ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ ബിജെപി നേതാവും മക്കളും അറസ്റ്റില്‍. രണ്ട് വര്‍ഷം മുമ്പ് 22കാരിയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ബി.ജെ.പി നേതാവായ ജഗദീഷ് കരോടിയ എന്ന കല്ലു പഹല്‍വാന്‍, മക്കളായ അജയ്, വിജയ്, വിനയ് സഹായികളായ നിലേഷ് കശ്യപ്, എന്നിവര്‍ അറസ്റ്റിലായത്.
2015ല്‍ പുറത്തിറങ്ങിയ അജയ്ദേവ്ഗണ് നായകനായ ദൃശ്യം സിനിമ മാതൃകയിലാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് മധ്യപ്രദേശ് പൊലീസ് പറഞ്ഞു. ധ്യപ്രദേശ് ഡി.ഐ.ജി ഹരിനാരായണാചാരി മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്യുന്നത് ദൃശ്യം സിനിമ കണ്ട ശേഷമാണ്. 2016 ഒക്ടോബറില്‍ യുവതിയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം ഇവര്‍ മൃതദേഹം കത്തിക്കുകയായിരുന്നു. ഇതിനിടയില്‍ മറ്റൊരു സ്ഥലത്ത് ഒരു നായയെ കുഴിച്ചുമൂടുകയും മനുഷ്യ ശരീരം കുഴിച്ചുമൂടിയെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. അന്ന് പൊലീസെത്തി പരിശോധിച്ചപ്പോള്‍ നായയുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇതിലൂടെ പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.