മാഗി ഭക്ഷണയോഗ്യമല്ലെന്ന് രണ്ടാംഘട്ട പരിശോധനാഫലം

മാഗി ന്യൂഡില്‍സ് ഗുണമേന്മ പരിശോധനയില്‍ വീണ്ടും പരാജയപ്പെട്ടു. ലക്‌നോ ലാബോര്‍ട്ടറിയില്‍ നടന്ന സാമ്പിള്‍ പരിശോധനയിലാണ് മാഗിയില്‍ ആരോഗ്യത്തിനു ഹാനികരമായ ഘടകങ്ങള്‍ കണ്ടെത്തിയത്. കാണ്‍പുര്‍ ഭക്ഷ്യസുരക്ഷ വകുപ്പാണ് മാഗിയുടെയും യീപ്പിയുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. ഗുണമേന്മ പരിശോധനയില്‍ പരാജയപ്പെട്ടതോടെ ഭക്ഷ്യവകുപ്പ് ഈ കമ്പനികള്‍ക്ക് നോട്ടീസ് അയക്കുകയും കേസെടുക്കുകയും ചെയ്തു. എംഎസ്ജിയുടെ അളവ് അനുവദനീയമായതിലും അധികമാണെന്നാണ് കണ്ടെത്തിയത്. മാഗിയെക്കൂടാതെ യീപ്പി ന്യൂഡില്‍സിലും ആരോഗ്യത്തിനു ഹാനികരമായ ഘടകങ്ങള്‍ കണ്ടെത്തി.

Top