കാമസൂത്ര വീണ്ടും എത്തുന്നു.., നായികയായി സണ്ണി ലിയോൺ; ഏക്ത കപൂർ നിർമ്മിക്കുന്ന വെബ് സീരീസ് ഉടൻ

പ്രേക്ഷകരെ ഹരം കൊള്ളിക്കാൻ കാമസൂത്ര വെബ് സീരീസ് വരുന്നു. ഏക്ത കപൂർ നിർമ്മിക്കുന്ന വെബ് സീരീസിൽ നായികയായി സണ്ണി ലിയോൺ എത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ലൈംഗീക കേളികളെക്കുറിച്ച് വിവരിക്കുന്ന കാമസൂത്ര എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും സീരീസിൻ്റെ കഥ.

ഏതാനും മാസങ്ങളായി ഈ സീരിസിന്റെ കാര്യവുമായി ബന്ധപ്പെട്ട് സണ്ണിയും ഏക്തയും ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. പതിമൂന്നാം നൂറ്റാണ്ടിൽ രാജസ്ഥാനിലെ രാജാക്കന്മാരുടെ രഹസ്യക്കാരികളായി കഴിഞ്ഞിരുന്ന ഗോലി സമുദായത്തിൽ പെട്ട യുവതികളെ കുറിച്ചാണ് വെബ് സീരീസ്.


സീരീസിന്റെ കഥ സണ്ണിക്ക് ഇഷ്ടമായിട്ടുണ്ടെന്നും സീരീസിന്റെ ഭാഗമാകാൻ അവർ സമ്മതം അറിയിച്ചിട്ടുണ്ടെന്നും അണിയറ പ്രവർത്തകർ പറഞ്ഞു. ഇതിനുമുൻപ് 1996ൽ ഹോളിവുഡ്-ബോളിവുഡ് സംവിധായിക മീരാനായരാണ് കാമസൂത്രത്തെ അടിസ്ഥാനപ്പെടുത്തി ഒരു ചിത്രം സംവിധാനം ചെയ്തത്. രേഖ, ഇന്ദിരാ വർമ്മ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘കാമസൂത്ര-എ ടെയിൽ ഒഫ് ലവ്’ എന്ന പേരിൽ പുറത്തിറങ്ങിയ ഈ ചിത്രം അന്ന് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ചിത്രത്തിലുണ്ടായിരുന്ന നഗ്ന, സെക്സ് രംഗങ്ങൾ കാരണം ഇന്ത്യയും പാകിസ്ഥാനും ഈ ചിത്രം നിരോധിച്ചിരുന്നു.

Top