
റിയാദ്: സൗദി അറേബ്യയില്‍ നരകയാതന അനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് സഹായഹസ്തവുമായി മലയാളി വ്യവസായി എംഎ യൂസഫലിയെത്തി. രണ്ടു ലക്ഷം റിയാലിന്റെ ഭക്ഷ്യ വസ്തുക്കളും മറ്റവശ്യ സാധനങ്ങളും വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏഴ് മാസമായി ശമ്പളവും ഭക്ഷണവും മറ്റ് ആനുകൂല്യങ്ങളും ഇല്ലാതെ കഷ്ടപെടുന്ന സൗദി ഔജര്‍ കമ്പനിയിലെ തൊഴിലാളികള്‍ക്ക് ആശ്വാസമായാണ് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് എംഡി യുമായ എംഎ യൂസഫലി എത്തിയിരിക്കുന്നത്. തൊഴിലാളികളുടെ അടിയന്തര ആവിശ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള സഹായം ഇന്ത്യന്‍ അംബാസിഡര്‍ ഡോ അഹമ്മദ് ജാവേദ് മുഖേനെ എത്തിക്കുമെന്ന് യൂസഫലി ഉറപ്പ് നല്‍കി.
മാത്രമല്ല തൊഴിലാളികള്‍ കഴിയുന്ന ലേബര്‍ ക്യാമ്പുകളില്‍ ആവിശ്യമായ നിത്യോപയോഗസാധനങ്ങള്‍ ലുലു ഗ്രൂപ്പ് നേരിട്ട് എത്തിക്കുമെന്നും യൂസഫലി അറിയിച്ചു.