ചതിച്ച കാമുകിയുടെ കൂറ്റന്‍ ഫ് ളക്‌സ്‌ ബോര്‍ഡ് വച്ച്കാമുകന്റെ പ്രതികാരം

തന്നെ വഞ്ചിച്ച കാമുകിയുടെ കൂറ്റന്‍ ഫ്ളക്‌സ്‌ ബോര്‍ഡ് പൊതുസ്ഥലത്തു വച്ച് കാമുകന്‍ പ്രതികാരം ചെയ്തു. ഇന്തോനേഷ്യയിലാണു സംഭവം. കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡില്‍ യുവതിയുടെ ചിത്രത്തിനൊപ്പമാണു പിരിയണമെന്ന ആവശ്യം യുവാവ് ഉന്നയിച്ചത്. ‘നീ എന്റെ ഹൃദയം തകര്‍ത്തു, എന്നെ വഞ്ചിച്ചു. എനിക്ക് ബ്രേക്ക് അപ്പ് വേണം’ എന്ന കുറിപ്പിനൊപ്പമായിരുന്നു കാമുകിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇതുകൊണ്ടും തൃപ്തി വരാതെ മെഗാഫോണുമെടുത്ത് കാമുകിക്കെതിരെ റോഡിലിറങ്ങുകയും ചെയ്തു. ഫ്‌ളക്‌സ് ബോര്‍ഡിനു സമീപത്തുനിന്ന് ഇരുവരും വഴക്കിടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഒരാള്‍ ഇവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും കാണാം. വിഡിയോ വൈറലായതിനു പിന്നാലെ യുവാവിന്റെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളും ശക്തമായി. വഞ്ചിച്ചെന്ന പേരും പറഞ്ഞ് ഒരാളുടെ ചിത്രം പ്രദര്‍ശിപ്പിച്ച് അപമാനിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല എന്നാണു ചിലര്‍ അഭിപ്രായപ്പെടുന്നത്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പറഞ്ഞു തീര്‍ക്കണമെന്നും ഇവര്‍ പറയുന്നു. വഞ്ചിക്കുന്ന കാമുകിമാരോട് ഇതിലും നന്നായി പ്രതികാരം ചെയ്യാനാകില്ല എന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണിതെന്നു പറയുന്നവരുണ്ട്. എന്തായാലും സംഭവം അനുകരണീയമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

https://twitter.com/myxzyptlx/status/1104306786683645957

Top