ഇരു കൈകളും കെട്ടിയിട്ട് കുമ്മനം; മധുവിന്റെ കൊലപാതകത്തോടുള്ള വേറിട്ട പ്രതിഷേധം

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ വേറിട്ട പ്രതിഷേധവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. തന്റെ ഇരു കൈകളും കെട്ടിയിട്ട് നില്‍ക്കുന്ന ചിത്രമാണ് കുമ്മനം ട്വീറ്റ് ചെയ്തിരിക്കുന്നത്.  ‘ഐ സപ്പോര്‍ട്ട് കേരള ആദിവസാസീസ്’ എന്ന ടാഗ് ലൈനും ചിത്രത്തിലുണ്ട്. തുണികൊണ്ട് കൈകള്‍ ബന്ധിപ്പിച്ച മൂന്ന് ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അതേസമയം ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ചു കൊന്ന സംഭവത്തില്‍ 11 പേര്‍ അറസ്റ്റിലായി. അറസ്റ്റ് എട്ട് പേര്‍ക്കതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. കൊലപാതകം, കാട്ടില്‍ അതിക്രമിച്ച് കയറി എന്നീ വകുപ്പുകളിലാണ് എട്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതികള്‍ക്ക് എതിരെ ഏഴ് വകുപ്പുകള്‍ ചുമത്തും. നേരെത്ത തന്നെ പൊലീസ് കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ആദിവാസി യുവാവ് മധുവിന്റെ മരണത്തില്‍ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് തൃശൂര്‍ റേഞ്ച് ഐജി അജിത് കുമാര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. . മധുവിന്റെ മരണ കാരണം ആന്തിരകരക്തസാവ്രമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റാണ് മധു കൊലപ്പെട്ടത്. നേരെത്ത സംഭവത്തില്‍ മധുവിനെ മര്‍ദിച്ചവര്‍ക്കതിരെ നേരെത്ത വധശ്രമത്തിനാണ് കേസെടുത്തിരുന്നത്. മോഷണ ശ്രമം ആരോപിച്ചാണ് അട്ടപ്പാടി മുക്കാളിയില്‍ 27കാരനായ മധുവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചത്. മധുവിനെ നാട്ടുകാര്‍ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോയും ഇരു കൈകളും കെട്ടിയിട്ടുള്ള മര്‍ദ്ദനത്തില്‍ അവശനായ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. അവശനായ മധുവിനെ പശ്ചാത്തലത്തില്‍ നിര്‍ത്തി എടുത്ത സെല്‍ഫികളും ഇക്കൂട്ടത്തിലുണ്ട്. ക്രൂര മര്‍ദ്ദനത്തിന് ശേഷം നാട്ടുകാര്‍ മധുവിനെ പൊലീസിന് കൈമാറുകയായിരുന്നു. സ്റ്റേഷനിലേക്കുള്ള വഴിമധ്യേ പൊലീസ് വാഹനത്തില്‍ തന്നെ ആദിവാസി യുവാവ് മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Top