മാഡം കാവ്യാ മാധവന്‍ തന്നെ…ഞെട്ടലോടെ സിനിമാ ലോകം.കാവ്യ മാധവനെ അറസ്റ്റ് ചെയ്യും ?

കൊച്ചി :നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ‘മാഡം’ നടി കാവ്യ മാധവനാണെന്ന് പള്‍സര്‍ സുനി.ഞെട്ടലോടെ സിനിമ ലോകം .നടിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും സൂചന . എന്റെ മാഡം കാവ്യ തന്നെയാണെന്നാണ് സുനി മാധ്യമങ്ങളോട് പറഞ്ഞത്. നേരത്തെ മാഡമാണ് പണം തന്നതെന്ന് സുനി പറഞ്ഞിരുന്നു. ഇനി കാവ്യയെ അറസ്റ്റ് ചെയ്യുമോ എന്ന കാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്. പ്രമുഖ യുവനടിയെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലാണ് ദിലീപ് ജൂലൈ 10ന് അറസ്റ്റിലായത്. ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ച പ്രധാന മൊഴികളും വെളിപ്പെടുത്തലുകളും കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടേതായിരുന്നു. ഇയാള്‍ നടത്തിയ ഫോണ്‍വിളികള്‍, പോലീസിന് നല്‍കിയ മൊഴികള്‍, ജയിലില്‍ നിന്നയച്ച കത്ത് തുടങ്ങി നിരവധി കാര്യങ്ങളാണ് ദിലീപിന്റെ അറസ്റ്റിലേക്ക് എത്തിയത്. ഇപ്പോള്‍ ദിലീപിന്റെ ഭാര്യക്കും തിരിച്ചടിയാകുകയാണ് സുനിയുടെ വെളിപ്പെടുത്തല്‍. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയുമായി ഭാര്യയായ കാവ്യയ്ക്കും ഭര്‍ത്താവിനും നേരത്തെ പരിചയമുണ്ടെന്ന് പോലീസിന് വ്യക്തം. പക്ഷേ, ഇരുവരും പറഞ്ഞത് മറ്റൊന്ന്. കേസ് നടപടികള്‍ ഇങ്ങനെ പുരോഗമിക്കവെയാണ് കേസിലെ പ്രധാനിയാണെന്ന് നേരത്തെ പറഞ്ഞുകേട്ടിരുന്ന മാഡത്തിന്റെ പേര് പുറത്തുവന്നിരിക്കുന്നത്.മാഡം കാവ്യയാണെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. താന്‍ കള്ളനല്ലേ കള്ളന്‍റെ കുമ്പസാരം എന്തിന് കേള്‍ക്കുന്നുവെന്നും സുനി പറഞ്ഞു. എറണാകുളം സിജെഎം കോടതി ഹാജരാക്കിയപ്പോഴായിരുന്നു പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍‌.KAVYA DILEEP AND DILEEP

തന്നെ അറിയില്ലെന്ന് കാവ്യ മാധവൻ പറയുന്നത് ശരിയല്ല. കാവ്യയ്ക്ക് താനുമായി നല്ല പരിചയമുണ്ട്. പലപ്പോഴും പണം തന്നിട്ടുണ്ടെന്നും പള്‍സര്‍ സുനി മുമ്പ് പറഞ്ഞിരുന്നു.നടിയെ ആക്രമിച്ച കേസിലെ മാഡം ആരാണെന്ന് ഓഗസ്റ്റ് 16ന് വെളിപ്പെടുത്തുമെന്ന് നേരത്തെ രണ്ട് തവണ പള്‍സര്‍ സുനി പറഞ്ഞിരുന്നു. കേസില്‍ ചില വമ്പന്‍ സ്രാവുകള്‍ക്ക് പങ്കുണ്ടെന്ന് പറഞ്ഞ സുനി, നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് മാഡത്തിന് വേണ്ടിയാണെന്നും വെളിപ്പെടുത്തി. മാഡം സിനിമാ മേഖലയില്‍ നിന്നുളളയാളാണെന്നും നടിയെ ആക്രമിച്ച കേസില്‍ മാഡം ഒരു കെട്ടുകഥയല്ലെന്ന് പള്‍സര്‍ സുനി പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ പിന്നീട് മാഡം നിരപരാധിയെന്ന് വെളിപ്പെടുത്തി പൾസർ സുനി തന്നെ രംഗത്തെത്തി. നടിയെ ആക്രമിച്ച കേസിൽ മാഡത്തിന് പങ്കില്ലെന്നാണ് പൾസർ സുനിയുടെ നിലപാട്. എന്നാല്‍ ഇപ്പോള്‍ വീണ്ടും മാഡം കാവ്യയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പള്‍സര്‍ സുനി.കേസിന്റെ മുഖ്യ ആസൂത്രക ഒരു മാഡം ആണെന്ന് പള്‍സര്‍ സുനി നേരത്തേ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ രക്ഷിക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കഥയാണ് മാഡത്തിന്റേത് എന്നായിരുന്നു അന്വേഷണ ഉദ്യേഗസ്ഥര്‍ വിശ്വസിച്ചിരുന്നത്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഒരു സ്ത്രീയുടെ പങ്കും ഉയര്‍ന്ന് കേട്ടിരുന്നു. അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പള്‍സര്‍ സുനിയ്ക്ക് കീഴടങ്ങാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് സുനിയുടെ രണ്ട് സുഹൃത്തുക്കള്‍ തന്നെ സമീപിച്ചിരുന്നതായി ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു.മാവേലിക്കര കോടതിയില്‍ കീഴടങ്ങാന്‍ സൗകര്യമൊരുക്കാമെന്ന് അവരെ അറിയിച്ചപ്പോള്‍ അത് ‘മാഡ’ത്തിനോട് ചോദിച്ച ശേഷം അറിയിക്കാം എന്നാണ് അവര്‍ പറഞ്ഞതെന്നും ഫെനി സൂചിപ്പിച്ചിരുന്നു. ഇതോടെയാണ് ‘മാഡം’ എന്ന കഥാപാത്രം കേസിലേക്ക് എത്തിയത്.

Top