ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമ ഷൂട്ടിങ്ങിനിടെ നടന്‍ പൃഥ്വിരാജ് അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജിത്ത് അമ്പാടി.
മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി പറയുന്നു
മറ്റുള്ള സ്ഥലങ്ങളിലെ പോലെ ടെന്റോ മുറികളോ ഒന്നുമില്ല, മരുഭൂമിയില്‍ ആണല്ലോ ഷൂട്ട് ചെയ്യുന്നത്. പുള്ളി ഒരു ഓപ്പണിങ് ഏരിയയില്‍ ഇരിക്കും, നമുക്ക് എന്തായാലും തിരിഞ്ഞുനിന്നേ ഭക്ഷണം കഴിക്കാന്‍ പറ്റുകയുള്ളൂ. ഞങ്ങള്‍ ഒന്ന് രണ്ട് സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് പുള്ളി തളര്‍ന്നു വീണിട്ടുണ്ട്. തളര്‍ന്ന് വീണതിനുശേഷം പുള്ളി ചെയ്യാമെന്ന് പറയുമ്പോള്‍ ഡയറക്ടര്‍ പാക്കപ്പ് ചെയ്തിട്ടുണ്ട്.
ആ മണലിലൂടെ നമുക്ക് വെറുതെ പോലും നടക്കാന്‍ പറ്റുകയില്ല. പുള്ളി ഈ ഒരു ശരീരം വെച്ച് അതിലൂടെ ഓടുകയും അത്ര സ്പീഡില്‍ നടക്കുകയും ഒക്കെ ചെയ്തപ്പോള്‍ തളര്‍ന്നിട്ടുണ്ട്. അവിടെ നമുക്ക് ഡോക്ടേഴ്സിന്റെ സൗകര്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാലും നമുക്ക് ടെന്‍ഷന്‍ ഉണ്ടാകും. ഒന്നാമത് അത് ഒരു കൊറോണ സമയം കൂടിയാണ് , എന്ത് വേണമെങ്കിലും സംഭവിക്കാം. അത്ര ആരോഗ്യമുള്ള ആളുകള്‍ക്ക് പോലും പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത സമയമാണ്.
ലോഹ പോലെയുള്ള ഒരു വസ്ത്രമാണ് ധരിച്ചിരുന്നത്. അത് ഇട്ടുകൊണ്ട് നേരെ നടക്കാന്‍ പറ്റുകയില്ല. അതിന്റെ കൂടെ ഷൂസുമല്ലാ ക്ലോത്തുമല്ലാ എന്ന രീതിയിലുള്ള ചെരുപ്പാണ്. അതിന്റെ കൂടെ വലിയ ജട പിടിച്ച വിഗ്ഗുണ്ട്, കൂടെ താടിയുണ്ട്. സ്‌കിന്‍ മുഴുവന്‍ ടാനാണ്. പിന്നെ ഒരുപാട് മുറിവിന്റെ പാടുകള്‍ ഉണ്ട്, എക്‌സ്ട്രാ ഒരു പല്ലുണ്ട്. നമ്മള്‍ വേറൊരു പല്ല് എടുത്തു വെച്ചിരിക്കുകയാണ്. അതുപോലെ പല്ലിന്റെ താഴത്തെ ലെയറില്‍ കളര്‍ ചെയ്തിട്ടുണ്ട്.
അതിലുപരി എല്ലാ വിരലിലും നഖങ്ങളുണ്ട്. എവിടെയെങ്കിലും ഇടിച്ചു പൊട്ടി, കടിച്ചു കളഞ്ഞ പോലത്തെ നഖങ്ങളാണ് ഈ പത്ത് വിരലിലും കൊടുത്തിരിക്കുന്നത്. നഖം ഉള്ളതുകൊണ്ട് ഒരു മൊബൈല്‍ പോലും ഉപയോഗിക്കാന്‍ പറ്റുകയില്ല. ആകെ പുള്ളിക്ക് സ്‌ട്രോ വെച്ച് ലിക്വിഡ് ആയിട്ടുള്ള കാര്യങ്ങള്‍ കുടിക്കാം. ബ്രേക്ക് ടൈമില്‍ നമ്മള്‍ ഒന്നോ രണ്ടോ നഖങ്ങള്‍ മാറ്റി കൊടുക്കും,’ രഞ്ജിത്ത് അമ്പാടി പറയുന്നു.