മലബാറിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം;വിജേഷിന്റെ ഹൃദയം ഷംസുദ്ദീനില്‍ തുടിക്കും

കോഴിക്കോട്: മലബാറിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം.അബദ്ധത്തില്‍ വെടിയേറ്റ്, മസ്തിഷ്ക മരണം സംഭവിച്ച മട്ടന്നൂര്‍ പുലിയക്കോട് മീത്തലെവീട്ടില്‍ വിജേഷിന്റെ ഹൃദയം കോഴിക്കോട് മെട്രോ ഹോസ്പിറ്റലില്‍ നടന്ന ശസ്ത്രക്രിയയില്‍ മഞ്ചേരി മുള്ളമ്പാറ കെ. ഷംസുദ്ദീന് വച്ചുപിടിപ്പിച്ചു. ഹൃദയം മിടിച്ചുതുടങ്ങി. കണ്ണൂരില്‍നിന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ഹൃദയം കോഴിക്കോട്ടെത്തിച്ചത്. ശസ്ത്രക്രിയ ആറു മണിക്കൂര്‍ നീണ്ടു. ഹൃദയം സ്വീകരിച്ച മഞ്ചേരി സ്വദേശി സി.ടി. ഷംസുദ്ദീന്‍(54) സുഖം പ്രാപിച്ചു വരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.കണ്ണൂര്‍ എ.കെ.ജി സെന്ററില്‍ നിന്നും എത്തിച്ച ഹൃദയം പുലര്‍ച്ചെ 5.30ഓടെയാണ് ഷംസുദ്ദീന്റെ ശരീരത്തില്‍ വച്ചു പിടിപ്പിച്ചത്. ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം 11.30ഓടെ ഹൃദയം തുടിച്ചുതുടങ്ങിയതായി ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ പ്രൊഫ.ഡോ.വി.നന്ദകുമാര്‍ പറഞ്ഞു. ഷംസുദ്ദീന്‍ ഇപ്പോള്‍ ത്രീവ്രപരിചരണ വിഭാഗത്തിലാണ്. രണ്ടാഴ്ചക്കകം ഷംസുദ്ദീന് ആശുപത്രി വിടാമെന്നും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

doctersമലബാറില്‍ ആദ്യമായാണ് ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. അബദ്ധത്തില്‍ തലക്ക് വെടിയേറ്റ് മസ്തിഷ്ക മരണം സംഭവിച്ച കണ്ണൂര്‍ സ്വദേശി വിജേഷിന്റെ (30) ഹൃദയമാണ് ഷംസുദ്ദീന് പുതുജീവന്‍ പകര്‍ന്നത്. വിജേഷിന്റെ കരള്‍, വൃക്ക, കണ്ണുകള്‍ എന്നിവയും ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സമ്മതിച്ചിരുന്നു.അഞ്ച് വര്‍ഷങ്ങളായി ഹൃദയ സംബന്ധമായി രോഗത്താല്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഷംസുദ്ദീന്‍ ആറ് മാസമായി മെട്രോ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍ ഹൃദയത്തിന്റെ പമ്പിംങ് വളരെ കുറയുകയും 15 ശതമാനത്തില്‍ താഴെയാവുകയും ചെയ്യുകയായിരുന്നു. പെട്ടെന്ന് തന്നെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനായി ഷംസുദ്ദീന്റെ ശരീരവുമായി യോജിക്കുന്ന ഹൃദയത്തിന് വേണ്ടി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മൃതസജ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുവഴിയാണ് ഇന്നലെ കണ്ണൂര്‍ എ.കെ.ജി ഹോസ്പിറ്റലില്‍ നിന്നും വിജേഷിന്റെ ഹൃദയം ദാനം ചെയ്യാന്‍ തയ്യാറാണെന്ന് ബന്ധുക്കള്‍ അറിയിച്ചതും കോഴിക്കോട്ടേക്ക് റോഡ് മാര്‍ഗ്ഗം ഹൃദയം എത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ നടത്തിയതും.
മെട്രോ ഹോസ്പിറ്റലിലെ ചീഫ് കാര്‍ഡിയോ സര്‍ജന്‍ തലവന്‍ ഡോ.പ്രൊഫ. വി. നന്ദകുമാര്‍ ആണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ഡോ.പി.പി.അബ്ദുള്‍ മുസ്തഫ, ഡോ.രോഹിക് മിക്കാ, ഡോ.ശിശിര്‍ ബാലകൃഷ്ണന്‍, ഡോ.ബിജു.ടി.പി, ഡോ.അബ്ദുള്‍ റിയാദ്, ഡോ.അശോക് ജയരാജന്‍, ഡോ.സ്മേര കൊറോത്ത്, ഡോ.ശിഹാബ് എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി.ജില്‍സാത്ത് ആണ് ഷംസുദ്ദീന്റെ ഭാര്യ. ഷംജീദ്, ജംഷീര്‍, ജിഷാദ്, റാനിയ എന്നിവര്‍ മക്കളാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top