കൊച്ചി: അട്ടപ്പാടിയില്‍ മര്‍ദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. മധുവിന്റെ കൊലപാതകത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അന്വേഷണത്തില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാമെന്ന് സ്‌റ്റേറ്റ് അറ്റോര്‍ണി അറിയിച്ചു. ഹൈക്കോടതി ജഡ്ജിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.
Tags: madhu murder