ക്രിസ്ത്യന്‍ പള്ളിയില്‍ കയറി ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ വിവാഹം തടഞ്ഞു; വരനെയും വധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു

ഭോപ്പാല്‍: മതം മാറ്റം ആരോപിച്ച് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ പള്ളിയില്‍ക്കയറി വിവാഹം തടഞ്ഞു. ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം പള്ളിയിലെത്തിയ പൊലീസ് വരനെയും വധുവിനെയും ഇവരുടെ മാതാപിതാക്കളുള്‍പ്പെടെ പത്തുപേരെയും അറസ്റ്റ് ചെയ്തു. മാധ്യപ്രദേശിലാണ് സംഭവം. മലയാളിയായ പാസ്റ്ററെയും പോലീസ് അറസ്റ്റു ചെയ്തു.

എന്നാല്‍, പ്രായപൂര്‍ത്തിയാകാതെ പെണ്‍കുട്ടിയുടെ വിവാഹം നടത്തുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് പള്ളിയില്‍ക്കയറി ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് സത്‌ന പൊലീസ സൂപ്രണ്ട് സീതാറാം യാദവ് പറഞ്ഞു. പെണ്‍കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയാകാന്‍ പത്ത് ദിവസം കൂടിയുണ്ടായിരുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രന്റെയും വധുവിന്റെയും കുടുംബങ്ങള്‍ നാലുവര്‍ഷം മുമ്പ് മതം മാറിയതാണെങ്കിലും ഇക്കാര്യം ജില്ലാ അധികൃതരെ അറിയിച്ചിരുന്നില്ല. മധ്യപ്രദേശിലെ മതംമാറ്റ നിരോധന നിയമപ്രകാരം കുറ്റകരമാണിത്. അധികൃതരുടെ സമ്മതമില്ലാതെ നടക്കുന്ന മതപരിവര്‍ത്തനം അംഗീകരിക്കില്ലെന്നാണ് പൊലീസ് നിലപാട്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അവര്‍ ഹിന്ദുവാണെന്നും സത്‌ന എസ്പി മിഥിലേഷ് ശുകല്‍ും പറഞ്ഞു.

ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകരാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. ഖുഷ്വാഹ സമുദായത്തില്‍പ്പെട്ടവര്‍ ക്രിസ്ത്യാനികളായി മതംമാറി വിവാഹം നടത്തുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മാവന്റെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് ഇടപെട്ടത്. പെണ്‍കുട്ടിയുടെ അച്ഛന്റെ മാനസിക നിലയും തകരാറിലായിരുന്നു.

മതപരിവര്‍ത്തന നിരോധന നിയമത്തിന്റെയും ശൈശവ വിവാഹ നിരോധന നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസ്സെടുത്തിരിക്കുന്നത്. എന്നാല്‍, വരനും വധുവും ക്രൈസ്തവരാണെന്ന് ചര്‍ച്ച് ഓഫ് ഗോഡ് വക്താവ് മാരിയോഷ് ജോസഫ് പറഞ്ഞു. സംഘപരിവാറാണ് പരാതിക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

Top