സ്വരാജ് വിഷയം മനോരമ ചർച്ച ചെയ്യില്ലായിരുന്നോ ? സ്വരാജിനെ കുടുക്കാനുള്ള കെണിയിൽ പെട്ടത് മനോരമ ചാനലിലെ തീപ്പൊരി ഷാനി പ്രഭാകർ. സ്വകാര്യ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് വാർത്ത വഴിതിരിച്ചുവിട്ടത് ഗൂഡാലോചന

കൊച്ചി:സ്വരാജിനെ കുടുക്കാനുള്ള കെണിയിൽ പെട്ടത് മനോരമ ചാനലിലെ തീപ്പൊരി ഷാനി പ്രഭാകർ. സ്വകാര്യ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് വാർത്ത വഴിതിരിച്ചുവിട്ടത് ഗൂഡാലോചന ആണ് .എന്നാൽ ഇവിടെ മനോരമയ്ക്കും കേരളത്തിലെ മാധ്യമങ്ങളും കോൺഗ്രസുകാരയം ഇരട്ടത്താപ്പ് കാട്ടി .ഷാനി പ്രഭാകർ അല്ലായിരുന്നെങ്കിൽ മനോരമ ചർച്ച ചെയ്യില്ലായിരുന്നോ ? ഷാനിയുടെ സ്ഥാനത്ത് കേരളത്തിലെ ഒരു സെലിബ്രിറ്റിയോ സീരിയൽ നടിയോ ആയിരുന്നു എങ്കിൽ മനോരമയും ഷാനിയും ഈ വിഷയം ചർച്ച ചെയ്യില്ലായിരുന്നോ ?..സ്വരാജ് സുഹൃത്തായതിനാൽ ഷാനി മാറി നിന്നാലും മനോരമ ചർച്ച ചെയ്യില്ലായിരുന്നോ ? മാധ്യമങ്ങൾ അന്തി ചർച്ച ആ എം എൽ എ രാജി വെക്കുന്നതുവരെ വാർത്തകൾ എരിവും പുളിയും കൊടുത്ത് കൊടുക്കില്ലായിരുന്നോ ?ആറുമാസത്തെ സി.സി.ടി.വി യുടെ കൂടുതൽ വിവരങ്ങൾ എന്തുകൊണ്ട് മനോരമ അന്വോഷണാദമക പത്രപ്രവർത്തനത്തിലൂടെ പുറത്ത് കൊണ്ടുവന്നില്ല .ആരാണ് അവിടെ സി.സി.ടി.വി വെച്ചത് .അവർക്ക് എതിരെ അന്വോഷണം നടത്തിയോ ? ഫ്‌ലാറ്റ്കാരനെ ചോദ്യം ചെയ്തോ ?അയാൾക്ക് എതിരെ പരാതി ഉണ്ടോ ? മുൻ ആഭ്യന്തരമന്ത്രി സിനിമ നടി ശാലു മേനോന്റെ വീട്ടിൽ പോയതും കരിക്കിൻ വെള്ളം കുടിച്ചതും കൊടിക്കുന്നിൽ സുരേഷ് സിനിമ ശാലു മേനോനെ കണ്ടതും സോളാർ വിഷയം ചർച്ചയാക്കിയ മാധ്യമങ്ങൾ ചർച്ച ചെയ്തിരുന്നു .സ്വാഭാവികമായ ആ സന്ദർശനത്തെ വരെ ട്രോളിയവരും ചർച്ച ചെയ്തവരും മാധ്യമങ്ങളും എന്തെ ഈ വിഷയം ചർച്ച ചെയ്യാത്തത് .സഖാക്കൾ എന്തേ ഈ വിഷയത്തിൽ മൗനം എന്നതും ഉയരുന്ന ചോദ്യമാണ് .

മനോരമ ചാനലിന്റെ ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകരനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണത്തിന്റെ കൂടുതല്‍ വസ്തുതകള്‍ പുറത്തേക്ക്. മനോരമയുടെ അഭിമാനമായ അവതാരിക ഷാനി ഏതാനും നാള്‍ മുമ്പ് സി.പി.എമ്മിന്റെ തീപ്പൊരി എം.എല്‍.എയും സോഷ്യല്‍ മീഡിയയിലേ താരവുമായ എം.സ്വരാജിന്റെ ഫ്‌ളാറ്റില്‍ 5 മണിക്കൂറോളം സന്ദര്‍ശനം നടത്തിയതാണ് ഇപ്പോള്‍ ചര്‍ച്ചയായത്. ഷാനിയുടെ സ്വകാര്യ സന്ദര്‍ശനത്തിന്റെ ലിഫ്റ്റിലെ ചിത്രങ്ങള്‍ ലീക്കായി നാരദ എന്ന ഓണ്‍ലൈന്‍ മാധ്യമം  പ്രസിദ്ധീകരിക്കുകയായിരുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാരദ ന്യുസ് പ്രസിദ്ധീകരിച്ച ലിക്ക് ചെയ്ത ചിത്രങ്ങൾ…

തുടര്‍ന്ന് ഈ വിഷയം സോഷ്യല്‍ മീഡിയ വന്‍ സംഭവമായി ഏറ്റെടുത്തു. കോണ്‍ഗ്രസിന്റേയും, യൂത്ത് കോണ്‍ഗ്രസിന്റേയും, ബി.ജെ.പിയുടേയും ഫേസ് ബുക്ക് പേജുകളില്‍ വിവാദം കത്തി. പോയപ്പോള്‍ ഷാനി ധരിച്ചത് സാരിയും തിരികെ വന്നപ്പോള്‍ ചുരിദാറും ആയിരുന്നു വേഷം. 5 മണിക്കൂര്‍ എം.സ്വരാജിന്റെ ഫ്‌ളാറ്റില്‍ ചിലവിട്ടതുമായി ബന്ധപ്പെട്ട് മോശമായ പോസ്റ്റുകളും ട്രോളുകളും വ്യാപകമായി.

സ്വകാര്യ ചിത്രങ്ങള്‍ ആരാണ് ചോര്‍ത്തിയത്, എന്തായിരുന്നു ഉദ്ദേശം?

സി.പി.എമ്മില്‍ എം.സ്വരാജിനേ ഒതുക്കാന്‍ ഒരു വിഭാഗം വന്‍ നീക്കമായിരുന്നു നടത്തിയത്. സ്വരാജ് പിണറായി വിജയന്റെ അടുത്ത ആളാണ്. ചില്ലറ വിവാദവും, കുറ്റം പറച്ചിലും ഒന്നും സ്വരാജിനെതിരേ പിണറായിയുടെ അടുത്ത് ഏല്‍ക്കില്ല. പിടിച്ചുലയ്ക്കുന്ന വിവാദം. അപവാദം..അതു തന്നെ ലക്ഷ്യം. കാരണം പിണറായി വിജയന്‍ എല്ലാ തെറ്റും പൊറുക്കും. കൂടെ നിര്‍ത്തി സംരക്ഷിക്കും. എന്നാല്‍ സ്തീ വിവാദം വെച്ചു പൊറുപ്പിക്കില്ല. തന്റെ ചങ്കും കരളുമായിരുന്ന കണ്ണൂരിലെ പി.ശശിയെ ആട്ടിയോടിക്കുകയായിരുന്നു. ഗോപി കോട്ടമുറിയുടെ അനുഭവവും അതു തന്നെ. മുന്‍ മന്ത്രി ശശീന്ദ്രന്റെ രാജിയും അങ്ങനെ തന്നെ. ഇതേ വിഷയത്തില്‍ എം.സ്വരാജിനേ കുടുക്കാന്‍ നടത്തിയ ഗൂഢ നീക്കമായിരുന്നു ഷാനിയുടെ ചിത്രങ്ങള്‍ ചോര്‍ത്തിയത്.

ഷാനി എം.സ്വരാജിന്റെ ഫ്‌ളാറ്റില്‍ എത്തുന്നത് കൃത്യമായി മനസിലാക്കിയ സഖാക്കള്‍ ഉണ്ടായിരുന്നു. അങ്ങിനെ ഒരു പണി കൊടുക്കാന്‍ അവര്‍ തീരുമാനിച്ചു. ലിഫ്റ്റിലേ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ രഹസ്യമായി ഒപ്പിച്ച് അത് പരാതിയായി സംസ്ഥാന നേതൃത്വത്തില്‍ എത്തിച്ചു. പിന്നെ അവര്‍ തന്നെ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ലീക്ക് ചെയ്ത് കൊടുത്തു.

ജില്ലാ കമ്മിറ്റി സമ്മേളനം വരുന്നു. അതില്‍ സ്വരാജിനെ വെട്ടണം. അപവാദത്തില്‍ മുക്കണം. അത് ഏറെ കുറേ ഉള്ളില്‍ നടപ്പായി കഴിഞ്ഞു. ഇതിലൂടെ പിണറായി വിജയനേ കൂടി നാറ്റിക്കുക എന്നതും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ലക്ഷ്യം വെച്ചു. പാര്‍ട്ടിയുടെ ഏറ്റവും വന്‍ ശത്രു മാധ്യമമായ മനോരമ പോലുള്ള ചാനലിന്റെ തലപത്തിരിക്കുന്ന ആളുമായി 5 മണിക്കൂര്‍ ഫ്‌ളാറ്റില്‍ ചര്‍ച്ച നടത്തുക. സൗഹൃദം പങ്കിടുക..എന്നത് പാര്‍ട്ടിക്ക് അംഗീകരിക്കാനാകില്ല. ആരുമായി ഇത്തരത്തില്‍ സൗഹൃദം ആകാം എന്നും പാടില്ല എന്നും വ്യക്തമായി ഒരു സി.പി.എം നേതാവിനു പെരുമാറ്റ ചട്ടം ഉണ്ട്. പ്രത്യേകിച്ച് എം.എല്‍.എമാര്‍ക്ക്. വിവാദങ്ങളില്‍ ചാടാതിരിക്കാനും ചതിയില്‍ പെടാതിരിക്കാനുമാണിത്. എന്നാല്‍ എം.സ്വരാജ് അത് ലംഘിച്ചു.

കെണി വയ്ച്ചു,കുടുങ്ങിയത് ഷാനി

എം.സ്വരാജിനേ ലക്ഷ്യം വയ്ച്ച് ഉണ്ടാക്കിയ കെണിയില്‍ വീണത് ശരിക്കും ഷാനിയാണ്. ചിത്ര വിവാദം വന്നപ്പോള്‍ എം.സ്വരാജ് രക്ഷപെട്ടു. മാധ്യമ സെലിബ്രിറ്റിയേയും താര മൂല്യം കൂടുതലുമുള്ള ഷാനി വേട്ടയാടപ്പെടുകയായിരുന്നു. അതായത് കൊക്കിനു വെച്ചത് ചക്കിനു കൊണ്ടു. ഷാനിയേ സോഷ്യല്‍ മീഡിയ വല്ലാതെ ഉപദ്രവിച്ചപ്പോഴും എം.സ്വരാജ് സുരക്ഷിതമായി നിന്നു. മനോരമയോടുള്ള സഖാക്കളുടെ അരിശവും, ബി.ജെ.പിക്കാര്‍ക്ക് ഷാനിയോടുള്ള പകയും, യു.ഡി.എഫുക്കാര്‍ക്ക് എം.സ്വരാജിനോടുള്ള പകയും ആളി കത്തിച്ചത് അവര്‍ ഷാനിയെ അപമാനിച്ചായിരുന്നു. എല്ലാ കൂരമ്പും ഷാനിക്കെതിരേ വന്നപ്പോള്‍ ഷാനി ഒടുവില്‍ കേസ് കൊടുക്കുകയായിരുന്നു.

നാരദ എന്ന ഓണ്‍ലൈന്‍ പത്രത്തിനാണ് ചിത്രങ്ങള്‍ ചോര്‍ത്തിയ സഖാക്കന്മാര്‍ അത് കൊടുത്തത്. അവരാകട്ടെ ഷാനിയേ മനപൂര്‍വം അപമാനിക്കാന്‍ ഒരു ഇല്ലാ കഥ വാര്‍ത്ത തട്ടികൂട്ടി. വാര്‍ത്ത ഇങ്ങനെ ഷാനി പ്രഭാകര്‍ എറണാകുളത്ത സി.പി.എം സ്ഥാനാര്‍ഥി, കരു നീക്കുന്നത് എം.സ്വരാജ് എം.എല്‍.എ, ആരോപണം നിഷേധിച്ച് ഇരുവരും..ശരിക്കും ഇരുവരും നിഷേധിച്ച സ്ഥിതിക്ക് അത്തരത്തില്‍ ഒരു വാര്‍ത്ത പോലും ആവശ്യമില്ല. മാത്രമല്ല നാരദയുടെ തലക്കെട്ടില്‍ ആരോപണം എന്നാണ് എഴുതിയത്. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് ആരോപണം ആണോ?..യാതൊരു തത്വദീക്ഷയും ഇല്ലാതെ ഈ പോര്‍ട്ടല്‍ ഷാനി എന്ന കേരളത്തിലേ വലിയ മാധ്യമ പ്രവര്‍ത്തയുടെ സ്വകാര്യത അനാവശ്യമായി ചര്‍ച്ചക്കിടുകയായിരുന്നു.

സി.പി.എമ്മിലെ വിമത വിഭാഗത്തിന്റെ പേയ്ഡ് വാര്‍ത്തയായിരുന്നു ഇത്. എം.സ്വരാജിനേ കുടുക്കാന്‍. എന്നിട്ട് അപവാദം ആളി കത്തിക്കാന്‍ ഈ പോര്‍ട്ടല്‍ ജനവരി 9നു കൊടുത്ത വാര്‍ത്തക്ക് കൊടുത്ത ചിത്രങ്ങള്‍ ആയിരുന്നു അതിലേറെ ചതി. 26/06/2017ല്‍ ഷാനി എം.സ്വരാജിന്റെ ഫ്‌ളാറ്റില്‍ ചെല്ലുന്ന ചിത്രങ്ങള്‍..അതും 7 വ്യത്യസ്തമായ ചിത്രങ്ങള്‍.പോകുന്നതും വരുന്നതുമായ സമയം. വ്യത്യസ്തമായ വേഷം..മനപൂര്‍വം 6 മാസം മുമ്പുള്ള ഷാനിയുടെയും എം.സ്വരാജിന്റേയും സ്വകാര്യമായ ചിത്രങ്ങള്‍ നല്‍കി നാരദ എന്ന പോര്‍ട്ടല്‍ ശരിക്കും നാരദനായി. ഇവർ കൊടുത്ത വാർത്തയുടെ ലിങ്ക് അഡ്രസാണ്‌ എല്ലാം കൃത്യമായ പ്ളാനിങ്ങ് എന്ന് മനസിലാക്കാവുന്നത്..m-swaraj-photos-leaked…എന്നാണ്‌ ലിങ്കിൽ ഉള്ളത്. സ്വരാജിന്റെ സ്വകാര്യ ചിത്രങ്ങൾ ചോർത്തിയപ്പോൾ അവിടെ ലോകം മുഴുവൻ അപമാനിക്കപ്പെട്ട സ്ത്രീ ഷാനിയായിരുന്നു. എന്താനായിരുന്നു ഒരു അർഥവും ഇല്ലാത്ത അനാവശ്യ വാർത്തയിൽ ഷാനി പ്രഭാകറിന്റെ 7 ചിത്രങ്ങൾ വയ്ച്ചത് എന്നതും ശ്രദ്ദേയം. എല്ലാം പാവം ഷാനിയുടേത്..

സി.പി.എമ്മില്‍ കലാപം ഉണ്ടാക്കാനും അവരുടെ കരുത്തും ശക്തിയുമായ യുവ രക്തം എം.സ്വരാജിനേ അപവാദത്തില്‍ നശിപ്പിക്കാനായിരുന്നു ഈ പോര്‍ട്ടലും ചതിയന്‍ സഖാക്കളും ചെയ്തത്. അതുവഴി ഒരു വീട്ടമ്മയും, മാധ്യമ പ്രവര്‍ത്തയയും അപമാനിക്കപ്പെട്ടു എന്നതൊന്നും ഈ അറം പറ്റുന്ന രാഷ്ട്രീയ കളിയില്‍ അവര്‍ക്ക് വിഷയം ആയില്ല. എന്തായാലും മനോരമയും, ഷാനി പ്രഭാകറിന്റെ സന്ദര്‍ശന വിവാദം സി.പി.എം പാര്‍ട്ടിയില്‍ ജില്ലാ സംസ്ഥാന സമ്മേളനം വരെ ചര്‍ച്ച ചെയ്യുന്ന ചൂടന്‍ വിഷയം ആയി മാറി കഴിഞ്ഞു. ഈ ചര്‍ച്ചകളിലും അപവാദവും നഷ്ടവും, താങ്ങേണ്ടിവരിക ഷാനി പ്രഭാകറും മനോരമ ചാനലും.

Top