തിരുവനന്തപുരം :വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ‘മദ്യ ട്രാപ്പിൽ ഫോൺ ചോർത്തി തനിക്കെതിരെ സസ്‌പെൻഷൻ നടപടിക്ക് ഗൂഢ നീക്കം നടത്തിയതിനു പിന്നിൽ മംഗളം ചാനലിലെ വനിതാ ഉദ്യോഗസ്ഥ സുനിത ദേവദാസ് ആണെന്ന് മംഗളത്തിൽ നിന്നും സംസ്‌പെൻഷനിലായ ചീഫ് ക്യാമറാമേൻ ഷാഫി .തൊഴിൽ സ്ഥലത്ത് അല്ലാതെ തന്റെ വീട്ടിൽ സ്വകാര്യതയിൽ അല്പം മദ്യം കഴിച്ചുകൊണ്ടിരുന്നപ്പോൾ നടന്ന സ്വകാര്യ സംഭാഷണത്തിലെ ‘ഒരു ക്രൈം വെളിപ്പെടുത്തിയത് ‘റിക്കോർഡ് ചെയ്തത്തിലും തുടർ നടപടിക്കും പിന്നിൽ വാൻ ഗൂഡാലോചനയുണ്ട് .അതിനു പിന്നിൽ സുനിത ദേവദാസ് ആണെന്നും ഷാഫിയുടെ ഉറച്ച വിശ്വാസം എന്നും വെളിപ്പെടുത്തി .
ഒരു ക്രൈമിനെ സ്വകാര്യ സംഭാഷണത്തിൽ വെളിപ്പെടുത്തിയത് ‘തെറ്റാണ് ‘എന്നാണ് മംഗളം വാദിക്കുന്നത് .ആ വോയിസിൽ ഒരു കേസുണ്ട് എന്നും മംഗളം ചാനൽ മേധാവി വെളിപ്പെടുത്തിയിരുന്നു .അതിനാൽ വനിതകളുടെ പരാതിയിൽ ഷാഫിക്ക് എതിരെ നടപടി എടുക്കുകയും അന്വോഷണ കമ്മറ്റിയെ നിയോഗിക്കുകയും ചെയ്തു .ചാനൽ മേധാവി സ്ത്രീ സുരക്ഷയ്ക്കായി എടുത്ത ശരിയായ തീരുമാനം .പക്ഷെ വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നു കയറി ഒരു കുറ്റത്തിന്റെ വെളിപ്പെടുത്തിയവനെ ശിക്ഷിക്കുന്നത് ‘ഒരു വലിയ ക്രൈമിനെ മറച്ചു വെച്ചുകൊണ്ടാണ് .തെറ്റ് എന്താണെന്ന് തിരിച്ചറിയുന്നതിനുമുന്പേ ‘പ്രഥമദൃഷ്ട്യാ കേസുണ്ട് എന്ന് വിധിച്ച വക്കീൽ തന്നെ അന്വോഷണ കമ്മറ്റിയിൽ ഉള്ളത് തനിക്കെതിരെ വിധി പ്രസ്ഥാവിക്കാൻ ആണെന്നും അതിനെതിരെ നിയമപരമായി നീങ്ങും എന്നും ഷാഫി വെളിപ്പെടുത്തി.വനിതകളുടെ പരാതി കിട്ടിയ മംഗളത്തിലെ വനിതാ ഉദ്യോഗസ്ഥ എന്തുകൊണ്ട് അത് പോലീസിൽ കൈമാറിയില്ല ?പരാതിക്കാർക്ക് ആരാണ് പരാതി എഴുതികൊടുത്തത് ?വിദേശ വിസയും മറ്റും ഓഫർ ചെയ്തത് ആർ ? ഫോൺ ട്രാപ്പിനു പിന്നിലെ ഗൂഡാലോചനക്ക് ഒരു സംഘം ഉണ്ടെന്ന ഷാഫിയുടെ വെളിപ്പെടുത്തൽ ആരുടെ ഒക്കെ നേരെ ?കേരളം ഞെട്ടുന്ന വെളിപ്പെടുത്തലുകൾ പുറത്തുവരുന്നതിൽ ആരൊക്കെ പ്രതിയാകും ?..കക്ഷി സമ്മതത്തോടെ തൊഴിൽ സ്ഥലത്തും സദാചാര വിരുദ്ധ ലൈംഗികത നടപ്പിൽ വരുത്താൻ ആകുമോ ?ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും കേരളം ഞെട്ടുന്ന വെളിപ്പെടുത്തലുകളും ആരെങ്കിലും ഭയപ്പെടുന്നുവോ ?……അന്വോഷണ കമ്മറ്റിക്ക് മുന്നിൽ അവരിൽ വിശ്വാസിത ഇല്ലാ എന്നും ‘നിയമത്തെ വെല്ലുവിളിക്കുന്നു ‘എന്നുമുള്ള ഷാഫിയുടെ പരാതി മംഗളം സൗകര്യപൂർവം മറന്നാൽ ‘ഇക്കിളി എഴുത്തിന്റെ മുഖപുസ്തകം പോലെ ഈ മഹനീയ സ്ഥാപനത്തെ മാറ്റിത്തതീർക്കും .മംഗളം വെട്ടിലുമാകും.ക്യാമറാമാനെതിരെയുള്ള നീക്കത്തിലൂടെ മംഗളത്തെ വെട്ടിലാക്കിയിരിക്കുകയാണ് .ആരാണ് അതിനു പിന്നിൽ ?
ചിലരുടെ അനാശാസ്യവും കുത്തഴിഞ്ഞ ജീവിതവും ഷാഫി തുറന്നു വെളിപ്പെടുത്തിയത് ചിലർ റെക്കോഡ് ചെയ്ത് ആരോപണ വിധേയരാവവരിൽ എത്തിക്കുകയായിരുന്നു. ഷാഫിയേ കൊണ്ട് മദ്യ ലഹരിയിൽ ഇതെല്ലാം തുറന്നു പറയിപ്പിച്ച് റെക്കോഡ് ചെയ്ത് ചതിക്കുകയായിരുന്നു. ഇതോടെ ചാനലിന്റെ ആരംഭം മുതൽ വിയർപ്പൊഴുക്കിയ മറ്റൊരു സീനിയർ ജേണലിസ്റ്റിനേ മംഗളം ചാനൽ ഉപേക്ഷിക്കുന്നു. ഷാഫിയെ വിതൗട് ഹിയറിങ്ങിൽ സസ്‌പെന്റ് ചെയ്തു . സസ്‌പെൻഷൻ കാലാവധി അവസാനിക്കുന്ന ദിവസമായ തിങ്കളാഴ്ച്ച തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താനുള്ള അവസരം പോലും നൽകാതെ സസ്‌പെന്റ് ചെയ്യപ്പെട്ടത്തിൽ പരാതിപ്പെട്ടു. ഷാഫിക്കു തന്റെ പതിനേഴുവര്ഷത്തെ മാധ്യമജീവിതത്തിൽ ഒന്നാകെ കരിനിഴൽ വീഴ്ത്തിയ സംഭവമായി മാറി നിയമ സാധുതയില്ലാത്ത സസ്‌പെൻഷൻ നടപടി..2 പ്രായപൂർത്തിയാവർ തമ്മിൽ ബന്ധപ്പെട്ടാൽ..ഒന്നിച്ചു കിടന്നാൽ..ഉറങ്ങിയാൽ..യാത്ര ചെയ്താൽ നിങ്ങൾക്കൊക്കെ എന്താണ്? ഇതായിരുന്നു ചാനലിൽ നേതൃത്വം നല്കുകയും ഓപ്പണ സെക്സിനായി വാദിക്കുകയും ചെയ്യുന്ന ഒരു ജീവനക്കാരിയുടെ പരസ്യ നിലപാട്..ഈ നിലപാട് തന്നെയാണോ എം സി വർഗീസ് ജീവനുതുല്യം സ്നേഹിച്ച് വളർത്തി വലുതാക്കിയ മംഗളം എന്ന സ്ഥാപനത്തിന്റെ നിലപാട് ?
ഇടതു മന്ത്രി ആയിരുന്ന ശശീന്ദ്രന്റെ വീക്നെസ്സിൽ കേറിപിടിച്ചാണ് മംഗളം ലോഞ്ചിങ് ഡേ ആഘോഷിച്ചത് . പിണറായി സർക്കാരിന്റെ കരുത്തുറ്റ ഭരണത്തിൽ കണ്ണും നട്ടു കാത്തിരുന്ന പ്രബുദ്ധ കേരളം മന്ത്രിസഭയിലെ എഴുപതുകാരനായ മന്ത്രിയുടെ “”എന്റെ പൂച്ചക്കുട്ടി “”വിളിയിൽ അക്ഷരാർത്ഥത്തിൽ ഞെട്ടി . ചരിത്ര വാർത്തകൾക്കു വേണ്ടി കുടുംബ സമേതം കാത്തിരുന്ന പ്രേക്ഷകരുടെ സ്വീകരണമുറികൾ മന്ത്രിയുടെ സ്വയംഭോഗ ശീൽക്കാരങ്ങൾ കേട്ട് നാണംകെട്ടു . മംഗളം റ്റി വിയിൽ നിന്നുയരുന്ന ചരിത്ര വാർത്തയുടെ മനോഹരമുഹൂർത്തമാഘോഷിക്കാൻ വൃദ്ധരായ മാതാപിതാക്കളും കൗമാരക്കാരായ മക്കൾക്കുമൊപ്പമിരുന്ന സ്‌ത്രീപുരുഷന്മാർ മംഗളം ചാനലിന്റെ എക്സ്ക്ലൂസിവിന്റെ ഇമ്മിണി ബല്യൊരു സ്റ്റിങ് ഓപ്പറേഷൻ താങ്ങാനാവാതെ തലയിൽ മുണ്ടിടേണ്ടി വന്നു .
എന്നാൽ മലയാളിയുടെ ഇക്കിളി പൈങ്കിളി ദൗർബല്യം തങ്ങൾക്കു നൽകിയേക്കാവുന്ന കയ്യടികൾ ഓർത്തു കോൾമയിർ കൊണ്ട് പുറത്തുവിട്ട വാർത്തക്കെതിരെ രാഷ്ട്രീയ വേർതിരിവുകളില്ലാതെ പൊതുജനം പ്രതികരിച്ചതോടെ മംഗളത്തിന്റെ സ്റ്റിങ് ഓപ്പറേഷൻ ഹണി ട്രാപ് ആയിരുന്നുവെന്നു മംഗളത്തിനു സമ്മതിക്കേണ്ടി വന്നു . വനിതാമാധ്യമപ്രവർത്തകയെ ഉപയോഗിച്ച് നടത്തിയ അതിബുദ്ധിയുടെ ബാക്കിപത്രമായി സ്ഥാപനത്തിനകത്തും പുറത്തുനിന്നുമുള്ള വനിതാ മാധ്യമപ്രവർത്തകർ അടക്കമുള്ളവരുടെ പ്രതിഷേധം മംഗളം നേരിടേണ്ടി വന്നു . ചുരുക്കത്തിൽ പറഞ്ഞാൽ ഒറ്റ വർത്തയോടെ മംഗളം ചാനൽ നിറം മങ്ങി . വാർത്തക്ക് പിന്നിലെ നരിബുദ്ധികൾ കൂട്ടത്തോടെ ജയിൽ തറയുടെ തണുപ്പറിഞ്ഞു എന്ന സവിശേഷതയും മംഗളത്തിന് മാത്രം സ്വന്തമായി . ഹണിട്രാപ്പിനു മംഗളം നിയോഗിച്ച പെൺകുട്ടിയെ നെഞ്ചോട് ചേർത്ത് പിടിച്ചു സംരക്ഷിക്കാനും സ്ഥാപനത്തിൽ സ്ത്രീസുരക്ഷ ഉറപ്പാക്കാനും കാനഡയിൽ നിന്ന് മംഗളം പെൺസിംഹത്തെ ( മംഗളത്തിന്റെ മാത്രം ഭാഷയിൽ ) ഇറക്കി .
പക്ഷെ ചാനലിന്റെ ഉയർച്ചക്ക് അഹോരാത്രം പ്രയത്നിച്ചവരെ മുഴുവൻ മൂലയ്ക്കിരുത്തി നടത്തിയ പുതിയ സി ഓ ഓ നിയമനം മംഗളത്തിന് വീണ്ടും വിവാദങ്ങളിൽ നിറയാനുള്ള അവസരമായി മാറി . പുതിയ ഇറക്കുമതിയോടെ പാളയത്തിൽ പട തുടങ്ങി . മാധ്യമചരിത്രത്തിൽ മറ്റൊരു മാധ്യമസ്ഥാപനവും നേരിടാത്ത അത്ര കൂട്ടരാജിക്കത്തുകളുടെ ഭാരം കൊണ്ട് അജിത്കുമാറിന്റെ മേശവലിപ്പു അടയാതെ ആയി . സീനിയർ ആയുള്ള പല കഴിവുറ്റ മാധ്യമപ്രവർത്തകരും സ്ഥാപനം വിട്ടു . അധികാരികളുടെ സ്ഥാപിത താൽപര്യങ്ങൾക്കു വഴങ്ങാത്തവരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു പിരിച്ചു വിട്ടു . ഓച്ഛാനിച്ചു നില്കാത്തവരെ സ്ഥലം മാറ്റിയും ചിറ്റമ്മ നയം കാണിച്ചും വെറുപ്പിച്ചു .സ്ഥാപനത്തിൽ നിന്ന് പുറത്തുപോയവർ പലവെളിപ്പെടുത്തലുകളും നടത്തിയതോടെ ഉൽസമുദ്രത്തിലെ സ്ഫോടനങ്ങൾ തിരയിലൂടെ തീരം അറിഞ്ഞു തുടങ്ങി . അകാരണമായി പിരിച്ചുവിടപ്പെട്ടവർ കണ്ണീരോടെ പടിയിറങ്ങി . മാനസികമായി പീഡിപ്പിക്കപ്പെട്ടവർ ശപിച്ചിറങ്ങി . ഏറ്റവും ഒടുവിൽ മംഗളത്തിലെ പടലപ്പിണക്കത്തിന്റെ ഇരയാക്കപ്പെട്ടതു ചാനലിന്റെ രഹസ്യങ്ങളുടെ കാവൽക്കരനായിരുന്ന സീനിയർ കാമെറ മാൻ ഷാഫി ആണ് .എന്തായാലും തന്റെ നിരപരാധിത്വം തെളിയിക്കാൻ നിയമപോരാട്ടത്തിനിറങ്ങുക ആണ് ഷാഫി എന്നാണ് മംഗളത്തിനുള്ളിൽ നിന്ന് തന്നെ അറിയാൻ കഴിഞ്ഞത് .മംഗളത്തിനോട് ഡെയിലി ഇന്ത്യൻ ഹെറാൾഡിന് യാതൊരു വിധ വിരോധവും ഇല്ല . പക്ഷെ മാധ്യമപ്രവർത്തകർ എന്നാൽ വ്യഭിചരിക്കാനും കൂട്ടികൊടുക്കാനും വരെ തയ്യാറാകുന്നവർ ആണെന്ന പൊതു ബോധം മന്ത്രിയെ സ്വയംഭോഗം ചെയ്യിപ്പിക്കാൻ വരെ പ്രാപ്തയായ പൂച്ചക്കുട്ടിയെ ഇറക്കുക വഴി സൃഷ്ട്ടിച്ച നിങ്ങളെ ചിലതു ഓർമപ്പെടുത്തേണ്ടതുണ്ടെന്ന ഞങ്ങളുടെ കടമയാണ് . വനിതാമാധ്യമപ്രവർത്തകർ വിചാരിച്ചാൽ ആരുടേയും അടിവസ്ത്രം ഫോണിലൂടെ അഴിപ്പിക്കുമെന്ന നാണംകെട്ട ആരോപണം ആത്മാഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ചു അല്പമൊരഹങ്കാരത്തോടെ നിന്നിരുന്ന മാധ്യമലോകത്തെ പെണ്പടക്കു മൊത്തത്തിൽ വാങ്ങിത്തന്ന നിങ്ങളോടു ഇത്രയുമെങ്കിലും പറയേണ്ടതുണ്ട് . നിങ്ങൾ കാര്യസാധ്യത്തിനു വേണ്ടിയൊപ്പം നിർത്തി വലിച്ചെറിഞ്ഞ ജീവനക്കാരുടെ കണ്ണുനീർ മാത്രമല്ല വരും കാലങ്ങളിൽ മംഗളത്തെ വേട്ടയാടാൻ പോകുന്നത് . മാന്യമായി തൊഴിലെടുത്ത ഒരു വിഭാഗത്തെ മുഴുവൻ നാറ്റപേര് കേൾപ്പിച്ചതിന്റെ തീരാശാപം കൂടിയാണ് . അതിന്റെയൊക്കെ ആരംഭം ആണ് ഇപ്പോൾ അവിടെ സംഭവിച്ചു കൊണ്ടിരിക്കുന്ന പൊട്ടിത്തെറികൾ .അല്ലെങ്കിൽ മംഗളം പുതിയ തീരുമാനം പ്രഖ്യാപിക്കണം .’പരസ്പര സമ്മതത്തോടെ ആർക്കും വിവാഹിതനോ -വിവാഹിതയോ ആരുമാകട്ടെ ‘തൊഴിൽ സ്ഥലത്തും ‘ഉഭയകക്ഷി സമ്മതത്തോടെ ലംഗികത ആവാം ‘ അതിൽ തെറ്റില്ല ….രണ്ടുപേർ ഉഭയകക്ഷി ധാരണയോടെ സെക്സ് ആസ്വദിച്ചാൽ തനിക്ക് എന്താടോ ?നയം വ്യക്തമാക്കണം …ക്രിമിനൽ കുറ്റം ‘ചെയ്യുന്നത് കുറ്റമല്ല ‘അത് പുറത്തുപറയുന്നതാണ് കുറ്റം -അതാണ് തൊഴിൽ നിയമലംഘനം ….?ആർക്കും ആരുടെയും ഫോൺ ട്രാപ്പ് ചെയ്യാം -സ്വകാര്യ നിമിഷത്തിലും മദ്യത്തിലും രഹസ്യങ്ങൾ ചോർത്താം .അത് കുറ്റമല്ല .കോടതിയുടെ സ്വകാര്യത മംഗളത്തിന് ബാധകമല്ല എന്നും പറയുമോ ?