കാല്‍ നൂറ്റാണ്ടിന് മുമ്പ് തടവുകാരനായി കിടന്ന പൊലീസ് സ്റ്റേഷന്‍ പുതുക്കി പണിത് മന്ത്രി എം എം മണി. ഉദ്ഘാടന ചടങ്ങില്‍ വച്ച് 1973ല്‍ സ്റ്റേഷനില്‍ കിടന്നതിന്റെ ഓര്‍മ്മ എം എം മണി പങ്കുവച്ചു. ഇടുക്കി ഉടുമ്പന്‍ചോലയിലെ പൊലീസ് സ്റ്റേഷനാണ് നവീകരിച്ചത്. 46 വര്‍ഷങ്ങള്‍ക്ക് ശേഷം കെട്ടിലും മട്ടിലും പുതുമയോടെ ആധുനികമായാണ് പൊലീസ് സ്റ്റേഷന്‍ ഉടുമ്പന്‍ചോലയിലേക്ക് തിരികെ എത്തിയിരിക്കുന്നത്. നവീകരിച്ച സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ആദ്യം 1950 ല്‍ തുറന്ന സ്റ്റേഷന്‍ പിന്നീട് സൗകര്യാര്‍ത്ഥം ശാന്തന്‍പാറയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ തോട്ടം മേഖലയായ ഉടുമ്പന്‍ചോലയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് മന്ത്രി എം എം മണി ഇടപെട്ട് പൊലീസ് സ്റ്റേഷന്‍ തിരികെ കൊണ്ടുവന്നത്. ഇടുക്കി ജില്ലയിലെ മുപ്പത്തിയൊന്നാമത് പൊലീസ് സ്റ്റേഷനാണ് ഉടുമ്പന്‍ചോലയിലേത്.
കാല്‍ നൂറ്റാണ്ടിന് മുമ്പ് തടവുകാരനായി കിടന്ന പൊലീസ് സ്റ്റേഷന്‍ പുതുക്കി പണിത് മന്ത്രി എം എം മണി
Tags: m m mani