വീട്ടില്‍ നിന്ന് ഇറങ്ങി പൊക്കോണം; പൊട്ടിത്തെറിച്ച് മന്ത്രി എംഎം മണി

സം​സ്ഥാ​ന​ത്തു​ണ്ടാ​യ പ്ര​ള​യം മ​നു​ഷ്യ നി​ർ​മി​ത​മാ​ണെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ങ്ങ​ളെ ശ​രി​വ​യ്ക്കും​വി​ധ​മു​ള്ള അ​മി​ക്ക​സ് ക്യൂ​റി റി​പ്പോ​ർ​ട്ടി​നോ​ട് പ്ര​തി​ക​രി​ക്കാ​തെ വൈ​ദ്യു​തി​മ​ന്ത്രി എം.​എം.​മ​ണി. താ​ൻ ഇ​പ്പോ​ൾ ഈ ​വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വീ​ണ്ടും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ചോ​ദ്യം ആ​വ​ർ​ത്തി​ച്ച​പ്പോ​ൾ എ​ന്തെ​ങ്കി​ലും പ​റ​യ​ണ​മെ​ങ്കി​ൽ എ​നി​ക്ക് തോ​ന്ന​ണ​മെ​ന്നും ഇ​വി​ടെ നി​ന്ന് പൊ​ക്കോ​ളു എ​ന്നു​മാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. “എ​നി​ക്കൊ​ന്നും പ​റ​യാ​നി​ല്ല. നി​ങ്ങ​ള് പോ. ​പോ​കാ​ൻ പ​റ​ഞ്ഞാ​ൽ പോ​ക​ണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞാ​ൻ പ്ര​തി​ക​രി​ക്കാ​ൻ ഇ​ല്ലെ​ന്ന് പ​റ​ഞ്ഞാ​ൽ പി​ന്നെ എ​ന്തി​നാ’ എ​ന്ന് ആ​ക്രോ​ശി​ച്ച മ​ന്ത്രി മേ​ലാ​ൽ എ​ന്‍റെ വീ​ട്ടി​ൽ വ​ന്ന് ക​യ​റി​പ്പോ​ക​രു​ത് എ​ന്നും പ​റ​ഞ്ഞു. പ്ര​ള​യ​കാ​ല​ത്ത് കേ​ര​ള​ത്തി​ലെ ഡാ​മു​ക​ള്‍ തു​റ​ന്നു വി​ട്ട​തി​ല്‍ പാ​ളി​ച്ച​ക​ളു​ണ്ടാ​യെ​ന്ന് അ​മി​ക്ക​സ് ക്യൂ​റി ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മാ​ധ്യ​മ​ങ്ങ​ൾ മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം തേ​ടി​യ​ത്. പ്ര​ള​യം മ​നു​ഷ്യ നി​ർ​മി​ത​മാ​ണെ​ന്നും ഡാം ​മാ​നേ​ജ്മെ​ന്‍റി​ൽ പാ​ളി​ച്ച​ക​ളു​ണ്ടെ​ന്നും തു​ട​ക്കം മു​ത​ൽ പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചി​രു​ന്നു എ​ന്നാ​ൽ പെ​ട്ട​ന്നു​ണ്ടാ​യ മ​ഴ​യാ​ണ് പ്ര​ള​യ​ത്തി​ന് കാ​ര​ണ​മെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​ർ വാ​ദം.

Top