ്റിലും പ്രചരിപ്പിച്ചാണ് കാമുകന്‍ പ്രതികാരം ചെയ്തത്. പ്രണയിക്കുന്ന കാലത്ത് യുവാവും പെണ്‍കുട്ടിയും ഫ്ലാറ്റില്‍ പിറന്നാള്‍ ആഘോഷിക്കുന്നതിനിടെ, കാമുകിയെ നഗ്നയാക്കി റെക്കോര്‍ഡ് ചെയ്ത വീഡിയോ ആണ് പിന്നീട് പ്രചരിച്ചത്.സംഭവം മൂന്ന് വര്ഷം മുന്‍പാണ് എന്നാല്‍ ഇപ്പോഴും പ്രചരിക്കുന്ന വീഡിയോയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് യുവതി വീണ്ടും പോലീസ് സഹായം തേടിയത്.
അതേസമയം ഭാര്യയുടെ നഗ്ന വീഡിയോ പ്രചരിക്കുന്നത് സുഹൃത്ത് വഴിയാണ് ഭര്‍ത്താവ് അറിയുന്നത്. തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും യുവതിയെ കയ്യൊഴിഞ്ഞു. പിന്നീട് യുവതി ഒറ്റയ്ക്ക് കേസില്‍ നിയമ പോരാട്ടം നടത്തുകയായിരുന്നു. ഇതിനിടെ, പ്രതിയായ മുന്‍ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരിക്കല്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത വീഡിയോ വിവിധ വെബ്‌സൈറ്റുകളില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുന്നത് അസാധ്യമാണെന്നാണ് പോലീസ് പറയുന്നത്. മൂന്നു വര്‍ഷം മുന്‍പ് പരമാവധി വെബ്‌സൈറ്റുകളില്‍ നിന്നും യുവതിയുടെ വീഡിയോ ഒഴിവാക്കിയെങ്കിലും, വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് യുവതി രംഗത്തെത്തിയിരിക്കുകയാണ്.