ഇതൊരു ജയിലാണ് .പെണ്‍സുഹൃത്തിനൊപ്പം ലൈംഗികതയ്ക്ക് പ്രത്യേക മുറിയുള്ള ജയില്‍ .നിയമങ്ങള്‍ ലംഘിക്കുന്നവരെയാണു ജയില്‍ ശിക്ഷയ്ക്കു വിധിക്കുന്നത്. അവിടെ വിലക്കുകളും അസ്വതന്ത്ര്യവും ഒക്കെ ശിക്ഷിയുടെ ഭാഗമാണ്. എന്നാല്‍ ഹോണ്ടുറാസിലെ ഈ ജയിലില്‍ നിന്നു പുറത്തുവരുന്നതു ഞെട്ടിക്കുന്ന ചില വിവരങ്ങളാണ്. 52 ഇഞ്ച് ടെലിവിഷന്‍. സമയം പോകാന്‍ വീഡിയോ ഗെയിം. സന്ദര്‍ശനത്തിന് എത്തുന്ന ഭാര്യയ്ക്കും കാമുകിക്കുമൊപ്പം ലൈംഗികതയനുഭവിക്കാന്‍ പ്രത്യേക മുറി. ഡിസൈനര്‍ ഫ്‌ലാറ്റിനെ വെല്ലുന്ന ഭിത്തികള്‍. എയര്‍കണ്ടീഷന്‍, മനോഹരമായ നിറങ്ങള്‍ കൊണ്ട് അലങ്കരിച്ച ഭിത്തി, കോഫി മിഷന്‍, ഫ്രിഡ്ജ്, ഫാനുകള്‍, മുഖം നോക്കുന്ന വലിയ കണ്ണാടി തുടങ്ങി ആഢംബര മുറിക്ക് ആവശ്യമായ എല്ലാം ഈ ജയലില്‍ ഉണ്ട്.
ഹോണ്ടുറാസിലെ ഉന്നതരായ തടവു പുള്ളികളാണ് ഇത് അനുഭവിക്കുന്നത്. എംഎസ് 13 എന്ന രാജ്യന്തര ക്രിമിനല്‍ സംഘത്തില്‍ പെട്ടവരാണ് ഈ ജയിലില്‍ താമസിക്കുന്നവരില്‍ ഏറെയും. ഹോണ്ടുറാസില്‍ തന്നെയുള്ള ബാറരിയോ 18 എന്ന ഗുണ്ട സംഘത്തില്‍ ഉള്ളവരും ഈ ജയിലില്‍ ഉണ്ട്. ഈ ജയിലിലെ ആളുകളുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് എഴുനൂറിലതികം ജയില്‍ പുള്ളികളെ ല ടോവയിലെ എല്‍ പോസോ 2 ജയിലിലേയ്ക്കാണു മാറ്റിയത്. ഇത് ഇഷ്ടപ്പെടാത്ത ചിലരാണു ജയിലില്‍ തങ്ങള്‍ അനുഭവിച്ചു കൊണ്ടിരുന്നു സൗകര്യങ്ങളുടെ വിവരം പുറംലോകത്തെ അറിയിച്ചത്. ജയിലില്‍ നിന്നുള്ള വിവരങ്ങള്‍ കേട്ടു ഞെട്ടിരിക്കുകയാണ് ഹോണ്ടുറാസ് നിവാസികളും അധികൃതരും.
,