കൊച്ചി: യൂസഫലിയുടെ പണത്തിന് മീതെ കേരളത്തില്‍ ഇടത്-വലത്-ബിജെപി നേതാക്കള്‍ ആരും പറക്കില്ല.ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഹൈക്കോടതിയില്‍ നിന്ന് വരെ ഉണ്ടായിരിക്കുനത്.ലുലുമാളില്‍ പാര്‍ക്കിങ്ങ് ഇനത്തില്‍ പിരിക്കുന്ന പണം കോടതിയില്‍ കെട്ടി വെയ്ക്കണമെന്ന കണ്‍സ്യുമര്‍ കോടതി വിധിക്ക് ഹൈക്കോടതി താല്‍ക്കാലിക സ്റ്റേ അനുവധിച്ചു.
എന്നാല്‍ തന്റെ നിയമ പോരാട്ടം ഹൈക്കോടതിയിലേക്ക് മാറ്റാനിരിക്കുകയാണ് ലോക് ജനശക്തി പാര്‍ട്ടി പാര്‍ലമെന്റ് അംഗം കൂടിയായ രമ ജോര്‍ജ്. ശതകോടീശ്വരന്‍ യൂസഫലിക്ക് തിരിച്ചടിയായി കണ്‍സ്യൂമര്‍ കോടതി ലുലു മാളിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മുന്‍സിപ്പാലിറ്റിയുടേയോ മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളുടേയോ അറിവോ അനുമതിയോ കൂടാതെയാണ് ലുലു മാളിലെ പാര്‍ക്കിങ് കൊള്ളയെന്ന് കണ്‍സ്യൂമര്‍ കോടതി കണ്ടെത്തിയിരുന്നു. അതുകൊണ്ട് ഇനി പിരിക്കുന്ന പണം കോടതിയില്‍ കെട്ടിവയ്ക്കണമെന്നായിരുന്നു ഇടക്കാല ഉത്തരവ്. എന്നാല്‍ ഇതിനെതിരെ ഹൈക്കോടതിയില്‍ നിന്ന് ലുലു അധികൃതര്‍ സ്റ്റേ നേടി. ഈ സാഹചര്യത്തിലാണ് കൊള്ളയ്‌ക്കെതിരെ ഹൈക്കോടതിയില്‍ പോരാട്ടം ശക്തമാക്കാന്‍ രമാ ജോര്‍ജിന്റെ തീരുമാനം. ഈ പോരാട്ടത്തില്‍ കൂടുതല്‍ പൊതുജന പിന്തുണ തനിക്ക് ലഭിച്ചതായും രമാ ജോര്‍ജ്ജ്.
രണ്ട് കാര്യങ്ങളാണ് കണ്‍സ്യൂമര്‍ കോടതി വിധിക്ക് എതിരെ ലുലുമാള്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചത്. പാര്‍ക്കിംഗിനെ ഉപഭോക്തൃ നിയമത്തില്‍ കൊണ്ടു വരാനാകില്ലെന്നതായിരുന്നു അതിലൊന്ന്. ലുലുവിന്റെ വാദം കേള്‍ക്കാതെയാണ് കോടതി ഇടക്കാല ഉത്തരവിട്ടതെന്നും ഹൈക്കോടതിയില്‍ വാദിച്ചു. ഇത് പരിഗണിച്ചാണ് ഹൈക്കോടതി ജഡ്ജി അലക്‌സാണ്ടര്‍ തോമസ് ഇടക്കാല ഉത്തരവിന് സ്‌റ്റേ അനുവദിച്ചത്. വിഷയത്തില്‍ രമാ ജോര്‍ജിന്റെ ഭാഗം കേള്‍ക്കാനുള്ള അവസരം ഹൈക്കോടതി നല്‍കിയിട്ടുണ്ട്. പാര്‍ക്കിങ് ഫീസ് പിരിക്കാനുള്ള അവകാശം മാളുകള്‍ക്കുണ്ടെന്നാണ് ഹൈക്കോടതിയില്‍ ലുലുവിന്റെ അവകാശ വാദം. ഇതാണ് സ്‌റ്റേയിലേക്ക് കാര്യങ്ങളെത്തിച്ചത്. എന്നാല്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ അനുമതിയില്ലാതെയുള്ള ലുലുവിന്റെ ഫീസ് പിരിവ് നിയമ വിരുദ്ധമാണ്. ഇതാകും ഹൈക്കോടതിയില്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുക.
കേരള കെട്ടിട നിര്‍മ്മാണ ചട്ടമനുസരിച്ച് പാര്‍ക്കിങ് ഏര്യ നിര്‍ബന്ധമാണ്. ലുലുമാളിലെ താഴത്തെ നില ഇതിനായി മാറ്റിവച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ പാര്‍ക്കിങ് ഫീസ് പിരിവ് അന്യായമാണെന്നാണ് രമാ ജോര്‍ജിന്റെ വാദം. എന്നാല്‍ ഫ്‌ലാറ്റുകളിലും മറ്റും താമസക്കാര്‍ക്കായി പാര്‍ക്കിങ് ഏര്യ തയ്യാറാക്കും. അവ അവര്‍ക്ക് വിലയ്ക്ക് നല്‍കുകയും ചെയ്യും. ഇതനുസരിച്ച് മാളുകളിലും മറ്റും വാടക ഈടാക്കാന്‍ അവസരമുണ്ട്. ഇത് മനസ്സിലാക്കി സ്വന്തം ഇഷ്ടപ്രകാരം ആളുകള്‍ കാറുമായി എത്തി പാര്‍ക്ക് ചെയ്യുകയാണ്. അത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് ലുലുവിന്റെ വാദം. ഈ സാഹചര്യത്തിലാണ് കെട്ടിട നിര്‍മ്മാണ ചട്ടത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് വ്യക്തമാക്കി ഹൈക്കോടതിയില്‍ വിശദീകരണം നല്‍കാന്‍ രമാ ജോര്‍ജ് തയ്യാറാകുന്നത്.
മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ മുന്‍കൂര്‍ അനുമതിയില്ലെന്നത് ഗൗരവത്തോടെയുള്ള വസ്തുതയാണ്. ഇക്കാര്യത്തില്‍ കളമശ്ശേരി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ വിവരാവകാശം കരുത്തകാരുമെന്നാണ് പ്രതീക്ഷ. നിയമവിരുദ്ധമായുള്ള പ്രവര്‍ത്തനത്തെ തെറ്റായ വ്യാഖ്യാനത്തിലൂടെ നിയമ വിധേയമാക്കാനാണ് ശ്രമമെന്നാണ് രമാ ജോര്‍ജിന്റെ വിലയിരുത്തല്‍. പാര്‍ക്കിങ് സൗകര്യം ഒരുക്കേണ്ടത് സ്ഥാപന ഉടമകളുടെ ചുമതലയാണെന്നും അനധികൃതമായി പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമുള്ള രമയുടെ വാദങ്ങളെ അംഗീകരിച്ചു കൊണ്ടാണ് കണ്‍സ്യൂമര്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതിയേയും ഇക്കാര്യം ബോധ്യപ്പെടുത്തി ശതകോടീശ്വരനായ യൂസഫലിയുടെ ലുലു മാളിലെ കൊള്ള തടയുമെന്നാണ് രമാ ജോര്‍ജ് വിശദീകരിക്കുന്നത്.
ലുലു മാളില്‍ പാര്‍ക്കിങ് ഫീസ് ഇനത്തില്‍ പിരിക്കുന്ന പണം ഒന്നിടവിട്ട ദിവസങ്ങളില്‍ കോടതിയില്‍ കെട്ടിവെക്കണമെന്നാണ് എറണാകുളം കണ്‍സ്യൂമര്‍ കോടതിയുടെ താല്‍ക്കാലിക ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട ബാങ്കില്‍ പണം അടയ്ക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ലുലുമാള്‍ കോര്‍പ്പറേഷന്‍ ടാക്‌സും സര്‍വീസ് ടാക്‌സും നല്‍കാതെ അനധികൃതമായാണ് പണപ്പിരിവ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് തുടര്‍ന്നും നിയമനടപടികള്‍ നടക്കുമ്പോള്‍ പണം നിയമാനുസൃതം തിരിച്ചു നല്‍കാവുന്നതോടെ അല്ലെങ്കില്‍ സര്‍ക്കാറിലേക്ക് കണ്ടുകെട്ടുകയോ ചെയ്യാമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഈ വിധിക്കെതിരെയാണ് ലുലു ഹൈക്കോടതിയെ സമീപിച്ചത് അനുകൂലമായി സ്റ്റേ സമ്പാദിച്ചത്.
കോട്ടയം പുതുപ്പള്ളക്കാരിയായ രമാ ജോര്‍ജ്ജിന്റെ പോരാട്ടമാണ് ലുലുവിന്റെ പാര്‍ക്കിങ് കൊള്ളയെ കുറിച്ചുള്ള വിവരങ്ങള്‍ വെളിയില്‍ കൊണ്ടുവന്നത്. രാംവിലാസ് പാസ്വാന്റെ എല്‍ജെപിയെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണ് അവര്‍. ചിലപ്പോഴൊക്കെ കുടുംബവും കൊച്ചിയിലെത്തും. അത്തരമൊരു ദിവസം സാധാരണ ഷോപ്പിംഗിനായി ലുലു മാളിലെത്തിയതാണ് രമാ ജോര്‍ജ്ജ്. അപ്പോഴാണ് കാര്‍ പാര്‍ക്ക് ചെയ്യണമെങ്കില്‍ ഫീസ് നല്‍കണമെന്ന ആവശ്യം മുന്നിലെത്തിയത്. പണം നല്‍കാം രസീത് എവിടെയെന്ന് ചോദിച്ചപ്പോള്‍ സെക്യൂരിറ്റിക്കാരന്‍ പറഞ്ഞ മറുപടി ഉള്‍ക്കൊള്ളാനാകുന്നതല്ലായിരുന്നു. രസീത് നല്‍കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. പക്ഷേ പണം തരികയും വേണം. നിര്‍ബന്ധിച്ചപ്പോള്‍ ഗത്യന്തരമില്ലാതെ സെക്യൂരിറ്റിക്കാരന്‍ രസീത് നല്‍കി. ഇവിടെ നിന്നാണ് ശതകോടീശ്വരനായ എം എ യൂസഫലിയുടെ ലുലുമാളിനെതിരെ നിയമ പോരാട്ടം തുടരുന്നത്.
ഹൈക്കോടതിയില്‍ ലുലു അപ്പീല്‍ നല്‍കിയതോടെ പുതിയ സാധ്യതയാണ് രമാ ജോര്‍ജ് കാണുന്നത്. ഹൈക്കോടതിയെ കൊണ്ട് വിഷയത്തില്‍ അനുകൂല തീരുമാനം ഉണ്ടായാല്‍ സംസ്ഥാനത്താകെ ആ വിധി നടപ്പാക്കേണ്ടി വരും. അതുകൊണ്ട് തന്നെ നിയമത്തിന്റെ എല്ലാ പഴുതുകളും അടച്ച് ലുലു കേസില്‍ വിശദീകരണം നല്‍കാനാണ് തീരുമാനം. എന്ത് സമ്മര്‍ദ്ദമുണ്ടായാലും പിന്മാറില്ലെന്നും അവര്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു. കൊച്ചിയിലെ തന്നെ ശീമാട്ടിയുമായി ബന്ധപ്പെട്ട പാര്‍ക്കിങ് വിഷയത്തിലെ കേസ് കണ്‍സ്യൂമര്‍ കോടതിയില്‍ എത്തിയിരുന്നു. അന്ന് ശീമാട്ടിയുടെ മുതലാളി ബീനാകണ്ണനെതിരെയാണ് ഉത്തരവ് വന്നത്. എന്നാല്‍ അപ്പീല്‍ അധികാരികള്‍ ഈ വിധി റദ്ദ് ചെയ്തു. അപ്പീല്‍ വാദത്തില്‍ പരാതിക്കാര്‍ എത്തിയിരുന്നില്ല. ഈ കേസില്‍ ആ സാഹചര്യം ഉണ്ടാകില്ലെന്നാണ് രമാ ജോര്‍ജ് ഉറപ്പു പറയുന്നത്.
കേസുമായി ബന്ധപ്പെട്ട് മുന്നേറിയ ശേഷം പരിചയമുള്ള പലരും ബന്ധപ്പെട്ടു. ലുലുവുമായി സംസാരിച്ച് തീര്‍ക്കാമെന്നും പറഞ്ഞു. അവരോട് ഒറ്റ വരിയിലായിരുന്നു മറുപടി. ആരുമായി ഒത്തുതീര്‍പ്പല്ല എന്റെ ലക്ഷ്യമെന്നും ഒന്നും ആഗ്രഹിച്ചല്ല ഇതെല്ലാം ചെയ്യുന്നതെന്നും രമേ ജോര്‍ജ് വിശദീകരിച്ചു. പാവപ്പെട്ടവരെ കൊള്ളയടിക്കുന്നത് നിര്‍ത്താനാണ് കണ്‍സ്യൂമര്‍ കോടതിയെ സമീപിച്ചത്. അതില്‍ രാഷ്ട്രീയമോ മറ്റ് താല്‍പ്പര്യമോ ഇല്ലഅവര്‍ പറയുന്നു. 17 ലക്ഷം ചതുരശ്രയടി വിസ്തീണ്ണമുള്ള ലുലു മാളിന്റെ ഏറ്റവും താഴത്തെ നില പൂര്‍ണ്ണമായും പാര്‍ക്കിങ്ങിന് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിയമം. ഇത് ഉപഭോക്താവിന്റെ അവകാശമാണെന്ന് രമാ ജോര്‍ജ് പറയുന്നു. പാര്‍ക്കിങ് ഫീസെന്ന പേരില്‍ ലുലു മാളില്‍ യൂസഫലി ഇതിനോടകം പത്ത് കോടിയിലേറെ രൂപ അനധികൃതമായി പിരിച്ചിട്ടുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.
ഈ അനധികൃത പിരിവ് തടയാന്‍ ഉത്തരവാദിത്തപ്പെട്ട കളമശ്ശേരി നഗരസഭാ അധികൃതരും ഒന്നും മിണ്ടാതെ മൗനം പാലിക്കുകായായിരുന്നു. സാധാരണ നിലയില്‍ നഗരസഭയുടെ അനുമതിയോടെ പാര്‍ക്കിങ് ഫീസ് ഈടാക്കാം. എന്നാല്‍, ഇതിനായി പ്രത്യേകം രസീതും നല്‍കുകയാണ് വേണ്ടത്. എന്നാല്‍ ഇതെല്ലാം ലംഘിച്ചായിരുന്നു ലുലുവിന്റെ പാര്‍ക്കിങ് കൊള്ള.രമ ജോര്‍ജിന്റെ ഒറ്റയാള്‍ പോാരാട്ടം ആദ്യമായി പൊതുസമൂഹത്തിന് മുന്‍പില്‍ എത്തിച്ചത്.ശേഷമാണ് മുഖ്യധാര മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തത്.പാര്‍ക്കിങ്ങ് കൊള്ളക്കെതിരായുള്ള തന്റെ പോരട്ടം അവസാനിപ്പിക്കന്‍ ഒരുക്കമല്ലെന്ന് രമ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.