മോദി രക്ഷകനായി ഉദ്ധവ് താക്കറെ വന്‍ ആശ്വാസം, മുഖ്യമന്ത്രി പദവി പോവില്ല; രക്ഷയായി ഗവർണറും തിരഞ്ഞെടുപ്പ് കമ്മീഷനും

മുംബൈ :മഹാരാഷ്ട്ര ഭരണം പോകുമെന്ന അവസ്ഥവന്നപ്പോൾ ഉദ്ധവ് താക്കറെ മോദിയ്ക്ക് മുന്നിൽ രക്ഷക്കായി എത്തി.മോദി രക്ഷകനായി .മോദിയുടെ ഇടപെടൽ മൂലം ഗവർണറും ഇലക്ഷൻ കമ്മീഷനും ഇടപെട്ടു .യോദ്ധാവിനു ഉടൻ രാജി വെക്കേണ്ടി വരില്ല .നിയമപ്രകാരം മെയ് 28 നകം നിയസഭയിലോ കൗണ്‍സിലിലോ ഉദ്ധവ് താക്കറെ അംഗമാവേണ്ടതാണ്. എന്നാല്‍ കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മാറ്റിവെച്ച തിരഞ്ഞെടുപ്പ് ഉടന്‍ നടത്താനുള്ള സാഹചര്യം ഉണ്ടായില്ല. ഈ സാഹചര്യം പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ യോഗം ചേര്‍ന്ന് ഉദ്ധവ് താക്കറയെ എംഎല്‍സിയായി നിയമിക്കണമെന്ന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്തത്.

തിരഞ്ഞെടുപ്പ് മാറ്റിവെച്ചതിനാല്‍ ഗവർണറുടെ ക്വാട്ടയിൽ നിന്ന് കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്യണമെന്നായിരുന്നു ഏപ്രിൽ 9 ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിന്‍റെ ശുപാര്‍ശ. ഭരണഘടനയുടെ ആർട്ടിക്കിൾ 171 പ്രകാരം, സാഹിത്യം, ശാസ്ത്രം, കല, സഹകരണ പ്രസ്ഥാനം, സാമൂഹ്യ സേവനം എന്നീ മേഖലയില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരെ ഗവര്‍ണര്‍ക്ക് നാമനിര്‍ദേശം ചെയ്യാന്‍ സാധിക്കും.

എന്നാല്‍ ഇതിന് ഗവര്‍ണര്‍ തയ്യാറാവാതിരുന്നതോടെ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ രൂക്ഷമായി. ഗവര്‍ണര്‍ക്ക് പിന്നില്‍ കളിക്കുന്നത് ബിജെപിയാണെന്നായിരുന്നു മഹാവികാസ് അഘാഡി കക്ഷികളുടെ ആരോപണം. തുടർന്ന് അജിത് പവാറിന്റെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സംഘം രാജ്ഭവനില്‍ എത്തി ഗവര്‍ണറെ കണ്ട് പുതുക്കിയ ശുപാര്‍ശ കൈമാറിയെങ്കില്‍ ഗവര്‍ണ്ണര്‍ വഴങ്ങിയില്ല.

ഇതെ തുടർന്ന്​ ഉദ്ധവ്​ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായവും തേടിയരുന്നു. ഇതിന് പിന്നാലെയാണ് ഒഴിവുവന്ന ഒമ്പത്​ നിയമസഭ കൗൺസിൽ സീറ്റുകളിലേക്ക് ഉടൻ തെരഞ്ഞെടുപ്പ്​ നടത്താൻ ഗവർണർ തെരഞ്ഞെടുപ്പ്​ കമ്മീഷന് കത്തി നല്‍കിയത്. എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പു നടത്തണമെന്നാണ് അഭ്യർഥന. അപ്പോഴും നാമനിര്‍ദേശത്തിന് കോഷിയാരി വഴങ്ങിയില്ല എന്നത് ശ്രദ്ധേയമാണ്.

ഗവര്‍ണ്ണറുടെ കത്ത് വന്നതിന് പിന്നാലെ നിയമസഭാ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് മെയ് 27 ന് മുമ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതോടെ സംസ്ഥാനത്തെ ഒരു സഭയിലും അംഗമല്ലാത്ത മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ആശ്വാസമാകും.

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെള്ളിയാഴ്ചത്തെ യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനം ഉണ്ടായത്. തിരഞ്ഞെടുപ്പ് തീയ്യതി സംബന്ധിച്ച് വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. മെയ് 27 ന് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങളില്‍ നിന്നുള്ള സൂചന പ്രകാരം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മോദിയെ ഉദ്ധവ് താക്കറെ വിളിച്ചത് ഗവര്‍ണ്ണരുടെ തീരുമാനത്തില്‍ നിര്‍ണ്ണായകമായെന്നാണ് സൂചന. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന നിര്‍ണായക ഘട്ടത്തില്‍ രാഷ്ട്രീയ അസ്ഥിരതക്കുള്ള പ്രാപ്തി സംസ്ഥാനത്തിനില്ലെന്നും ഇത് ഒഴിവാക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഫോണില്‍ ആവശ്യപ്പെട്ടു. കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഉദ്ധവ് ഉള്‍പ്പടെ കൂടുതല്‍ അംഗങ്ങളെ വിജയിപ്പിക്കാനുള്ള അംഗബലം സര്‍ക്കാര്‍ പക്ഷത്തുണ്ട്.

രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധയും മരണവും റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. വലിയ രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും വൈറസ് വ്യാപനം ശക്തമാവുന്നത് സര്‍ക്കാറിന് മുന്നില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇതിന് പുറമെയാണ് ഭരണഘടനാപരമായ മറ്റൊരു പ്രതിസന്ധിയും മഹാരാഷ്ട്ര സര്‍ക്കാറിനെ വേട്ടയാടാന്‍ തുടങ്ങിയത്. കോവിഡ് പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് നടക്കാതെ പോയതിനാല്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ എംഎല്‍സിയായി നാമനിര്‍ദേശം ചെയ്യണമെന്ന് സര്‍ക്കാര്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇതിന് അദ്ദേഹം തയ്യാറായില്ല. ഇതോടെ ഉദ്ധവിന്‍റെ മുഖ്യമന്ത്രി സ്ഥാനത്തിന്‍റെ നിലനില്‍പ്പ് തന്നെ ചോദ്യ ചിഹ്നംമായി. എന്നാല്‍ ഉദ്ധവിനും മഹാവികാസ് അഘാഡി സര്‍ക്കാറിനും ഏറെ ആശ്വാസമാവുന്ന ഒരു തീരുമാനമാണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

Top