കെ.പി.സി.സി സെക്രട്ടറി എം.പ്രേമചന്ദ്രന്റെ നിര്യാണത്തിൽ വിഎം സുധീരൻ അനുശോചിച്ചു

കൊച്ചി:കെ.പി.സി.സി സെക്രട്ടറി എം.പ്രേമചന്ദ്രന്റെ നിര്യാണത്തിൽ വിഎം സുധീരൻ അനുശോചിച്ചു.പ്രേമചന്ദ്രന്റെ അകാലത്തിലുള്ള വേർപാട് അങ്ങേയറ്റം വേദനാജനകമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കർമ്മധീരനായ പടയാളിയാണ് പ്രേമൻ. പാർട്ടിയുടെ നേതൃനിരയിൽ പ്രവർത്തിക്കുമ്പോഴും കൊച്ചി നഗര സഭാംഗമായി തുടർന്ന അദ്ദേഹത്തിന്റെ സ്നേഹ ബന്ധങ്ങൾക്ക് അതിരുകളില്ലായിരുന്നു.

കെ.പി.സി.സി ഭാരവാഹി എന്ന നിലയിൽ തികഞ്ഞ ആത്മാർത്ഥതയോടെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ മതിപ്പോട് കൂടിയാണ് ഞാൻ കണ്ടിട്ടുള്ളത്.കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാ നഷ്ടമാണ് പ്രേമന്റെ വേർപാടിലൂടെ വന്നിട്ടുള്ളത്. വ്യക്തിപരമായി എനിക്കും.സഹോദരസ്ഥാനീയനായ പ്രേമന് എന്റെ സ്നേഹാഞ്ജലികൾ അർപ്പിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top