പ്രകൃതിയെ ആരാധിക്കുന്ന സ്ത്രീകളെ ബഹുമാനിക്കുന്ന സെന്റിനലീസ്: ആക്രമണകാരികൾ എന്ന ധാരണ തെറ്റാണെന്ന് നരവംശ ശാസത്രജ്ഞ

ആക്രമണകാരികളുടെ കൂട്ടമെന്നും നരഭോജികളെന്നുമാണ് സന്റിനലീസ് ദ്വീപ് നിവാസികളെക്കുറിച്ചുള്ള പൊതുവായ ധാരണ. എന്നാല്‍ പുറത്ത് നിന്നുവരുന്ന ആരെയും ആക്രമിക്കുന്ന സ്വഭാവക്കാരല്ല സെന്റിനലീസ് ഗോത്രവിഭാഗക്കാരെന്ന് നരവംശ ശാസത്രജ്ഞയായ മധുപാല ചഠോപദ്യായ പറയുന്നു. മധുബാല ഇത് വെറുതേ പറയുന്നതല്ല സെന്റിനലീസുമായി ഏറ്റവും അടുത്ത ബന്ധം സ്ഥാപിച്ച വ്യക്തിയാണ് മധുബാല.

madhumala8

ലോകത്തിലാധ്യമായി സെന്റിനലുമായി സംസാരിച്ച വനിതയാണ് മധുമാല. തന്നോട് ഊഷ്മളതയോടെ പെരുമാറിയ സെന്റിനലിസുകളെകുറിച്ചാണ് മധുപാലയ്ക്ക് പറയാനുള്ളത്. സെന്റിനലീസ് ഗോത്രവര്‍ഗക്കാരുമായി ഏറ്റവും അടുത്ത് പെരുമാറിയിട്ടുള്ള ദ്വീപിന് പുറത്തുള്ള ഏക മനുഷ്യസ്ത്രീയാണവര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

madhumala10

സന്ദര്‍ശകരായ അഞ്ച് യുവാക്കളെ ഒറ്റയ്ക്ക് അടിച്ചിടാന്‍ കഴിവുളളവരാണ് ഓരോ സെന്റിനലീസ് മധ്യവയസ്‌കനും. മാത്രമല്ല നൂറ്റാണ്ടുകളായി പുറത്തുനിന്നുള്ളവരെ പ്രതിരോധിച്ചാണ് ശീലവും. ഒരിക്കലും അവര്‍ ആദ്യം അക്രമിക്കാറില്ല- മധുപാല പറയുന്നു.

നേരത്തേയും മിഷനിമാര്‍ ഇവിടെയെത്താന്‍ ശ്രമിച്ചിട്ടുണ്ട്. മ്യാന്‍മര്‍, ഇന്തോനേഷ്യ നിവാസികളാണ് ഇതില്‍ മിക്കവരും. പണം വാങ്ങി മത്സ്യത്തൊഴിലാളികളാണ് ഇവരെ ഇവിടെയെത്തിക്കുക. മാധ്യമപ്രവര്‍ത്തകരും പൊലീസും മിഷനറിയും ഗവേഷകരും ദ്വീപുകാര്‍ക്ക് സമമാണ്. ജോണിന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ സാധാരണവേഷത്തില്‍ പോകണം, അവര്‍ ദേഷ്യത്തിലാണെങ്കില്‍ വീണ്ടെടുക്കല്‍ നടക്കില്ല. മധുമാല ഓര്‍മിപ്പിക്കുന്നു.

madhumala2

ആന്ത്രപോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഭാഗമായി 1991 ജനുവരിയിലാണ് മധുമാല അടടങ്ങുന്ന 13 അംഗ സംഘം ദ്വീപിലെത്തിയത്. ചെല്ലുമ്പോള്‍ അമ്പും വില്ലുമായി അവര്‍ കരയില്‍ ഉണ്ടായിരുന്നു. തേങ്ങയും പഴവും വെള്ളത്തിലൂടെ ഒഴുക്കി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് അവരുടെ വിശ്വാസം നേടിയെടുക്കാനായത്.

madhumala12

പിന്നീട് ഫെബ്രുവരിയില്‍ എത്തിപ്പോള്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. പ്രകൃതിയെയാണ് അവര്‍ ആരാധിക്കുന്നത്. സ്ത്രീകളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യും. അതുകൊണ്ട് ഏറെ സ്നേഹത്തോടെയാണ് സ്വീകരിച്ചതെന്ന് മധുമല പറയുന്നു. കേന്ദ്രമന്ത്രിയായിരുന്ന മനേക ഗാനന്ധിയുടെ നിര്‍ദേശപ്രകാരം 1999ലും മധുപാല സെന്റിനല്‍ ദ്വീപിലേക്ക് പോയിരുന്നു.

Image result for MADHUMALA AT SENTINEL ISLAND

Top