മഹിജ ബി.ജെ.പിയുടെ കയ്യിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയയനോട് കാണാന്‍ വരണ്ടാന്നും പറഞ്ഞെന്നും ​മന്ത്രി എം.എം മണി

മലപ്പുറം:ജിഷ്ണുവിെന്‍റ അമ്മ മഹിജക്കെതിരായ പരാമര്‍ശവുമായി മന്ത്രി എം.എം മണി. മഹിജ ബി.ജെ.പിയുടെയും ആര്‍.എസ്.എസിെന്‍റയും യു.ഡി.എഫിെന്‍റയും കയ്യിലായിരിക്കയാണ്. അവരുടെ മകെന്‍റ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് കഴിയാവുന്നതെല്ലാം ചെയ്തതാണ്. അവരുടെ ലക്ഷ്യത്തിലേക്ക് മറ്റു പലരും നുഴഞ്ഞുകയറുന്നെെണ്ടന്നും ആ അമ്മയോട് സഹാനുഭൂതിയാണുള്ളതെന്നും എം.എം മണി പറഞ്ഞു. മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയതായിരുന്നു മന്ത്രി.
എന്നാല്‍ പാര്‍ട്ടി പത്രത്തില്‍ വരെ ജീവനക്കാരുള്ള കറകളഞ്ഞ പാര്‍ട്ടി കുടുംബമാണ് ജീഷ്ണിവിന്റേത്.. ഇന്നലെ പിണറായി പോലീസ് വലിച്ചിഴച്ച ജിഷ്ണുവിന്റെ അമ്മയും എസ് എഫ് ഐയി നേതാവായി വളര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തക….എന്നിട്ടും ജീഷ്ണുവിന്റെ കുടുംബത്തിന് നീതി അകലെയാണ്… സ്വന്തം പ്രസ്ഥാനത്തില്‍ അടിയുറച്ച് നില്‍ക്കുന്നവര്‍ക്ക് പോലും നീതി നിഷേധിക്കപെടുമ്പോള്‍ എങ്ങിനെ പ്രതികരിക്കണമെന്നറിയാതെ ആശങ്കയിലാവുകയാണ് ജീഷ്ണിവിന്റെ നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍.
മുഖ്യമന്ത്രി പിണറായി വിജയന്‍ അവരെ സന്ദര്‍ശിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടാതെ തങ്ങളെ കാണാന്‍ വീട്ടിലേക്ക് വരേണ്ടതില്ലെന്നാണ് മഹിജ അന്ന് പറഞ്ഞത്. അതുകൊണ്ടാണ് മുഖ്യമന്ത്രി പിന്നീട്പോകാതിരുന്നത്. സര്‍ക്കാറിെന്‍റ എല്ലാപിന്തുണയും അവര്‍ക്കുണ്ടെന്നും മന്ത്രി പറഞ്ഞു.

Top