മലബാര്‍ ഗോള്‍ഡിനെതിരെ പ്രതിഷേധിച്ച ബിജെപി നേതാവ് സുരേന്ദ്രന്‍ പോസ്റ്റ് പിന്‍വലിച്ച് ക്ഷമ ചോദിച്ചു; മലബാര്‍ ഗോള്‍ഡ് പണം കൊടുത്ത് പറയിപ്പിച്ചതോ?

51702_1471158493

തിരുവനന്തപുരം: പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കൂ എന്ന് പറഞ്ഞ് ഓഫര്‍ പ്രഖ്യാപിച്ച മലബാര്‍ ഗോള്‍ഡിനെതിരെ വിമര്‍ഷനവുമായി നിരവധിപേര്‍ രംഗത്തുവന്നിരുന്നു. ഇതിനിടയില്‍ ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. എന്നാല്‍, പിന്നീട് സുരേന്ദ്രന്‍ പോസ്റ്റ് പിന്‍വലിച്ച് ക്ഷമ ചോദിക്കുകയായിരുന്നു.

ചില ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് തന്റെ പ്രതികരണത്തിനാധാരമെന്നും സുരേന്ദ്രന്‍ പറയുന്നു. ചില സുഹൃത്തുക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പഴയ പോസ്റ്റ് പിന്‍വലിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു. എന്തിനാണ് സുരേന്ദ്രന്‍ ക്ഷമ ചോദിച്ചത്. മലബാര്‍ ഗോള്‍ഡ് പണം കൊടുത്ത് പറയിപ്പിച്ചതോ? എന്തുകൊണ്ടാണ് ഇത് വേണ്ടിവന്നതെന്ന് കൃത്യമായി സുരേന്ദ്രന്‍ വിശദീകരിക്കുന്നില്ലെന്നത് വ്യക്തവുമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

MALABAR

പാക്കിസ്ഥാനും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് തൊട്ടടുത്ത ദിവസങ്ങളിലാണ്. മഹാത്മാഗാന്ധിയെ സംബന്ധിച്ചിടത്തോളം വിഭജനം എന്ന ദുരന്തത്തിന്റെ ദിനമാണ് സ്വാതന്ത്ര്യദിനം എങ്കില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്നുള്ള മോചനം ഇരുരാജ്യങ്ങളും ആഘോഷമാക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യദിനം അറിയാതെ മലബാര്‍ ഗോള്‍ഡ് എന്ന ജൂവലറി ഭീമന്‍ പക്ഷേ, ആഘോഷമാക്കിയതു പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനമാണ്. ഇന്നലെ മലബാര്‍ ഗോള്‍ഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനം മലബാര്‍ ഗോള്‍ഡിനൊപ്പം ആഘോഷിക്കാന്‍ ആഹ്വാനം നല്‍കിയത്.

എട്ടുലക്ഷത്തിലേറെപ്പേര്‍ ലൈക്ക് ചെയ്തിട്ടുള്ള പേജാണ് മലബാര്‍ ഗോള്‍ഡിന്റേത്. ഇതിലാണ് പാക്കിസ്ഥാന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ ക്വിസ് എന്ന പരസ്യം വന്നത്.
സംഭവം വിവാദമായതോടെ ഫേസ്ബുക്ക് പേജില്‍ നിന്ന് ഈ ലിങ്ക് അപ്രത്യക്ഷമായി. ഇതിന് പിന്നാലെയാണ് സുരേന്ദ്രന്റെ പോസ്റ്റ് വന്നത്. പാക്കിസ്ഥാന്‍ ഇന്‍ഡിപെന്‍ഡന്‍ഡ് ഡേ ക്വിസില്‍ പങ്കെടുത്തു വിജയിച്ചാല്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമന്‍ഡ്സിന്റെ സമ്മാനങ്ങള്‍ നേടാമെന്നുള്ള ഓഫറാണ് ഫേസ്ബുക്ക് പേജിലൂടെ മുന്നോട്ടുവച്ചത്. സംഭവം പേജില്‍ പ്രത്യക്ഷപ്പെട്ടതോടെ ഹാക്ക് ചെയ്തതാണോ എന്നറിയാന്‍ ഇടപാടുകാരന്‍ വിളിച്ചു ചോദിക്കുകയും ചെയ്തു. മലബാര്‍ ഗോള്‍ഡിലെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ ഇടപാടുകാരന്‍ വിളിച്ചു ചോദിച്ചപ്പോള്‍ ലഭിക്കുന്ന ജീവനക്കാരുടെ മറുപടിയില്‍ നിന്ന് പേജ് ഹാക്ക് ചെയ്തതല്ലെന്നു വ്യക്തമാകുന്നുമുണ്ട്. എങ്ങനെ സംഭവിച്ചതാണ് എന്നു പരിശോധിക്കാമെന്നാണു ജീവനക്കാര്‍ പറയുന്നത്.

പേജ് ഹാക്ക് ചെയ്തിട്ടുണ്ടോ പാസ്വേഡ് ആരെങ്കിലും തട്ടിയെടുത്തോ എന്നുള്ള ചോദ്യങ്ങള്‍ക്ക് ഇല്ലയെന്നാണു മറുപടി. എന്നാല്‍, ആരാണ് ഫേസ്ബുക്ക് പേജ് അപ്ഡേറ്റ് ചെയ്തതെന്നും പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിന ക്വിസിന്റെ കാര്യം അപ്ഡേറ്റ് ചെയ്തത് ആരാണെന്നുമുള്ള ചോദ്യങ്ങള്‍ക്കു പരിശോധിക്കാം എന്നുമായിരുന്നു മറുപടി. പിന്നീട് ഈ നിലപാട് മലബാര്‍ ഗോള്‍ഡ് മാറ്റി. അന്താരഷ്ട്ര പരസ്യക്കമ്പനിയാണ് പേജില്‍ അപ്ഡേഷന്‍ വരുത്തിയതെന്നും അതില്‍ കമ്പനിക്ക് ഉത്തരവാദിത്തമില്ലെന്നും വ്യക്തമാക്കി. പിന്നീട് അത് മാറ്റുകയും ചെയ്തു.

എന്റെ പേജില്‍ ഞാന്‍ എഴുതുന്നതിന്റെ ഉത്തരവാദിത്വം എനിക്കു മാത്രമുള്ളതാണ്. പാര്‍ട്ടി നിലാടുകള്‍ ബിജെപി കേരളം പേജില്‍ വരുന്നതു മാത്രമാണ്. എനിക്കു ശരിയെന്നു തോന്നുന്ന സാമൂഹ്യരാഷ്ട്രീയ പ്രശ്നങ്ങള്‍ ആണ് പലപ്പോഴും പ്രതിപാദിക്കുന്നത്. പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മലബാര്‍ ഗോള്‍ഡ് ഒരു മല്‍സരം സംഘടിപ്പിക്കുന്നതിന്റെ വാര്‍ത്ത അവരുടെ ഒഫീഷ്യല്‍ പേജില്‍ വന്നതായി ചില ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളില്‍ വാര്‍ത്ത കണ്ടു. നമ്മുടെ സ്വാതന്ത്ര്യദിന മല്‍സരങ്ങളൊന്നും പേജില്‍ ആ സമയത്തു കണ്ടതുമില്ല. അവരാവട്ടെ ഒരു വിശദീകരണം ആ സമയത്ത് നല്‍കിയിരുന്നുമില്ല. ഇതില്‍ തോന്നിയ അനൗചിത്യവും അധാര്‍മ്മികതയും ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

പിന്നീട് വിവിധ രാജ്യങ്ങളില്‍ വ്യാപാരം നടത്തുന്ന പല സ്ഥാപനങ്ങളും അതാത് രാജ്യത്തെ കസ്ടമേഴ്സിനെ പ്രീതിപ്പെടുത്താന്‍ ഇത്തരം തന്ത്രങ്ങള്‍ പ്രയോഗിക്കാറുണ്ടെന്നു പലരും ചൂണ്ടിക്കാണിക്കുകയുണ്ടായി. കച്ചവടശക്തികളുടെ വിപണിതാല്‍പര്യങ്ങളേക്കാള്‍ പാക്കിസ്ഥാന്‍ ജന്മദിനം എന്നു പറഞ്ഞാല്‍ ഇന്ത്യാ വിഭജനദിനം കൂടിയാണെന്നു മാത്രമേ എന്റെ മനസില്‍ വന്നുള്ളൂ. അവരുടെ വിശദീകരണം വാട്സ് ആപ്പില്‍ കാണുകയും ഗള്‍ഫിലുള്ള സഹപ്രവവര്‍ത്തകര്‍ പലരും വിളിച്ച് പോസ്റ്റ് ഉചിതമായില്ലെന്നു പറയുകയും ചെയ്തപ്പോഴാണ് ആ പോസ്റ്റ് പിന്‍വലിച്ചത്. അഭിപ്രായങ്ങള്‍ പറയമ്പോള്‍ള്‍ അവരുടെ ജാതിയോ മതമോ നോക്കാറില്ല. പിന്നെ എന്റെ മനഃസാക്ഷിയാണ് ശരിതെറ്റുകള്‍ വിലയിരുത്തി തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അവസാന ആശ്രയം. ട്രോളര്‍മാര്‍ എന്തു പറയുന്നു എന്നുള്ളത് ഒരിക്കലും പരിഗണനാവിഷയമായിട്ടില്ല.

സ്നേഹിക്കുന്നവര്‍ നല്‍കുന്ന അഭിനന്ദനങ്ങളില്‍ അമിതമായി സന്തോഷിക്കുകയോ വിമര്‍ശകരുടെ പരിഹാസങ്ങളില്‍ വേദനിക്കുകയോ ചെയ്യുന്ന പതിവില്ല. അനുകൂലിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും നന്മകള്‍ നേരുന്നു.

Top