ദേവേന്ദ്ര ഫഡ്‌നാവിസ് എന്റെ ജീവിതം നശിപ്പിച്ചു, വ്യാജ ബലാത്സംഗ പരാതികളില്‍ പ്രതിചേര്‍ക്കാന്‍ നീക്കം നടക്കുന്നു.മഹാരാഷ്ട്രയില്‍ മുതിര്‍ന്ന നേതാവ് ഏക്‌നാഥ് ഖാദ്‌സെ ബിജെപി വിട്ടു; എന്‍സിപിയില്‍ ചേരും

മുംബൈ: മഹാരാഷ്ട്രയില്‍ മുതിര്‍ന്ന ബിജെപി നേതാവ് എക്നാഥ് ഖാദ്സെ പാര്‍ട്ടി വിട്ടു. മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് തന്റെ ജീവിതം തകര്‍ത്തെന്നാണ് ആരോപണം . പാര്‍ട്ടി വിട്ടതിന് പിന്നാലെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഖഡ്സെ രംഗത്തെത്തി. എന്‍.സി.പി നേതാവ് ജയന്ത് പാട്ടീലാണ് ഖഡ്‌സെയുടെ രാജിവാര്‍ത്ത പുറത്തുവിട്ടത്. ഖഡ്‌സെ ബി.ജെ.പി വിട്ടെന്നും ഉടന്‍ എന്‍.സി.പിയില്‍ ചേരുമെന്നുമാണ് ജയന്ത് പാട്ടീല്‍ മാദ്ധ്യമങ്ങളെ അറിയിച്ചത്.

വെള്ളിയാഴ്ച അദ്ദേഹം എന്‍സിപിയില്‍ ചേരുമെന്ന് മഹാരാഷ്ട്ര എന്‍സിപി നേതാവും മന്ത്രിയുമായ ജയന്ത് പാട്ടീല്‍ അറിയിച്ചു. താന്‍ ബിജെപിയില്‍നിന്ന് പുറത്തുപോവാന്‍ തീരുമാനിച്ചതായി ഖാദ്സെ തന്നെ അറിയിച്ചിട്ടുണ്ടെന്ന് പാട്ടീല്‍ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ ബിജെപിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് ഏക്നാഥ് ഖാദ്സെ. അദ്ദേഹത്തോടൊപ്പം നിരവധി ബിജെപി എംഎല്‍എമാരും നേതാക്കളും അണികളും എന്‍സിപിയിലേക്ക് എത്തുമെന്നാണ് റിപോര്‍ട്ടുകള്‍.

എന്നാല്‍, ഇതുസംബന്ധിച്ച്‌ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഞങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് ആവശ്യമില്ല. അതിനാല്‍, മറ്റ് നേതാക്കളെക്കുറിച്ചുള്ള തീരുമാനങ്ങള്‍ ഉചിതമായ സമയത്തെടുക്കും- എന്‍സിപി മേധാവി പറഞ്ഞു. പുതിയ രാഷ്ട്രീയപ്രവേശം സംബന്ധിച്ച്‌ മുതിര്‍ന്ന എന്‍സിപി നേതാക്കളുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഗവര്‍ണറുടെ ക്വാട്ട വഴി ഏക്‌നാഥിന് ഒരു എംഎല്‍സി സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹത്തിന്റെ അടുത്ത സഹായികള്‍ പറയുന്നു.

എക്‌നാഥ് ഖഡ്‌സെ ബി.ജെ.പിയില്‍ നിന്ന് രാജിവച്ചതായി ഞാന്‍ അറിയിക്കുന്നു. വെളളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് അദ്ദേഹം എന്‍.സി.പിയില്‍ ചേരും. ഖഡ്‌സെ എത്തുന്നത് എന്‍.സി.പിയെ ശക്തിപ്പെടുത്തും. ഞങ്ങള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു’ എന്നായിരുന്നു ജയന്ത് പാട്ടീലിന്റെ പ്രഖ്യാപനം.

‘ദേവേന്ദ്ര ഫഡ്‌നാവിസ് എന്റെ ജീവിതം നശിപ്പിച്ചു. എന്റെ ജീവതത്തിലെ നാല് വര്‍ഷം മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നുപോയി. എന്നെ പാര്‍ട്ടിയില്‍ നിന്നും ചവിട്ടിപ്പുറത്താക്കിയതിന് പിന്നില്‍ നിങ്ങളാണെന്ന് ഞാന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ബി.ജെ.പി വിടുന്നതില്‍ എനിക്ക് സങ്കടമുണ്ട്. പക്ഷേ, എനിക്ക് മറ്റ് മാര്‍ഗങ്ങളില്ല. എന്നെ വ്യാജ ബലാത്സംഗ പരാതികളില്‍ പ്രതിചേര്‍ക്കാന്‍ പോലും നീക്കങ്ങള്‍ നടക്കുന്നുണ്ട്’ എന്നും ഖഡ്‌സെ പറഞ്ഞു.

ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാരാഷ്ട്ര വികാസ് അഗാഡി (എംവിഎ) സര്‍ക്കാരിന്റെ നിയമസഭാ സമിതിയിലെ (എംഎല്‍സി) 12 അംഗങ്ങളെ നിയമിക്കുന്നതിനായി പേരുകള്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം. അതേസമയം, ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍. 2016ല്‍ പൂനെയ്ക്ക് സമീപം നടന്ന ഭൂമി ഇടപാടിന്റെ പേരില്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഫഡ്‌നാവിസ് മന്ത്രിസഭയില്‍നിന്ന് രാജിവച്ചത് മുതല്‍ ബിജെപിയില്‍ തുടരുന്നതില്‍ ഖാദ്‌സെ അതൃപ്തനായിരുന്നു.

മഹാരാഷ്ട്രയിലെ ലേവാ പാട്ടീല്‍ സമുദായത്തിന്റെ നേതാവ് കൂടിയാണ് ഖാദ്സെ. മഹാരാഷ്ട്രയില്‍ ബിജെപിയുടെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. കഴിഞ്ഞവര്‍ഷം നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഖാദ്‌സെയ്ക്ക് ടിക്കറ്റ് നിഷധിച്ചത് ബിജെപിയുമായുള്ള അകല്‍ച്ച വര്‍ധിപ്പിച്ചു.

Top