പൂനൈ:കോൺഗ്രസ് പിന്തുണയുള്ള മഹാരാഷ്ട്ര ഭരണവും നഷ്ടമാകുന്നു .ഉദ്ധവ് താക്കറെക്ക് മുന്നിൽ രാജി അല്ലാതെ വേറെ വഴിയില്ല എന്നാണു പുതിയ റിപ്പോർട്ടുകൾ.ഇനി മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് ഭരണം നിലനിർത്തണമെങ്കിൽ ബിജെപി കനിയണം . നവംബര്‍ 28നാണ് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായത്. ആറ് മാസത്തിനകം അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടണം. ഈ കാലവധി മെയ് 28ന് അവസാനിക്കും. എന്നാല്‍ കൊറോണ വ്യാപന പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പുകളെല്ലാം നിര്‍ത്തിവച്ചതാണ് ഉദ്ധവിന് തിരിച്ചടിയായത്.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം ആറ് മാസത്തിനകം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടണം. എന്നാല്‍ കൊറോണ രോഗം വ്യാപിച്ച പശ്ചാത്തലത്തില്‍ എല്ലാ തിരഞ്ഞെടുപ്പുകളും റദ്ദാക്കിയിരിക്കുകയാണ്. അങ്ങനെ വരുമ്പോള്‍ ഉദ്ധവിന് തിരഞ്ഞെടുപ്പ് നേരിടാനുള്ള സമയ പരിധി അവസാനിക്കും. തക്കം പാര്‍ത്തിരിക്കുന്ന ബിജെപി അവസരം മുതലെടുക്കുമെന്നാണ് സൂചന.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ഒഴിഞ്ഞ് കിടക്കുന്ന രണ്ട് സീറ്റുകളില്‍ ഒന്നിലേക്ക് എത്താനായാല്‍ മുഖ്യമന്ത്രിക്കസേര ഉദ്ധവിന് സംരക്ഷിക്കാം. ആ നിര്‍ദേശം സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ വെച്ചിട്ടുണ്ട്. എന്നാല്‍ ഭരണഘടനയിലെ സെക്ഷന്‍ 151എയിലെ റെപ്രസെന്റേഷന്‍ ഓഫ് പീപ്പിള്‍സ് ആക്ട് 1951 പ്രകാരം അംഗത്തിന്റെ കാലാവധി ഒരു വര്‍ഷത്തില്‍ കുറവാണെങ്കില്‍ തെരഞ്ഞെടുപ്പോ നാമനിര്‍ദേശമോ സാധ്യമല്ല
ഈ പോയിന്റാണ് മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി പിടിച്ചിരിക്കുന്നത്. കാരണം ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ രണ്ട് ഒഴിവുകളുടേയും കാലാവധി ജൂണ്‍ 6ന് മാത്രമാണ് അവസാനിക്കുന്നത്. മുന്‍ എന്‍സിപി നേതാക്കളായ രാമറാവു വാദ്കുഡെ, രാഹുല്‍ നര്‍വേകര്‍ എന്നിവര്‍ 2019 ഒക്ടോബറില്‍ രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് രണ്ട് ഒഴിവുകളുണ്ടായത്.കൗണ്‍സിലിലെ 78 അംഗങ്ങളില്‍ 12 പേരെയാണ് ഗവര്‍ണര്‍ നാമനിര്‍ദേശം നല്‍കാന്‍ സാധിക്കുക. പൊതുവേ സാഹിത്യം, സയന്‍സ്, കല, സാമൂഹ്യ സേവനം പോലുളള മേഖലകളില്‍ കഴിവ് തെളിയിച്ചവരെയാണ് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്യുക പതിവ്. എന്നാല്‍ ഒരു രാഷ്ട്രീയ നാമനിര്‍ദേശം ഗവര്‍ണര്‍ നടത്തിയാലും അതിനെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ സാധിക്കുന്നതുമല്ല.
എന്നാല്‍ മുന്‍ ബിജെപി നേതാവായ മഹാരാഷ്ട്ര ഗവര്‍ണര്‍ കോഷിയാരി ഉദ്ധവിന്റെ കസേര വീഴാതെ കാക്കാന്‍ സഹായിക്കുമെന്ന് കരുതാനാവില്ല. ശിവസേന എന്‍ഡിഎ വിട്ടതിന് ശേഷം ദേവേന്ദ്ര ഫട്‌നാവിസിന് സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം നല്‍കിയ വ്യക്തിയാണ് എന്നതടക്കമുളള സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും. ഗവര്‍ണര്‍ ഇതുവരെ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
മഹാരാഷ്ട്ര നിയമസഭയ്ക്ക് രണ്ട് സഭകളാണുള്ളത്. ഉദ്ധവ് താക്കറെയെ നിയമസഭാ കൗണ്‍സില്‍ വഴി തിരഞ്ഞെടുക്കാനാണ് ശിവസേന ശ്രമിക്കുന്നത്. കൊറോണയെ തുടര്‍ന്ന് സഭ സമ്മേളിക്കില്ല. കൗണ്‍സിലിലേക്ക് ഗവര്‍ണര്‍ക്ക് അംഗങ്ങളെ ശുപാര്‍ശ ചെയ്യാം. തിരഞ്ഞെടുപ്പ് നടക്കാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ പ്രത്യേക അധികാരം ഉപയോഗിച്ച് ഉദ്ധവിനെ ശുപാര്‍ശ ചെയ്യണമെന്ന് മന്ത്രിസഭ ആവശ്യപ്പെട്ടു.താക്കറെ കുടുംബത്തില്‍ നിന്ന് ആദ്യമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്ന വ്യക്തിയാണ് ഉദ്ധവ് താക്കറെ. അതിന് വേണ്ടി വര്‍ഷങ്ങള്‍ നീണ്ട ബിജെപി ബന്ധം പോലും ഉപേക്ഷിക്കാന്‍ ശിവസേനയും ഉദ്ധവ് താക്കറെയും തയ്യാറായി. എന്നാല്‍ കോണ്‍ഗ്രസിനേയും എന്‍സിപിയേയും കൂട്ടപിടിച്ച് ശിവസേനയുണ്ടാക്കിയ മഹാവികാസ് അഖാഡി സര്‍ക്കാര്‍ വിടരും മുന്‍പേ കൊഴിയുമോ എന്ന ആശങ്കയാണ് മഹാരാഷ്ട്രയില്‍ ഇപ്പോള്‍. ഉദ്ധവ് താക്കറെക്ക് മെയ് മാസം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് രാജി വെക്കേണ്ടി വരും എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.