മലപ്പുറത്തെ വെടിയേറ്റ് മരണം; ഫോണിലെ ദൃശ്യങ്ങള്‍ പോലീസിനെ കുഴയ്ക്കുന്നു; 8 പേര്‍ കസ്റ്റഡിയില്‍

യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ എട്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മാനത്തുമംഗലം സ്വദേശിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥി മാസിനാണ് (21) കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ചത്.

പെരിന്തല്‍മണ്ണയ്ക്കടുത്ത് ചിരട്ടമണ്ണയില്‍ വച്ചാണ് മാസിനു വെടിയേറ്റത്. പിന്‍കഴുത്തിലാണ് യുവാവിനു വെടിയേറ്റതെന്ന് ആശുപത്രിയില്‍ വച്ചു പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴുത്തിന്റെ പിറകിലാണ് വെടിയേറ്റത്. വെടിയേറ്റ നിലയില്‍ ഞായറാഴ്ച വൈകീട്ടാണ് ചിലര്‍ മാസിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിക്കുന്നതിന് മാസിന്‍ മരണത്തിനു കീഴടങ്ങിയിരുന്നു.

മാസിന്റെ സുഹൃത്തുക്കളായ എട്ടു പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ ചിലരാണ് മാസിനെ ആശുപത്രിയിലെത്തിച്ചതെന്നാണ് വിവരം.

പിടിയിലായവരുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചു. മാസിന് നേരെ എയര്‍ഗണ്‍ ചൂണ്ടുന്ന ഫോട്ടോ ഫോണില്‍ കണ്ടുവെന്നാണ് പോലീസ് പറയുന്നത്.

രണ്ടു പേര്‍ ചേര്‍ന്നാണ് ഞായറാഴ്ച വൈകീട്ട് മാസിനെ ആശുപത്രിയിലെത്തിച്ചത്. സ്‌കൂട്ടറിന്റെ നടുവില്‍ ഇരുത്തിയാണ് ഇവിടേക്ക് മാസിനെ കൊണ്ടുവന്നത്. ചോരയില്‍ കുളിച്ച നിലയിലായിരുന്നു അപ്പോള്‍ മാസിന്‍.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ അബദ്ധത്തിലാണ് മാസിനു വെടിയേറ്റതെന്ന് പിടിയിലായ സുഹൃത്തുകള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ ഫോണില്‍ നിന്നു ലഭിച്ച ഫോട്ടോയാണ് പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്.

മാസിനെ ആശുപത്രിയിലെത്തിച്ച ശേഷം സുഹൃത്തുക്കള്‍ രക്ഷപ്പെടാനുള്ള ശ്രമവും നടത്തി. ഇവരെ പിന്നീട് ആശുപത്രിക്കു സമീപത്തു വച്ചു തന്നെ പിടികൂടുകയായിരുന്നു.

Top