പാചക വാതകത്തിന്റെ വില കുത്തനെ കൂട്ടി; മോദി സര്‍ക്കാര്‍ വീണ്ടും പാവങ്ങളുടെ വയറ്റത്തടിക്കുന്നു

സാധാരണക്കാരന്റെ വയറ്റത്തടിച്ച് വീണ്ടും മോദി ഗവണ്‍മെന്റിന്റെ വില വര്‍ദ്ധന. ഗാര്‍ഹിക ആവശ്യത്തിനുളള എല്‍പിജി സിലിണ്ടറുകള്‍ക്കും വാണിജ്യ ആവശ്യത്തിനുളള എല്‍പിജി സിലിണ്ടറുകള്‍ക്കുമുള്‍പ്പടെ രാജ്യത്തു പാചകവാതകത്തിന്റെ വില വീണ്ടും കുത്തനെ വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുളള സിലിണ്ടറിന് 90 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഇനിമുതല്‍ 764 രൂപ 50 പൈസ നല്‍കേണ്ടി വരും. നോട്ടു നിരോധനത്തിനു പിറകേയുള്ള ഈ വിലവര്‍ദ്ധന സാധാരണക്കാര്‍ക്കു കനത്ത തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.

സാധാരണക്കാരന് വീണ്ടും ഇരുട്ടടി നല്‍കിക്കൊണ്ട് വാണിജ്യ ആവശ്യത്തിനുളള സിലിണ്ടറിന് 148 രൂപയാണ് ഒറ്റയടിക്കു വര്‍ധിപ്പിച്ചത്. ഇതോടെ 1386 രൂപയായി സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്റെ വില ഉയര്‍ന്നിരിക്കുകയാണ്. ഒരു മാസത്തിനിടയ്ക്ക് ഇത് രണ്ടാമത്തെ തവണയാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2017-18ലെ കേന്ദ്ര ബജറ്റ് അവതരണത്തിന് തൊട്ടുമുമ്പ് പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചിരുന്നു. ബജറ്റ് അവതരണത്തിനു മുമ്പ് സബ്സിഡിയില്ലാത്ത സിലിണ്ടറിന് 69.50 രൂപയും സബ്സിഡിയുള്ള സിലിണ്ടറിന് 65.91 രൂപയുമായിരുന്ന വര്‍ധിപ്പിച്ചത്.

Top