കാമുകന്റെ വീട്ടിലെത്തി കാമുകി തൂങ്ങിമരിച്ചു

കാമുകന്റെ വീട്ടിലെത്തി കാമുകി തൂങ്ങിമരിച്ചു. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുപ്പൂര്‍ പല്ലടം അരുള്‍പുരം ഉപ്പിലിപാളയം സ്വദേശിയായ കാര്‍ത്തികേയനാണ്(21) അറസ്റ്റിലായത്. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കാര്‍ത്തികേയന്റെ വീട്ടിലെത്തി കാമുകിയായ തിരുപ്പൂര്‍ പല്ലടം അരുള്‍പുരം ഉപ്പിലിപാളയം സ്വദേശി മഞ്ജുള(20) തൂങ്ങി മരിക്കുകയായിരുന്നു. രണ്ട് ദിവസം മഞ്ജുള കാര്‍ത്തികേയന്റെ വീട്ടില്‍ താമസിച്ചിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇതില്‍ മനംനൊന്ത് മഞ്ജുള ജീവനൊടുക്കുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കുന്നു.

Latest
Widgets Magazine