ന്യൂഡല്‍ഹി: ഗുണനിലവാരത്തിന്റെ പേരില്‍ മാഗിന്യൂഡില്‍സ് മാര്‍ക്കറ്റില്‍നിന്ന് അപ്രത്യക്ഷമായതോടെ ഈ ഇടംപിടിക്കാനെത്തിയ മറ്റു കമ്പനികളും ഗുണനിലവാരത്തില്‍ പിനിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഹോര്‍ലിക്‌സ് ഫൂഡില്‍സ് നൂഡില്‍സ് ഉള്‍പ്പെടെ മൂന്നു നൂഡില്‍സ് ബ്രാന്‍ഡുകള്‍ ഗുണനിലവാരം കുറഞ്ഞതാണെന്നു പരിശോധനാ ഫലം. ഹോര്‍ലിക്‌സ കൂടാതെ മറ്റു കമ്പനികളും പരിശോധനയില്‍ കുടുങ്ങിയട്ടുണ്ട്.
ലഖ്‌നൗവിലുള്ള ഫുഡ് അനാലിസിസ് ലാബാണു ഹോര്‍ലിക്‌സിന്റെ ഫൂഡില്‍സ് നൂഡില്‍സ്, നൂര്‍ സൂപ്പി നൂഡില്‍സ്, ചിങ്ക്‌സ് ഹോട്ട് ഗാര്‍ലിക് ഇന്‍സ്റ്റന്റ് നൂഡില്‍സ് എന്നീ ബ്രാന്‍ഡുകളില്‍ അനുവദനീയമായ അളവിലും കൂടുതല്‍ ചാരത്തിന്റെ അംശം അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ഒരു സിറ്റി മാളില്‍നിന്നു കഴിഞ്ഞവര്‍ഷം മേയില്‍ പരിശോധനയ്ക്കായി ശേഖരിച്ച ഈ ഉല്‍പന്നങ്ങളുടെ പരിശോധനാ ഫലം രണ്ടാഴ്ച മുന്‍പാണു ലഭിച്ചതെന്നു ബാരബംങ്കി ജില്ലാ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്‍ സഞ്ജയ് സിങ് പറഞ്ഞു.
ഒരു ശതമാനമാണ് അനുവദനീയമായ ചാരത്തിന്റെ അളവ്. എന്നാല്‍ ചിങ്ക്‌സ് നൂഡില്‍സില്‍ ഇത് 1.83 ശതമാനവും ഹോര്‍ലിക്‌സ് ഫൂഡില്‍സില്‍ 2.37 ശതമാനവും സൂപ്പി നൂഡില്‍സില്‍ 1.89 ശതമാനവും ആണെന്നു സഞ്ജയ് സിങ് പറയുന്നു. ഇതുസംബന്ധിച്ച് ഒരാഴ്ച മുമ്പ് ബന്ധപ്പെട്ട കമ്പനികള്‍ക്കു നോട്ടീസ് അയച്ചു.
ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേഡ്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഫൂഡില്‍സ് നിര്‍മിക്കുന്നതെന്നു ജി.എസ്.കെ. കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍ വക്താവ് പറഞ്ഞു. എന്നാല്‍, ഗുണനിലവാരം കുറഞ്ഞതാണ് തങ്ങളുടെ ഉല്‍പന്നം എന്ന ഉത്തര്‍പ്രദേശ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍ തികച്ചും വസ്തുതാ വിരുദ്ധമാണെന്നും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമാണ് ഉല്‍പന്നം നിര്‍മിക്കുന്നതെന്നും ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ കമ്പനി വക്താവ് പറഞ്ഞു.
2015 മേയില്‍ നെസ്‌ലെയുടെ മാഗിയില്‍ അനുവദനീയമായ അളവിലും അധികം മോണോ സോഡിയം ഗ്ലൂട്ടാമേറ്റും ലെഡും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്ന് മാഗി നൂഡില്‍സ് നിരോധിച്ചിരുന്നു